ഒളികാമറ വിവാദം; ആരോപണ വിധേയനായ എം.കെ രാഘവന്റെയും സഹായിയുടെയും മൊഴി രേഖപ്പെടുത്തി

ഒളികാമറ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം.കെ രാഘവന്റെയും സഹായി ശ്രീകാന്തിന്റെയും മൊഴി ജില്ലാ കളക്ടര്‍ രേഖപ്പെടുത്തി. കളക്ടറുടെ ചേംബറില്‍ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. രണ്ട് ദിവസത്തിനുള്ളില്‍ കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. ദേശീയ മാധ്യമത്തിന്റെ ഒളികാമറയിലാണ് രാഘവന് കുടുങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ നല്കാന് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.
സംഭവത്തില്‍ രാഘവന് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ നേതാവ് പി.എ. മുഹമ്മദ് റിയാസ് പരാതി നല്‍കിയിരുന്നു. തനിക്കെതിരെ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഘവനും പരാതി നല്‍കിയിട്ടുണ്ട്. രാഘവനെതിരെ കോഴിക്കോട് നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 171 ഇ വകുപ്പും അഴിമതി നിരോധന നിയമത്തിന്റെ 13(1) വകുപ്പും അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വീഡിയോ ക്ലിപ്പിംഗില്‍ എഡിറ്റിംഗ് നടത്തിയതായി ചൂണ്ടിക്കാട്ടി രാഘവന് പരാതി നല്‍കിയിരുന്നു. ക്ലിപ്പിംഗ് ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കണമെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha



























