Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊടുപുഴ കേസിലെ പ്രതി അരുണ്‍ ആനന്ദിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമെന്ന് പൊലീസ്, നഗരത്തിലെ വിവിധ സ്‌റ്റേഷനുകളിലായി കേസുകളില്‍ പ്രതിയായ ഇയാള്‍ ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത് 'കോബ്ര'യെന്ന അപരനാമത്തില്‍

31 MARCH 2019 07:30 AM IST
മലയാളി വാര്‍ത്ത

തൊടുപുഴ കേസിലെ പ്രതി അരുണ്‍ ആനന്ദിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമെന്ന് പൊലീസ്. കൊലക്കേസ് ഉള്‍പ്പെടെ ഏഴു കേസുകളില്‍ പ്രതിയായ ഇയാള്‍ തലസ്ഥാനത്തുണ്ടായിരുന്ന സമയത്ത് നഗരത്തിലെ പല കുപ്രസിദ്ധ ഗുണ്ടകളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.നഗരത്തിലെ വിവിധ സ്‌റ്റേഷനുകളിലായി കേസുകളില്‍ പ്രതിയായ ഇയാള്‍ ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ 'കോബ്ര'യെന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്.

ഇയാള്‍ മറ്റ് ജില്ലകളില്‍ കേസുകളില്‍ പ്രതിയാണോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ആദ്യ വിവാഹ മോചനത്തിലേക്ക് നയിച്ച കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. വധശ്രമം, അടിപിടി, പണം തട്ടല്‍, ഭീഷണി തുടങ്ങിയവ വിനോദമാക്കിയ അരുണ്‍ ശത്രുത തോന്നിയാല്‍ ക്രൂരമായി ആക്രമിക്കുന്നതും പതിവാക്കിയിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കുട്ടികളോട് അടുപ്പം കാണിച്ചാണ് ഇയാള്‍ യുവതിയുമായി ബന്ധമുണ്ടാക്കിയെടുത്തത്.ഭര്‍ത്താവ് മരിച്ച് ഏഴ് മാസത്തിനുള്ളില്‍ മക്കളുമായി ഇറങ്ങിത്തിരിച്ച യുവതി അരുണിനൊപ്പം പേരൂര്‍ക്കടയില്‍ വാടകക്ക് താമസിച്ചിരുന്നു.

അവിടെ കുട്ടി വളരെ ദൂരം നടന്ന് ഒറ്റക്കാണ് സ്‌കൂളില്‍ എത്തിയിരുന്നത്. ഇത് സ്‌കൂളില്‍ ചര്‍ച്ചയായതോടെ കുട്ടിയുടെ മാതാവ് സ്‌കൂളിലെത്തി അധ്യാപകരെ ശകാരിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടിയുടെ ടി.സി വാങ്ങുകയും ചെയ്തു. അതിനുശേഷമാണ് ഇവര്‍ തൊടുപുഴയിലേക്ക് പോയത്. എന്നാല്‍, യുവതിയുടെ മാതാവ് ഉള്‍പ്പെടെ ബന്ധുക്കള്‍ ഇവരെ സ്വീകരിക്കാന്‍ തയാറാകാത്തതിനെതുടര്‍ന്നാണ് വാടകക്ക് താമസിച്ചുവന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (10 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (24 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

Malayali Vartha Recommends