Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുലിന്റെ വരവോടെ കേരളം തൂത്തുവാരാനാകുമെന്ന പ്രതീക്ഷയോടെ ഐസിസിയും കെപിസിസിയും... വയനാട്ടില്‍ യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് ഡിസിസി

31 MARCH 2019 12:27 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാന്‍ തീരുമാനമായതോടെ ആവേശത്തിലാണ് അണികൾ. അതേസമയം രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ വയനാട്ടില്‍ യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് ഡിസിസി അധ്യക്ഷന്‍ ഐ.വി ബാലകൃഷ്ണന്‍. രാഹുലിന്റെ വരവോടെ കേരളം തൂത്തുവാരാനാകുമെന്നാണ് പ്രതീക്ഷയെന്നും ഐസിസിയും കെപിസിസിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കും പാര്‍ലമെന്റ് കമ്മിറ്റിക്കും നല്‍കിയ വാക്ക് പാലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ ആശങ്ക ഉണ്ടായിരുന്നു. അതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കാത്തിരിക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധി വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമായെന്നും ബാലകൃഷ്ണന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേഠിക്ക്‌ പുറമേയാണ് വയനാട്‌ മണ്ഡലത്തിലും മത്സരിക്കുന്നത്. അമേഠി കൂടാതെ രണ്ടാം മണ്ഡലം എന്ന നിലയിലാണ്‌ വയനാട്‌ പാര്‍ലമെന്റ്‌ മണ്ഡലംകൂടി തെരഞ്ഞെടുത്തത്‌. കര്‍ണാടകയിലെ രണ്ട്‌ മണ്ഡലവും വയനാടുമാണ്‌ എഐസിസിയുടെ പരിഗണനയിലുണ്ടായിരുന്നത്‌.

കോണ്‍ഗ്രസിന് നൂറ് ശതമാനവും വിജയസാധ്യതയുളള രാജ്യത്തെ തന്നെ ചില മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട്. ഐ ഗ്രൂപ്പിന്റെ സീറ്റായ വയനാടിന് വേണ്ടി ഇത്തവണ കോണ്‍ഗ്രസില്‍ വന്‍ ഗ്രൂപ്പ് തര്‍ക്കമാണ് ഉടലെടുത്തത്. ടി സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യമായിരുന്നു എ ഗ്രൂപ്പ് മുന്നോട്ട് വെച്ചത്. സിദ്ദിഖിനെ മത്സരിപ്പിക്കുന്നതിനെതിരെ ചെന്നിത്തലയും ഐ ഗ്രൂപ്പും അസംതൃപ്തരായിരുന്നു. ഇതിനിടെയാണ് ട്വിസ്റ്റായി സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് വന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവര്‍ ആന്റണിക്കൊപ്പം ഉണ്ടായിരുന്നു. കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധിയും ഹൈക്കമാന്‍ഡും അംഗീകരിക്കുകയായിരുന്നുവെന്ന് ആന്റണി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 minute ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (15 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (29 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

Malayali Vartha Recommends