Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ശബരിമല യുവതീപ്രവേശന വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രതിഫലിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

20 MAY 2019 06:44 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശന വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രതിഫലിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതീപ്രവേശനം സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നതില്‍ വര്‍ഗീയ പാര്‍ട്ടികള്‍ ഒരളവ് വരെ വിജയിച്ചെന്നും അത് ചിലരെയെല്ലാം സ്വാധീനിച്ചിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു. ചെയ്യാത്ത കുറ്റം സര്‍ക്കാരിന് മേല്‍ ചാര്‍ത്തി മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും പ്രതികൂട്ടിലാക്കാന്‍ വര്‍ഗീയ കോമരങ്ങള്‍ക്ക് സാധിച്ചു. അതില്‍ ഒരളവ് വരെ അവര്‍ വിജയിച്ചെന്നത് വാസ്തവമാണ്. അതേസമയം ചിന്താശേഷിയുള്ള ജനം സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ കാലത്തെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടെന്നും അങ്ങനെയെങ്കില്‍ ഈ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തിട്ടുണ്ടാകില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മന്ത്രി തള്ളി കളഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലെയാകില്ല യഥാര്‍ത്ഥ ഫലമെന്നും അദ്ദേഹം പ്രതികരിച്ചു. യു.ഡി.എഫിന് 16ഉം എല്‍.ഡി.എഫിന് മൂന്നും എന്‍.ഡി.എയ്ക്ക് ഒരു സീറ്റും കിട്ടുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ സി.എന്‍.എന്‍- ന്യൂസ് 18 സര്‍വ്വേ എല്‍.ഡി.എഫ് മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് 100 സീറ്റുമായി അധികാരത്തില്‍ വരുമെന്നാണ് ഏഷ്യാനെറ്റും മനോരമയും പ്രവചിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ സ്ഥിതി മറിച്ചായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ദേവസ്വംമന്ത്രിയും മുഖ്യമന്ത്രിയും എക്‌സിറ്റ് പോള്‍ ഫലങ്ങളെ എതിര്‍ക്കുന്നത്. 

ശബരിമല സി.പി.എമ്മിന് ശക്തമായ തിരിച്ചടിയാണ് പത്തനംതിട്ട മണ്ഡലത്തില്‍ നല്‍കിയിരിക്കുന്നതെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. പത്തനംതിട്ടയില്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് പോയിട്ടുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. എന്നാല്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും ഇടത് മുന്നണിക്ക് വലിയ വിജയം ഉണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ ശബരിമല വലിയ സ്വാധീനം ഉണ്ടാക്കില്ലെന്നാണ് ചാനലുകള്‍ നടത്തിയ സര്‍വ്വേകള്‍ പറഞ്ഞിരുന്നത്. 

പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം മണ്ഡലങ്ങളില്‍ ശബരിമല യുവതീപ്രവേശനം ഇടത് മുന്നണിക്കും സി.പി.എമ്മിനും വലിയ തിരിച്ചടിയാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. സി.പി.എം നടത്തിയ അവലോകനത്തിലും ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതിന്റെ വെളിച്ചത്തിലാകാം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജ് മുന്നാം സ്ഥാനത്ത് പോയാല്‍ തന്നെ സി.പി.എമ്മിന് വലിയ തിരിച്ചടിയാകും. അത് പോലെ തിരുവനന്തപുരത്തും ആ സ്ഥിതിയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (32 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (36 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (38 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (50 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends