Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

കള്ളവോട്ടും ഇരട്ട വോട്ടും സി.പി.എം വെട്ടിലാവും; കൂടുതല്‍ മണ്ഡലങ്ങളില്‍ കള്ളവോട്ടും ഇരട്ട വോട്ടും നടന്നിട്ടുണ്ടെന്ന ആരോപണത്തിലുറച്ച് യു.ഡി.എഫ്

28 APRIL 2019 08:52 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

സംസ്ഥാനത്ത് കൂടുതല്‍ മണ്ഡലങ്ങളില്‍ കള്ളവോട്ടും ഇരട്ട വോട്ടും നടന്നിട്ടുണ്ടെന്ന ആരോപണത്തിലുറച്ച് യു.ഡി.എഫ്. കാസര്‍കോടിനും കണ്ണൂരിനും പിന്നാലെയാണിത്. ആറ്റിങ്ങലില്‍ അരലക്ഷത്തോളം പേര്‍ക്ക് ഇരട്ടവോട്ടുള്ള സംഭവവുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അടുത്തദിവസം പുറത്തുവിടും. കള്ളവോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ച സി.പി.എം നടപടിക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട്, വടകര മണ്ഡലങ്ങളില്‍ ഓരോ ബൂത്തിലെയും വോട്ടിംഗ് വിവരങ്ങള്‍ കൃത്യമായി പരിശോധിക്കാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചു. സംസ്ഥാനത്തുടനീളം വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് നിഗമനം. എല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.എം കള്ളവോട്ട് നടത്താറുണ്ടെങ്കിലും ഇതാദ്യമായാണ് ദൃശ്യങ്ങള്‍ സഹിതം തെളിവ് പുറത്തുവരുന്നത്.

കള്ളവോട്ട് ചെയ്തതിന്റെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കെ സി.പി.എം പ്രതിരോധത്തിലായി. പാര്‍ട്ടിക്കുവേണ്ടി കള്ളവോട്ട് ചെയ്തവര്‍ ശിക്ഷാ നടപടി നേരിടേണ്ടിവരും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ഐ.പി.സി 171 എ മുതല്‍ ഐ വരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുക്കാറുള്ളത്. കാസര്‍കോട് നടന്നത് കള്ളവോട്ടാണെന്ന് വ്യക്തമായാല്‍ നടപടിക്രമമനുസരിച്ച് കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊലീസിനോട് ശിപാര്‍ശ ചെയ്യും. തെരഞ്ഞെടുപ്പില്‍ മറ്റൊരാളുടെ വോട്ട് ആള്‍മാറാട്ടം നടത്തി രേഖപ്പെടുത്തുന്നതിന് ഐ.പി.സി 171 ഡി ആണ് ചുമത്തുന്നത്. പരമാവധി ഒരുവര്‍ഷം ശിക്ഷയും പിഴയും ചുമത്താവുന്ന വകുപ്പാണിത്.
ചെയ്തത് കള്ള വോട്ടല്ലെന്ന് തെളിക്കാന്‍ ഒന്നുമില്ലെന്നതാണ് സി.പി.എമ്മിന് വിനയാകുന്നത്. കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് സംബന്ധിച്ച് സി.പി.എം നടത്തിയ വിശദീകരണമാകട്ടെ ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്നാണ്. ഈ വാദം സ്ഥാപിക്കാന്‍ തക്ക തെളിവുകള്‍ സി.പി.എമ്മിന്റെ പക്കലില്ല. ചോദ്യങ്ങളില്‍ നിന്ന് സി.പി.എം നേതാക്കള്‍ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.

വടക്കന്‍ കേരളത്തില്‍ കള്ളവോട്ടുകളും തെക്കന്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ ഇരട്ട വോട്ടുകളും നടന്നിട്ടുണ്ട്. സി.പി.എമ്മിനു വേണ്ടി കള്ളവോട്ട് ചെയ്തവരെ മാത്രമല്ല, അതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ കൂടി നിയമത്തിന് മുന്നിലെത്തിക്കുകയാണ് യു.ഡി.എഫ് ആലോചിക്കുന്നത്. ഇതിനായി നിയമപോരാട്ടം നടത്താനാണ് തീരുമാനം. തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ കണ്ണൂര്‍ മേഖലയില്‍ കള്ളവോട്ട് നടക്കാനിടയുണ്ടെന്ന് കെ. സുധാകരന്‍ ആരോപിച്ചിരുന്നു. കള്ളവോട്ടിന് പുറമെ വോട്ടിന് പണം നല്‍കിയും സി.പി.എം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചിരുന്നു. കൊല്ലം മണ്ഡലത്തില്‍ ഇവന്റ് മാനേജ്‌മെന്റിനെ ഉപയോഗിച്ച് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും വെളിപ്പെടുത്തിയിരുന്നു.

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന കാര്യം സി.പി.എം നിഷേധിച്ചെങ്കിലും വിശദീകരണത്തില്‍ ആകെ പൊരുത്തക്കേടുകളാണ്. ഓപ്പണ്‍ വോട്ട് ചെയ്തതിനെ കള്ളവോട്ടായി ചിത്രീകരിക്കുകയാണെന്നാണ് സി.പി.എമ്മിന്റെ ഒരു വാദം. എന്നാല്‍ ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും പുറത്തുവന്ന ദൃശ്യങ്ങളിലില്ല. ഓപ്പണ്‍ വോട്ട് ചെയ്യുന്നവര്‍ വലതുകൈയുടെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്. ഓപ്പണ്‍ വോട്ട് ചെയ്തവരെന്ന് സി.പി.എം അവകാശപ്പെടുന്ന ആളുകള്‍ മഷി പുരട്ടുന്നത് ഇടതുചൂണ്ടു വിരലിലാണെന്നുള്ളതും വ്യക്തമാണ്. ഇതിനെ കുറിച്ചും സി.പി.എമ്മിന് കൃത്യമായ മറുപടിയില്ല. ചെറുതാഴം പഞ്ചായത്തംഗവും പതിനേഴാം നമ്പര്‍ ബൂത്തിലെ വോട്ടറുമായ സലീന 19-ാം നമ്പര്‍ ബൂത്തിലെ നഫീസയുടെ ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്നാണ് പി. ജയരാജന്‍ വിശദീകരിച്ചത്. എന്നാല്‍ നഫീസയെ ഒരിടത്തും കാണാനില്ല. ഈ വിശദീകരണങ്ങള്‍ക്ക് കൂടി മറുപടി പറയേണ്ട അവസ്ഥയിലാണ് സി.പി.എം. സ്വന്തമായി വോട്ട് ചെയ്യാന്‍ കഴിയാത്തവിധം ശാരീരികാവസ്ഥയുള്ളവര്‍ പോളിംഗ് ബൂത്തില്‍ ഹാജരാവുകയും പ്രിസൈഡിംഗ് ഓഫീസരെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (2 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (7 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (20 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (27 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (30 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (34 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (36 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (2 hours ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

Malayali Vartha Recommends