കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുള്‍ സുപ്രിയോക്കെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുള്‍ സുപ്രിയോക്കെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പോലീസിനോടു നിര്‍ദേശം നല്കി. പോളിംഗ് ബൂത്തില്‍ വാക്ക് തര്‍ക്കം ഉണ്ടാക്കിയ സംഭവത്തിലാണ് നടപടി. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അസന്‍സോള്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് സുപ്രിയോ. മണ്ഡലത്തിലെ 199-ാം നമ്ബര്‍ ബൂത്തിലേക്ക് സുപ്രിയോ അതിക്രമിച്ചു കയറുകയും ബൂത്ത് ഒരു ഏജന്റിനെയും ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയെന്നുമാണ് കുറ്റം. ഇരുവരുമായി കേന്ദ്രമന്ത്രി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
ബൂത്തില്‍ ബിജെപി പോളിംഗ് ഏജന്റില്ല എന്നാരോപിച്ച് ടിഎംസി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രിയോ ബൂത്തില്‍ എത്തിയത്. എന്നാല്‍ ബൂത്തിന് സമീപത്ത് വച്ച് സുപ്രിയോയുടെ കാര്‍ ടിഎംസി പ്രവര്‍ത്തകര്‍ തടയുകയും തല്ലിപ്പൊടിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ടിഎംസി - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമായി.
ചില്ലുകള്‍ തകര്‍ന്ന കാറിനുള്ളില്‍ മന്ത്രി ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഘര്‍ഷക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി ഉപയോഗിച്ചു. അസന്‍സോള്‍ എംപിയായ ബാബുല്‍ സുപ്രിയോയ്ക്കെതിരേ മൂണ്‍ മൂണ്‍ സെന്നിനെയാണ് തൃണമൂല്‍ രംഗത്തിറക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























