Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കള്ളം കയ്യോടെ പിടികൂടിയപ്പോള്‍... കള്ളവോട്ടില്‍ കൂടുങ്ങി സിപിഎം ചാനല്‍ പോരാളികള്‍; കള്ളവോട്ടിന്റെ കള്ളക്കളി പുറത്തായതോടെ പ്രതിരോധം പോലും തീര്‍ക്കാനാകാതെ സിപിഎം; ശബരിമലയ്ക്ക് ശേഷം പാര്‍ട്ടിയെ നിശബ്ദമാക്കുന്ന കള്ള വോട്ട്

28 APRIL 2019 10:27 AM IST
മലയാളി വാര്‍ത്ത

കള്ളവോട്ട് കള്ള വോട്ട് എന്ന് മലയാളികള്‍ കേട്ടിട്ടേയുള്ളൂ. കള്ളവോട്ട് പുറത്ത് പറയുന്നവര്‍ പിന്നെ വീട് കാണില്ലെന്നാണ് നാട്ടുനടപ്പ്. അതിനാല്‍ തന്നെ അത് പുറത്തറിയാത്തതിനാല്‍ ആരും വിശ്വസിക്കാറുമില്ല. എന്നാല്‍ കള്ളവോട്ട് എങ്ങനെ ചെയ്യുന്നെന്ന് ചാനലുകാര്‍ ഇന്നലെ കാട്ടി തന്നു. സുധാകരന്‍ തോല്‍വി ഭയന്നാണ് കള്ളവോട്ടിനെപറ്റി പറയുന്നെന്നാണ് സിപിഎംകാര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ തെളിവ് സഹിതമുള്ള വീഡിയോ വന്നതോടെ സിപിഎം വെള്ളം കുടിച്ചു. അയ്യപ്പന്‍ ചതിച്ചാശാനേയെന്നാണ് എതിരാളികള്‍ പരിഹാസ രൂപേണ പറയുന്നത്. മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കില്ലെന്നാണ് അവരുടെ മുദ്രാവാക്യം പോലും. സിപിഎമ്മുകാര്‍ കള്ള വോട്ട് ചെയ്തത് ആരും കാണില്ലെന്നാണ് കരുതിയത്. എന്നാല്‍ എല്ലാം മുകളിലൊരാള്‍ കാണുകയായിരുന്നു. അയ്യപ്പനല്ല, സാക്ഷാല്‍ സിസിടിവി. 

ഇത് ചാനലുകാര്‍ പുറത്തു വിട്ടതോടെ ചാനലില്‍ എന്തും പറഞ്ഞ് ഞെളിയുന്ന രാത്രികാല ചര്‍ച്ചകാരായ സിപിഎമ്മുകാരെ കാണാനില്ല. ഒരു ചാനല്‍ ചര്‍ച്ചയിലും അവരില്ല. ചോദിച്ചപ്പോള്‍ അറിഞ്ഞത് അവര്‍ക്ക് താത്പര്യമില്ലെന്നാണ്. അതോടെ ചാനല്‍ചര്‍ച്ചയുടെ പകുതിഭാഗം അപഹരിക്കുന്ന സിപിഎം ചര്‍ച്ചക്കാരുടെ ശല്യമില്ലാതായി. രാജ്‌മോഹന്‍ ഉണ്ണിത്താനും കെ. സുരേന്ദ്രനും എല്ലാം തകര്‍ത്തു. സിപിഎം ചര്‍ച്ചക്കാര്‍ പാര്‍ട്ടിയോഫീസില്‍ എല്ലാം കേട്ടിരുന്നു ദീര്‍ഘനിശ്വാസം വിട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുകള്‍ ഇന്നലെയാണ് ചാനലുകാര്‍ പുറത്ത് വിട്ടത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളില്‍ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. 

ആറ് പേരുടെ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ഈ ദൃശ്യങ്ങളാണ് ചാനലിന്് ലഭിച്ചത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റു ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

774ാം വോട്ടറായ പത്മിനി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്നതിനായി എത്തി. ഇവര്‍ കൈയില്‍ പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 50ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ 19ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത്തരത്തില്‍ ആറോളം പേര്‍ ഈ ഒരു ബൂത്തില്‍ മാത്രം കള്ളവോട്ടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. മറ്റൊരു സ്ത്രീ വോട്ടര്‍ ഒരു മണിക്കൂറോളം വരി നിന്ന ശേഷം വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് ആരോ ചെയ്‌തെന്ന് മനസ്സിലായി. തുടര്‍ന്ന് അവര്‍ക്ക് ദീര്‍ഘനേരം ബൂത്തില്‍ ഇരിക്കേണ്ടി വരികയും വോട്ട് ചെയ്യാനാകാതെ മടങ്ങി പോവേണ്ടിവരികയും ചെയ്തു.

ഇവിടെയുള്ള പ്രദേശിക രാഷ്ട്രീയ നേതാക്കള്‍ ചട്ട വിരുദ്ധമായി ബൂത്തില്‍ കയറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ് ബൂത്തില്‍ കയറി നില്‍ക്കുന്നതെന്നാണ് സൂചന.

കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേന്ന് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന്റെ തെളിവുകള്‍ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

കള്ളവോട്ട് ആരോപണം നിഷേധിച്ച് സി.പി.എം.കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. പാര്‍ട്ടി കള്ളവോട്ട് ചെയ്യാറില്ലെന്നും പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തംഗം മറ്റൊരു ബൂത്തില്‍ വോട്ട് ചെയ്തത് വോട്ട് ഓപ്പണ്‍ വോട്ടാണെന്നാണ് അദ്ദേഹം വാദിച്ചത്. എന്നാല്‍ അത് സമര്‍ത്ഥിക്കാനും ഒരു പാര്‍ട്ടിക്കാരനും വന്നില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends