Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കണ്ണൂരിൽ കാലങ്ങളായുള്ള പതിവാണ് സിപിഎമ്മിന്റെ കള്ളവോട്ട്; രണ്ടില്‍ കൂടുതല്‍ സീറ്റുകളില്‍ സിപിഎം ജയിക്കില്ല ; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരന്‍

27 APRIL 2019 03:37 PM IST
മലയാളി വാര്‍ത്ത

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരന്‍. കാസർഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. കണ്ണൂർ, കാസർഗോഡ് മണ്ഡലങ്ങളിൽ സിപിഎം നടത്തുന്നത് നഗ്നമായ തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്നായിരുന്നു കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ കെ സുധാകരന്റെ പ്രതികരണം.

കണ്ണൂരിൽ കാലങ്ങളായുള്ള പതിവാണ് സിപിഎമ്മിന്റെ കള്ളവോട്ട്. ഇക്കാര്യം മുൻപും താൻ ആരോപിച്ചിട്ടുണ്ട്. ജനഹിതം അട്ടിമറിക്കുകയാണ് ഇതിലൂടെ സിപിഎം ചെയ്യുന്നത്. ഇത്തരം നടപടികൾക്കെതിരെ നിയമന‍ടപടി സ്വീകരിക്കും. എന്തുവിലകൊടുത്തും നടപടികളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, കള്ളവോട്ട് ചെയ്യാതെ ആണത്തത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ സിപിഎം തയ്യാറുണ്ടെങ്കിൽ രംഗത്ത് വരണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കാസർഗോഡ് മണ്ഡലത്തിൽപ്പെട്ട കണ്ണുർ ജില്ലയിലെ പ്രദേശങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിറകെയായിരുന്നു സുധാകരന്റെ വാർത്താ സമ്മേളനം. കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കള്ളവോട്ട് ചെയ്തതിന്റെതെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് കോണ്‍ഗ്രസ് കള്ളവോട്ട് അവകാശവാദം വീണ്ടും ഉന്നയിച്ചത്. എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപമകായി കള്ളവോട്ട് നടന്നതായാണ് ആരോപണം.

ചെറുതാഴം പഞ്ചായത്തിലെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ജനപ്രതിനിധികള്‍ മുന്‍പഞ്ചായത്ത് അംഗങ്ങള്‍ വ്യാപാരി വ്യവസായി പ്രതിനിധികള്‍ എല്ലാവരും കള്ളവോട്ടിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.

ചെറുതാഴം പഞ്ചായത്തിലെ 19 നമ്പര്‍ ബൂത്തില്‍ ഒന്നിലേറെ കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.മാറ്റ് ബൂത്തുകളില്‍ ഉള്ളവര്‍ ഇവിടെ വോട്ട് ചെയ്‌തെന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. 17 ാം നമ്പര്‍ ബൂത്തില്‍ വോട്ടുള്ള എംപി സലീന 19 ാം നമ്പര്‍ ബൂത്തിലെത്തി വോട്ടു ചെയ്തു. ഇവര്‍ പഞ്ചായത്ത് അംഗം കൂടിയാണ്. 24ാം നമ്പര്‍ വോട്ടുള്ള സുമയ്യ ടിപിയും 19ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്തിട്ടുണ്ട്. കന്നപ്പള്ളി പഞ്ചായത്തിലെ ആളും ബൂത്ത് 19ല്‍ വോട്ട് ചെയ്തു

തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒരാള്‍ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് എല്ലാം തെളിവായി ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തു വിട്ടിട്ടുണ്ട്.

അതേസമയം, കള്ളവോട്ട് ചെയ്തത് ജനപ്രതിനിധികൂടിയായ വ്യക്തിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ ചെറുതാഴം പഞ്ചായത്ത് അംഗം കൂടിയായ സലീന രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യമാണ് പുറത്ത് വന്നത്. ഒരിക്കൽ വോട്ട് ചെയ്ത് പോയ ഇവർ വീണ്ടും തിരിച്ചെത്തി രണ്ടാമതും വോട്ട് ചെയ്യുന്നതായാണ് ദൃശ്യത്തിലുള്ളത്. വേഷം പോലും മാറാതെ എത്തുന്ന ഇവരെ ഓഫീസർമാർ തടയുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇതേ പഞ്ചായത്തിലെ മുൻ അംഗം സുമയ്യയും സമാനമായ രീതിയിൽ വോട്ട് ചെയ്തെന്നും റിപ്പോർട്ട് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends