ഒരുവർഷത്തെ ദാമ്പത്യ ജീവിതം മടുത്തു, ഭർത്താവുമായുള്ള സൗന്ദര്യപ്പിണക്കത്തെ തുടർന്ന് പുളിങ്കുന്ന് കുമ്പളംചിറ പാലത്തിൽനിന്ന് മണിമലയാറ്റിൽ ചാടിയ യുവതിയെ തലമുടിയില്‍ പിടിച്ച് രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവറുടെ സാഹസികത

ഭര്‍ത്താവുമായി പിണങ്ങിയ യുവതി ആറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം കണ്ട ഓട്ടോറിക്ഷ ഡ്രൈവറുടെ ഇടപെടലില്‍ യുവതി മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. ആലപ്പുഴ പുളിങ്കുന്നിലായിരുന്നു സംഭവം. താലൂക്ക് ആശുപത്രിക്കു സമീപത്തെ പുളിങ്കുന്ന് കുമ്ബളംചിറ പാലത്തില്‍ നിന്നാണ് യുവതി മണിമലയാറ്റില്‍ ചാടിയത്. പാലത്തിന്റെ പടിഞ്ഞാറെക്കരയില്‍ സിഗ്നല്‍ കാത്തുകിടന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ കായല്‍പ്പുറം കോയിപ്പള്ളിയില്‍ ഷിജോയുടെ ശ്രദ്ധയില്‍പ്പെട്ടു.
ഉടന്‍തന്നെ പാലത്തിന്റെ മധ്യത്തിലേക്ക് ഓടിയെത്തിയ ഷിജോ വെള്ളത്തില്‍ ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയുടെ തലമുടിയില്‍ പിടികിട്ടിയ ഷിജോ പാലത്തിന്റെ തൂണില്‍ പിടിച്ചു കിടന്നാണു രക്ഷപ്പെട്ടത്. സംഭവം കണ്ട കായല്‍പ്പുറം സ്വദേശികളായ രണ്ടുപേര്‍ വെള്ളത്തില്‍ ചാടി പാലത്തിന്റെ ബീമില്‍ യുവതിയെ കയറ്റിയിരുത്തിയ ശേഷം വള്ളം എത്തിച്ചാണു കരയിലെത്തിച്ചത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച യുവതിയെ പ്രാഥമിക ചികില്‍സയ്ക്കുശേഷം കൗണ്‍സിലിങ്ങിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha



























