എടപ്പാളിൽ ഇതരസംസ്ഥാന സ്വദേശിയായ പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ചോദ്യം ചെയ്ത അമ്മയെയും കുഞ്ഞിനേയും ക്രൂര മർദ്ദനത്തിനിരയാക്കിയതായും പരാതി

മലപ്പുറം എടപ്പാളില്‍ ഇതരസംസ്ഥാന സ്വദേശിയായ പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് ചോദ്യം ചെയ്ത അമ്മയ്ക്കും കുഞ്ഞിനും ക്രൂര മർദ്ദനം. എടപ്പാളിലെ വ്യാപരമേളയിലെ സ്റ്റാള്‍ ജീവനക്കാരനാണ് മേളയില്‍ ശുചീകരണ ജോലി ചെയ്തിരുന്ന കുട്ടിയെ പീഡിപ്പിച്ചത്. സംഭവം ചോദ്യം ചെയ്ത അമ്മയെയും കുട്ടിയെയും ഇയാള്‍ ക്രൂരമര്‍ദനത്തിനിരയാക്കി. കുട്ടിയ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മർദ്ദനം.
മര്‍ദനത്തില്‍ പതിനാറുകാരനായ കുട്ടിയുടെ വിരലൊടിഞ്ഞു. കുട്ടിയുടെ ബന്ധുവിനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പീഡനം നടത്തിയെന്ന് സംശയിക്കുന്ന സ്റ്റാള്‍ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോക്‌സോയ്ക്ക് പുറമെ മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























