കണ്ണൂരിൽ തെരുവ് നായശല്യം രൂക്ഷമാകുന്നു; കല്യാശേരി മേഖലയിൽ മാത്രം തെരുവുനായയുടെ കടിയേറ്റത് ഏഴുപേർക്ക്

കണ്ണൂർ കല്യാശേരി മേഖലയിൽ ഏഴുപേർക്കു തെരുവുനായയുടെ കടിയേറ്റു. വീടിനുള്ളിൽ ഭക്ഷണം കഴിക്കുന്നവർക്കും രാവിലെ വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയവർക്കുമാണു കടിയേറ്റത്. കല്യാശേരി, മാങ്ങാട്, ബിക്കിരിയൻപറമ്പ് പ്രദേശങ്ങളിലാണു തെരുവുനായയുടെ വിളയാട്ടമുണ്ടായത്.
ബിക്കിരിയൻ പറമ്പിനു സമീപത്തെ പി.പി. സമീറ, പി.പി.സഫീറ എന്നിവരെ പി.പി.ഇബ്രാഹിമിന്റെ വീട്ടിൽ രാവിലെ ഭക്ഷണം കഴിക്കുന്നതിനിടയിലാണു നായ കടിച്ചത്. സമീപത്തെ വീട്ടിൽ തന്നെയുള്ള ആദിത്യൻ എന്ന 14 കാരനും യശോദ എന്നിവർക്കും കടിയേറ്റു.
കെട്ടിടനിർമാണ തൊഴിലാളിയായ നാണു ജോലിക്കു പോകുന്ന വഴിയിൽവച്ചുമാണു കടിയേറ്റത്. മാങ്ങാട് തന്നെയുള്ള മറ്റു രണ്ടുപേർക്കും നായയുടെ കടിയേറ്റു. പരിക്കേറ്റവരെല്ലാം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
https://www.facebook.com/Malayalivartha



























