അവന്‍വറേ.. നിന്‍റെ സ്വത്തും കുടുംബ മഹിമയും കണ്ട് മയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളൂ; പിവി അന്‍വറിനെതിരെ പരസ്യ പോരിന് സിപിഐ ; സിപിഐ ആവുംവിധമെല്ലാം തന്നെ ഉപദ്രവിച്ചെന്നും ഇപ്പോഴും അത് തുടരുകയാണെന്ന പിവി അന്‍വറിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ സിപിഐ

സിപിഐ ആവുംവിധമെല്ലാം തന്നെ ഉപദ്രവിച്ചെന്നും ഇപ്പോഴും അത് തുടരുകയാണെന്ന പിവി അന്‍വറിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ സിപിഐ. അന്‍വറിന്‍റെ പോരിനെതിരെ സിപിഐ ഔദ്യോഗികമായി പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ, സോഷ്യല്‍മ മീഡിയയിലും സിപിഐ അന്‍വറിനെ കടന്നാക്രമിച്ചു. എഐവൈഎഫിന്‍റെ പൊന്നാനി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ കടുത്ത ഭാഷയിലാണ് സിപിഐ പ്രതികരണം നടത്തിയിരിക്കുന്നത്.
' അവന്‍വറേ.. നിന്‍റെ സ്വത്തും കുടുംബ മഹിമയും കണ്ട് മയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളൂ... ഞങ്ങള്‍ ഇടതുപക്ഷമായത്,നിനക്ക് വേണ്ടി പോലും രാപകലില്ലാതെ കഷ്ടപ്പെട്ടത് നെഞ്ചില്‍ ഇടതുപക്ഷമുള്ളത് കൊണ്ടാണ്. പണത്തിന്‍റെ ഹുങ്കില്‍ കാര്യം കഴിഞ്ഞാല്‍ തള്ളിപ്പറയാനാണ് ഭാവമെങ്കില്‍ വിവരമറിയും.. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.' ഇങ്ങനെയായിരുന്നു ഫേസ്ബുക്ക് പേജിലെ എഐവൈഎഫിന്‍റെ പ്രതികരണം.
സിപിഐ ആവുംവിധമെല്ലാം തന്നെ ഉപദ്രവിച്ചെന്നും ഇപ്പോഴും അതു തുടരുകയാണെന്നും പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി കൂടിയായ നിലമ്പൂർ എംഎൽഎ പി.വി.അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിസിനസ് രംഗത്തുൾപ്പെടെ സിപിഐ നേതാക്കളും ജില്ലാഘടകവും പരമാവധി ഉപദ്രവിച്ചു. മലപ്പുറത്ത് മുസ്‌ലിം ലീഗും സിപിഐയും തമ്മിൽ വ്യത്യാസമില്ല. സിപിഐക്ക് തന്നെക്കാളും സ്നേഹം ലീഗ് നേതാക്കളോടായിരിക്കാമെന്നും അൻവർ ടിവി ചാനലിനോട് പറഞ്ഞു.
സിപിഐ സ്ഥാനാർഥികളുണ്ടായിരുന്ന രണ്ടു സ്ഥലങ്ങളിൽ നേരത്തേ മത്സരിച്ചതുകൊണ്ടാണോ തന്നെ എതിരാളിയാക്കുന്നത്? 2011ൽ ഏറനാട് നിയമസഭാ മണ്ഡലത്തിലും 2014ൽ വയനാട് ലോക്സഭാ മണ്ഡലത്തിലും സ്വതന്ത്രനായാണ് മത്സരിച്ചത്. രണ്ടിടത്തും യുഡിഎഫിനും സ്ഥാനാർഥിയുണ്ടായിരുന്നു. ഏറനാട്ടിലെ സ്ഥാനാർഥിയായി ഐകകണ്ഠ്യേനയാണ് തന്റെ പേരു നിർദേശിക്കപ്പെട്ടത്. പത്രസമ്മേളനത്തിനായി തന്നെ സിപിഐ ജില്ലാ ഓഫിസിലേക്കു വിളിപ്പിച്ചു. തയാറായി ഇരിക്കുമ്പോഴാണ് തിരുവനന്തപുരത്തുനിന്ന് നിർത്തിവയ്ക്കാൻ വിളി വന്നത്. ആരാണു കളിച്ചത്? തിരഞ്ഞെടുപ്പുരംഗത്തിറങ്ങിയ താൻ പിൻമാറണമായിരുന്നോ? ജനങ്ങളെ കണ്ടാണ് തിരഞ്ഞെടുപ്പിനിറങ്ങിയത്. അവർ 49,000 വോട്ട് തരികയും ചെയ്തു. സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെ പലരും അന്നു സഹായിച്ചു. അല്ലെങ്കിൽ എങ്ങനെയാണ് അത്രയും വോട്ട് കിട്ടുന്നതെന്നും അൻവർ ചോദിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സിപിഐ ഘടകങ്ങൾ നിർജീവമായിരുന്നെന്ന ആരോപണം പരോക്ഷമായി ഉന്നയിക്കുന്നതാണ് അൻവറിന്റെ ആരോപണങ്ങൾ. പരാമർശങ്ങൾ വിശദമായി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. കാര്യം കഴിഞ്ഞ് തള്ളിപ്പറയാനാണ് ഭാവമെങ്കിൽ ‘വിവരമറിയുമെന്ന്’ എഐവൈഎഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ പേരിലുള്ള ഫെയ്സ്ബുക്ക് പേജിൽ പറഞ്ഞു.
https://www.facebook.com/Malayalivartha


























