Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സുഹൃത്തിന്റെ ഭാര്യയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് യുവാവ് ചാവേറാകാനുള്ള സ്‌ഫോടനത്തിന് ഉപയോഗിച്ചത് ജലാറ്റിന്‍സ്റ്റിക്കാണെന്ന് സ്ഥിരീകരിച്ചു.

28 APRIL 2019 04:54 PM IST
മലയാളി വാര്‍ത്ത

സുഹൃത്തിന്റെ ഭാര്യയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് യുവാവ് ചാവേറാകാനുള്ള സ്‌ഫോടനത്തിന് ഉപയോഗിച്ചത് ജലാറ്റിന്‍സ്റ്റിക്കാണെന്ന് സ്ഥിരീകരിച്ചു. വയനാട് നായ്‌ക്കെട്ടിയിലാണ് ഫര്‍ണിച്ചര്‍ കടയുടമയായ ബെന്നി സ്‌ഫോടക വസ്തുക്കള്‍ ശരീരത്ത് വെച്ച്‌കെട്ടി സുഹൃത്തിന്റെ ഭാര്യ അംലയെ കയറിപ്പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പൊലീസും ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത് ജലാറ്റിന്‍ സ്റ്റിക്കാണെന്ന് കണ്ടെത്തിയത്. ബെന്നിയുടെയും അംലയുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു.

ബെന്നിയുടെ സുഹൃത്ത് നിയാസിന്റെ ഭാര്യയായിരുന്നു അംല. ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും അടുത്തകാലത്തായി അംല ബെന്നിയോട് അകന്നു. തുടര്‍ന്നുണ്ടായ ദേഷ്യവും വിഷമവും കാരണം അംലയോടൊപ്പം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെന്നാണ് സുഹൃത്തുക്കള്‍ പൊലീസിനു നല്‍കിയ മൊഴി. സംഭവ ദിവസം മൂന്നാല് ദിവസം ബെന്നി അംലയുടെ വീട്ടിലെത്തിയിരുന്നു. അവസാനം എത്തിയപ്പോള്‍ അംല വഴക്ക്പറഞ്ഞ് തിരിച്ചയച്ചിരുന്നു. പിന്നീട് ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവെച്ച് ബൈക്കിലാണ് ബെന്നി എത്തിയത്. ആ സമയം അംല അടുക്കളയിലായിരുന്നു. അവിടേക്ക് വന്ന ബെന്നി അംലയെ കയറിപ്പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

ശബ്ദം കേട്ട് നാട്ടുകാര്‍ അടക്കം ഓടിയെത്തിയപ്പോഴാണ് കാര്യം മനസ്സിലയത്. നിയാസിന്റെ വീട്ടില്‍ ബെന്നി വരുന്നതിനെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ നിയാസിന് സുഹൃത്തിനെ വിശ്വാസമായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ബെന്നി അംലയുടെ വീട്ടിലെത്തിയിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അതോടെ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ ബെന്നി പത്ത് മിനിറ്റിനുള്ളില്‍ തിരിച്ചെത്തി. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം സ്‌ഫോടനം നടക്കുകയായിരുന്നു. ബെന്നിയുടെ ഫര്‍ണിച്ചര്‍ കടയില്‍ നടത്തിയ പരിശോധനയില്‍ ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററും ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിരുന്നു. ഇവ കര്‍ണാടകയില്‍ നിന്നും വാങ്ങിയതാണെന്ന് കരുതുന്നു.

സ്‌ഫോടക വസ്തുവിന്റെ അളവ്, ഉപയോഗിച്ച രീതി എന്നിവയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പൊലീസ് സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. നിയാസ് നടത്തിയിരുന്ന അക്ഷയസെന്റര്‍ കുറച്ച്കാലം നോക്കിനടത്തിയിരുന്നു. ആ സമയത്താണ് തൊട്ടടുത്ത് ഫര്‍ണിച്ചര്‍ കട നടത്തിയിരുന്ന ബെന്നിയുമായി അടുപ്പത്തിലായതെന്ന് പലരും പറയുന്നു. ഇതേ തുടര്‍ന്നാണ് നിയാസിന്റെ ബന്ധുക്കള്‍ ബെന്നിയുമായുള്ള സൗഹൃദത്തെ വിലക്കിയതെന്ന് അറിയുന്നു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends