Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പ്രളയവും യുവതീ പ്രവേശനവും ഉണ്ടാകുമെന്ന് അയ്യപ്പന്‍ മുന്‍കൂട്ടി അറിഞ്ഞു; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പി.എഫ് നിക്ഷേപത്തില്‍ നിന്ന് 150 കോടി രൂപ ധനലക്ഷ്‌മി ബാങ്കിന്റെ കടപ്പത്രത്തില്‍ നിക്ഷേപിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

27 APRIL 2019 03:30 PM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പി.എഫ് നിക്ഷേപത്തില്‍ നിന്ന് 150 കോടി രൂപ ധനലക്ഷ്‌മി ബാങ്കിന്റെ കടപ്പത്രത്തില്‍ നിക്ഷേപിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്. പ്രളയവും യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതിയിലെ വിധിയും മൂലം ദേവസ്വം ബോര്‍ഡ്ന് 

സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് ഭഗവാന്‍ അയ്യപ്പന്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഇത് നികത്താന്‍ അയ്യപ്പന്‍ തന്നെ തുറന്ന് തന്നെ വഴിയാണ് കടപ്പത്ര നിക്ഷേപമെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വിശദീകരണം നൽകി.

പി.എഫ് നിക്ഷേപം തിരക്കിട്ട് പിന്‍വലിച്ച്‌ ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടില്‍ നിക്ഷേപിച്ചത് ബോര്‍ഡിന്റെ സാമ്ബത്തിക സുരക്ഷിതത്വം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ലോക്കല്‍ ഫണ്ട് ആഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

മഹാപ്രളയവും, ശബരിമല യുവതി പ്രവേശനവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ബോ‌ര്‍‌ഡിന്റെ സാമ്പത്തിക സ്ഥിതിയിൽ ഇടിവുണ്ടാക്കി. എന്നാല്‍ ഇതെല്ലാം അയ്യപ്പന്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും നഷ്‌ടം നികത്താന്‍ അയ്യപ്പന്‍ തുറന്ന് തന്നെ വഴിയാണ് കടപ്പത്ര നിക്ഷേപമെന്നുമാണ് ബോര്‍ഡ് കോടതിയെ അറിയിച്ചത്.

ബോണ്ടിലൂടെ 150 കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചതായി ധനലക്ഷ്മി ബാങ്ക് 2018 മാര്‍ച്ച്‌ 22 നാണ് ദേവസ്വം ബോര്‍ഡിനെ അറിയിച്ചത്. കത്ത് കിട്ടിയ ദിവസം തന്നെ ബോര്‍ഡ് യോഗം ചേര്‍ന്ന് ബോണ്ടുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. ബാങ്കിന്റെ അറിയിപ്പും അക്കൗണ്ട് ഒാഫീസറുടെ റിപ്പോര്‍ട്ടും ബോര്‍ഡിന്റെ അംഗീകാരവും ഒരേ ദിവസം ഉണ്ടായി. ഇത്രയും വലിയ തുക നിക്ഷേപിക്കുമ്ബോഴുള്ള നഷ്ടസാദ്ധ്യത പരിശോധിക്കാനോ മതിയായ പഠനം നടത്താനോ ശ്രമിക്കാതെ തിരക്കിട്ടാണ് നടപടി സ്വീകരിച്ചത്.

58 സ്ഥിര നിക്ഷേപങ്ങള്‍ പൊളിച്ചാണ് 10 ലക്ഷം രൂപ മുഖവിലയുള്ള 1500 ബോണ്ടുകള്‍ക്കായി 150,44,93,439. 24 നല്‍കിയത്. നിക്ഷേപം കാലാവധിക്കു മുമ്ബ് പിന്‍വലിച്ചതിലൂടെ 1.74 കോടി രൂപയുടെ നഷ്ടമുണ്ടായി. 11 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന ബോണ്ടില്‍ നിക്ഷേപിച്ചതിനാല്‍ മറ്റ് നഷ്ടമുണ്ടായെന്ന് പറയുന്നില്ല. എന്നാല്‍ നഷ്ട സാദ്ധ്യതകളുണ്ട്. 2018 ജൂണില്‍ അവസാനിച്ച ആദ്യ ക്വാര്‍ട്ടറിലെ കണക്കനുസരിച്ച്‌ ധനലക്ഷ്മി ബാങ്കിന് 45 കോടി രൂപയുടെ നഷ്ടമുണ്ട്. കണക്കുകളും വസ്തുതകളും ബാങ്കിനെക്കുറിച്ച്‌ അത്ര നല്ല ചിത്രമല്ല നല്‍കുന്നത്. പി.എഫ് പലിശ നിരക്ക് 7.6 ശതമാനമാണെന്നിരിക്കെ 6.65 ശതമാനം മാത്രം പലിശ നിരക്കുള്ള ബാങ്കിന്റെ സ്ഥിര നിക്ഷേപം ദേവസ്വം ബോര്‍ഡിന്റെ ഖജനാവ് ചോര്‍ത്തുകയാണ്. എട്ട് ശതമാനം പലിശ നിരക്കുള്ള ട്രഷറി നിക്ഷേപമടക്കമുള്ള ബദല്‍ നിക്ഷേപ സാദ്ധ്യതകള്‍ ദേവസ്വം ബോര്‍ഡ് തേടിയില്ല. 2018 മാര്‍ച്ചിലെ കണക്കനുസരിച്ച്‌ ബോര്‍ഡ് ജീവനക്കാരുടെ പി.എഫ് 187.93 കോടി രൂപയാണ്. ഇതിന്റെ 80 ശതമാനത്തോളം തുകയാണ് സുരക്ഷിതമല്ലാത്ത കടപ്പത്രത്തില്‍ നിക്ഷേപിച്ചത്. പൊതുപണം കൈകാര്യം ചെയ്യുമ്ബോള്‍ കാട്ടേണ്ട ജാഗ്രത കാട്ടിയില്ലെന്നും ലോക്കല്‍ ഫണ്ട് ആഡിറ്റ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends