നിയന്ത്രിത സ്‌ഫോടനത്തിലും കുലുങ്ങാത്ത നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം എടുത്തുമാറ്റി പൊട്ടിച്ചു നീക്കും

നിയന്ത്രിത സ്‌ഫോടനത്തിലും കുലുങ്ങാത്ത നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം എടുത്തുമാറ്റി പൊട്ടിച്ചുനീക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാന്‍ കഴിയാതിരുന്നത് സംബന്ധിച്ച് റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയാലുടന്‍ പുതിയ രീതിയില്‍ പാലം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
നിലവിലെ പാലം ഏതാനും മീറ്ററുകള്‍ ഉയര്‍ത്തിയശേഷം ക്രെയിനും സ്റ്റീല്‍ ഗര്‍ഡറുകളും ഉപയോഗിച്ച് സ്‌റ്റേഡിയം ഭാഗത്തേക്ക് തള്ളിനീക്കും. പിന്നീട്, സ്‌റ്റേഡിയത്തിനും റെയില്‍പാളത്തിനും ഇടയിലുള്ള ഭാഗത്ത് ജാക്കി ഉപയോഗിച്ച് ഇറക്കിെവച്ചശേഷം ഘട്ടംഘട്ടമായി പൊട്ടിച്ചുനീക്കാനാണ് തീരുമാനം.
എന്നാല്‍, ചെന്നൈയില്‍നിന്നുള്ള റെയില്‍വേയുടെ ഉന്നതതല സംഘം സ്ഥലത്തെത്തി വിദഗ്ധ പരിശോധന നടത്തും. ഇതിനുശേഷം മാത്രമേ അപകടസാധ്യത സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ. അതുവരെ ട്രെയിനിന് വേഗ നിയന്ത്രണം 20 കിലോമീറ്ററായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലം നീക്കാനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകാന്‍ റെയില്‍വേ ഉന്നത നേതൃത്വം അനുമതി നല്‍കിയതായാണ് വിവരം. ഇതിനായി ക്രമീകരണങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കി നാലുമണിക്കൂര്‍ പാളത്തില്‍ ഗതാഗതം നിരോധിച്ച് പാലം നീക്കാനാണ് റെയില്‍വേയുടെ ആലോചന.
ശനിയാഴ്ച നടത്തിയ നിയന്ത്രണം നീണ്ടുപോകാതെ നിശ്ചിത സമയത്തുതന്നെ പാലം നീക്കണമെന്നാണ് റെയില്‍വേ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























