Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...

മലബാറിലെ പല ലോക്‌സഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് ഏറെ പിന്നിലായിരുന്നെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം

29 APRIL 2019 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

കോണ്‍ഗ്രസിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി മുസ്ലിംലീഗ്. മലബാറിലെ പല ലോക്‌സഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് ഏറെ പിന്നിലായിരുന്നെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം. കോണ്‍ഗ്രസ് പിന്നിലായതിനാല്‍ വടകര, കോഴിക്കോട്, വയനാട് മണ്ഡലങ്ങളില്‍ ലീഗിന് സ്വന്തംനിലയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവന്നു. ഭരണവിരുദ്ധ വികാരം നിലവിലുണ്ടായിട്ടും അത് മുതലെടുക്കാന്‍ കോണ്‍ഗ്രസിനായില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനവികാരം ശക്തമായി നിലനില്‍ക്കുമ്പോള്‍ അതിനനുസരിച്ച് വോട്ടര്‍മാരെ സമീപിക്കുന്നതില്‍ കോണ്‍ഗ്രസ് തുടക്കത്തില്‍ പരാജയപ്പെട്ടു. ഹൈദരലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ് തുടങ്ങിയ നേതാക്കളുടെ സാനിധ്യത്തില്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ ലീഗിലെ യുവ നേതൃത്വമാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ചത്. 

എന്നാല്‍ യോഗത്തിനകത്ത് നടന്ന കാര്യങ്ങളെ കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. കോണ്‍ഗ്രസ് നേതാക്കളെല്ലാവരും ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പ്രചരണത്തിനെത്തിയതുമില്ല. വടകര മണ്ഡലത്തില്‍ മുസ്്‌ലിംലീഗിന് ഏറെ സ്വാധീനമുണ്ട്. സി.പി.എം പി. ജയരാജനെ ആദ്യമേ അവിടെ കളത്തിലിറക്കിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തി തര്‍ക്കം നീട്ടിക്കൊണ്ട് പോയി. ആര്‍.എം.പി സ്വന്തം സ്ഥാനാര്‍ത്ഥിയ പിന്‍വലിച്ചിട്ട് പോലും കോണ്‍ഗ്രസ് ഉണര്‍ന്നില്ല. അവസാനം മുസ്്‌ലിംലീഗ് ഇടപെട്ടു. അങ്ങനെയാണ് കെ.മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും ഏറെ വൈകിച്ചു. സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കി പ്രചരണം മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍ അത് സ്ഥിരീകരിക്കുന്നതിന് ആഴ്ചകളെടുത്തു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യം തീരുമാനമായപ്പോള്‍ ബി.ജെ.പി നേതാക്കള്‍ മുസ്്‌ലിംലീഗിനെ വയറസെന്നും മറ്റും പറഞ്ഞ് അധിക്ഷേപിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയില്ലെന്നും ആരോപണം ഉയര്‍ന്നു. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനമാണ് ബി.ജെ.പി -സംഘപരിവാര്‍ ശക്തികള്‍ക്ക് സഹായകമാകുന്നതെന്നും യുവനേതാക്കള്‍ ആരോപിച്ചു. കോഴിക്കോട്ടെ സിംറ്റിംഗ് എം.പി എം.കെ രാഘവന്‍ തുടക്കത്തിലേ പ്രചരണം തുടങ്ങിയിരുന്നു. എന്നാല്‍ സി.പി.എം ഒളിക്യാമറാ വിവാദം ഉയര്‍ത്തിക്കൊണ്ട് വന്നപ്പോള്‍ പ്രതിരോധിക്കാന്‍ പല കോണ്‍ഗ്രസ് നേതാക്കളും തയ്യാറായില്ലെന്നും ആരോപണം ഉയര്‍ന്നു. ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഇത് സംബന്ധിച്ച നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും ആക്ഷേപം ഉണ്ടായി. 

പൊന്നാനിയില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ പ്രവര്‍ത്തിച്ചെന്നും ആരോപണം ഉയര്‍ന്നു. പ്രചരണത്തിനിടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വറുമായി രഹസ്യ ചര്‍ച്ച നടത്തിയ ശേഷം വരുന്ന വഴി ലീഗുകാര്‍ തടഞ്ഞിരുന്നു. വടകര, വയനാട്, കോഴിക്കോട് മണ്ഡലങ്ങളില്‍ പോളിങ് ഉയര്‍ന്നത് യുഡിഎഫിന് അനുകൂലമാകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സമിതി വിലയിരുത്തി. പോളിങ് കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ച് ശതമാനം കൂടി 80ന് മുകളിലെത്തി. അത് യുഡിഎഫിന് അനുകൂലമാകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സമിതി യോഗം വിലയിരുത്തി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (6 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (13 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (16 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (20 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (22 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (55 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (2 hours ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (2 hours ago)

Malayali Vartha Recommends