Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അടൂർ പ്രകാശ് കട്ടകലിപ്പിൽ; ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ തനിക്ക് ജയ സാധ്യതയില്ലെന്ന മട്ടിൽ കെ. പി സി സി നേതൃത്വം നടത്തുന്ന പ്രചരണത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് കട്ടകലിപ്പിൽ

29 APRIL 2019 07:04 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ തനിക്ക് ജയ സാധ്യതയില്ലെന്ന മട്ടിൽ കെ. പി സി സി നേതൃത്വം നടത്തുന്ന പ്രചരണത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് കട്ടകലിപ്പിൽ. തെരഞ്ഞടുപ്പ് കാലത്ത് മാത്രമല്ല തെരഞ്ഞടുപ്പിന് ശേഷവും തന്നെ പാർട്ടി ദ്രോഹിക്കുകയാണെന്നാണ് പ്രകാശിന്റെ പരാതി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ 16 മുതൽ 18 വരെ സീറ്റ് യുഡിഎഫിനു ലഭിച്ചേക്കാമെന്ന കോൺഗ്രസിന്റെ വിലയിരുത്തൽ പുറത്തു വന്നതിന് പിന്നാലെയാണ് പ്രകാശ് കലിച്ചത് . 20 ലോക്സഭാ മണ്ഡലം കമ്മിറ്റികളിൽ നിന്നും നേതൃത്വത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശകലനം.

ന്യൂനപക്ഷ ഏകീകരണത്തിലും എൽഡിഎഫിനു ചോരാനിടയുള്ള ഭൂരിപക്ഷ വോട്ടുകളിലുമാണു കോൺഗ്രസിന്റെ പ്രതീക്ഷ. പാലക്കാട്, ആറ്റിങ്ങൽ സീറ്റുകളൊഴികെ 18 ലും വിജയസാധ്യതയുണ്ടെന്നാണു നേതൃത്വത്തിന്റെ അനുമാനം. പാലക്കാട്ട് പ്രചാരണ പ്രവർത്തനങ്ങളിൽ ഏകോപനക്കുറവുണ്ടായെന്നാണു വിലയിരുത്തൽ. അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് അവസാന ആഴ്ച രണ്ടും കൽപിച്ചു ശ്രമിച്ചെങ്കിലും സിറ്റിങ് എംപി എം.ബി. രാജേഷിനും സിപിഎമ്മിനും മണ്ഡലത്തിലുള്ള സ്വാധീനം മറികടക്കാൻ അതു മതിയാകുമോയെന്നതിൽ ഉറപ്പു പോരാ. ന്യൂനപക്ഷ ഏകീകരണം വൻതോതിൽ യുഡിഎഫിന് അനുകൂലമായി ഉണ്ടായെങ്കിലേ അവിടെ സാധ്യതയുള്ളൂ.

മറ്റൊരു ഇടതുകോട്ടയായ ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് വിള്ളലുണ്ടാക്കിയെന്നതിൽ തർക്കമില്ല. അതേസമയം അതു വിജയത്തിലേക്ക് എത്തുമോയെന്നതാണു സംശയം. രണ്ടു കോൺഗ്രസ് നേതാക്കൾക്കെതിരെ സംസ്ഥാന നേതൃത്വത്തിനു പരാതിയും ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ ആരൊക്കെയാണെന്ന് കെ പി സി സി വിശദീകരിച്ചിട്ടില്ല. ഒരാളല്ല ഒന്നിലേറെ നേതാക്കൾ തന്നെ ഉപദ്രവിച്ചതായി പ്രകാശ് നേരത്തെയും പരാതി പറഞ്ഞിട്ടുണ്ട്.

ഇടതിന്റെ ശക്തി ദുർഗങ്ങളായ ആലത്തൂരിലും കാസർകോട്ടും വൻമുന്നേറ്റം നടത്തിയെന്നാണു കോൺഗ്രസ് നിഗമനം. ആലത്തൂരിൽ ഇടതു വോട്ടുകൾ വരെ രമ്യ ഹരിദാസ് നേടിയതായും അവകാശവാദമുണ്ട്. ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ തീവ്രമായ മത്സരം നടന്നു. ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരിഫ് തുടക്കത്തിൽ നേടിയ വ്യക്തമായ മേൽക്കൈ അവസാനമായപ്പോൾ യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാൻ മറികടന്നുവെന്നാണു ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിറ്റിങ് എംപി കെ.സി. വേണുഗോപാൽ എന്നിവർ ആലപ്പുഴയ്ക്കു നൽകിയ ശ്രദ്ധ ഷാനിമോൾക്കു ഗുണം ചെയ്തുവെന്നും.

തീവ്രമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയിൽ സിറ്റിങ് എംപി ആന്റോ ആന്റണി കടന്നു കൂടുമെന്നാണു പ്രതീക്ഷയെങ്കിലും വിവിധ ഘടകങ്ങൾ പ്രവചനാതീതമായ നിലയുണ്ടാക്കിയെന്ന വിശകലനം നേതൃത്വം പൂർണമായും തള്ളുന്നില്ല. തിരുവനന്തപുരത്തും ഇതേ ആകാംക്ഷ ഉണ്ടായെങ്കിലും പോളിങ് ദിനത്തിലെ ന്യൂനപക്ഷ കേന്ദ്രീകരണം ശശി തരൂരിന്റെ ജയമുറപ്പിച്ചുവെന്ന റിപ്പോർട്ടാണുള്ളത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ ഭൂരിപക്ഷം രണ്ടര ലക്ഷം കവിയുമെന്ന പ്രതീക്ഷയിലുമാണു നേതൃത്വം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ 7 നിയമസഭാ മണ്ഡലം കമ്മിറ്റികൾ കൂടിയാണ് ഈ നിഗമനത്തിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദേശത്തായതിനാൽ തിരഞ്ഞെടുപ്പു വിശകലനത്തിനായി ഔപചാരികമായി നേതൃയോഗം കോൺഗ്രസ് ഉടൻ ചേരില്ല. വോട്ടെടുപ്പിനെക്കുറിച്ചുള്ള സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ട് നാളെ ഡൽഹിയിലെത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനു കൈമാറും.

അടൂർ പ്രകാശ് ഇക്കുറി ആറ്റിങ്ങലിലെ കോൺഗ്രസ് നേതാക്കളെ പൂർണമായും വിശ്വാസത്തിലെടുത്തിരുന്നില്ല. മണ്ഡലത്തിൽ സമാന്തര പ്രവർത്തനമാണ് പ്രകാശ് നടത്തിയത്. ബൂത്തിലും മറ്റും പ്രവർത്തകർക്ക് ആവശ്യമുള്ള പണം നൽകിയത് പോലും അടൂർ പ്രകാശ് നേരിട്ടാണ്. ബിജു രമേശിന്റെ സഹായവും ഇക്കാര്യത്തിൽ പ്രകാശിനുണ്ടായിരുന്നു.

വെള്ളാപ്പള്ളി നടേശൻ തനിക്കൊപ്പമാണെന്നാണ് പ്രകാശിന്റെ വിശ്വാസം. അദ്ദേഹം സമ്പത്തിനെ പിന്തുണച്ചിട്ടില്ല. എക്കാലവും തനിക്കൊപ്പം നിന്ന സമുദായ നേതാവാണ് വെളളാപ്പള്ളി. ആറ്റിങ്ങലിൽ മതിസരിക്കാൻ തനിക്ക് ആതമവിശ്വാസം പകർന്നു നൽകിയത് വെള്ളാപ്പള്ളിയാണ്. കെ പി സി സിയുടേതായി പുറത്തു വരുന്ന കണക്കുകളിലെല്ലാം ആറ്റിങ്ങൽ നഷ്ടമാകുമെന്നാണ് പറയുന്നതെന്നും പ്രകാശ് പറയുന്നു. ഇത് അദ്ദേഹത്തിൽ സൃഷ്ടിച്ചത് കടുത്ത മനപ്രയാസമാണ്. കെപിസിസിയിലെ ചില നേതാക്കൾ തന്നോട് വ്യക്തി പരമായ നീരസം ഉള്ളവരാണെന്നും പ്രകാശ് പറഞ്ഞതായി സൂചനയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (3 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (8 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (21 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (28 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (31 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (35 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (37 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (2 hours ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

Malayali Vartha Recommends