Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.ഡി.പി.ക്യൂവിന് ലാവലിനുമായുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്; മുഖ്യമന്ത്രി മാത്രം വിചാരിച്ചാല്‍ ലാവ്ലിനെ മറക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല

21 MAY 2019 08:07 PM IST
മലയാളി വാര്‍ത്ത

മസാലാ ബോണ്ട് വാങ്ങിയ സി.ഡി.പി.ക്യൂവിന് ലാവലിനുമായുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി മാത്രം വിചാരിച്ചാല്‍ അത് മറച്ചു വയ്ക്കാനാവില്ല. ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും സമ്മതിച്ചതാണ് ആ ബന്ധം. എസ്.എന്‍.സി ലാവ്ലിനുമായുള്ള ഇടപാട് ഇത്രയേറെ വിവാദമുണ്ടാക്കുകയും കേസാവുകയും ചെയ്തിട്ടും അവരെ മറക്കാന്‍ കഴിയാത്തതാണ് പ്രത്യേക തരം മാനസാകാവസ്ഥയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കിഫ്ബിയുടെ മസാലാ ബോണ്ട് നല്‍കുന്നത് ലാവ്ലിമായി ബന്ധമുള്ള കമ്പനിക്കാണെന്ന് പറയുന്നത് പ്രത്യേകതരം മാനസികാവസ്ഥയുടെ ഭാഗമാണെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു രമേശ് ചെന്നിത്തല.

ലാവ്ലിനില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ഉള്ളത് സി.ഡി.പി.ക്യൂ വിന് ആണെന്നത് മാത്രമല്ല, സി.ഡി.പി.ക്യൂ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ നടപ്പാക്കുന്ന കണ്‍സോര്‍ഷ്യത്തെ നയിക്കുന്നതും ലാവലിനാണ്. എന്നിട്ടും ലാവ്ലിനുമായി സി.ഡി.പി.ക്യൂവിന് ബന്ധമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ആരെ കബളിപ്പിക്കാനാണ് പാഴ്ശ്രമം നടത്തുന്നത്. കിഫ്ബി മസാലാ ബോണ്ട് തീര്‍ത്തും സുതാര്യമായണ് ഇറക്കിയതെന്ന് മുഖ്യമന്ത്രി പറയുന്നതും പൂര്‍ണ്ണമായും തെറ്റാണ്. അടിമുടി ദുരൂഹതയില്‍ മുങ്ങി നില്‍ക്കുകയാണ് ഇടപാട്. മസാലാ ബോണ്ട് സംബന്ധിച്ച് സര്‍ക്കാരും ധനമന്ത്രിയും ആദ്യം മുതല്‍ പറഞ്ഞിരുന്നതെല്ലാം പെരും നുണകളായിരുന്നു. ലാവലിന്‍ കമ്പനിയുമായി ബന്ധമില്ലെന്ന് പറഞ്ഞതായിരുന്നു ആദ്യത്തെ കള്ളം. ചെറിയ പലിശ മാത്രമാണെന്ന് പറഞ്ഞു. 9.732% എന്ന കൊള്ളപ്പലിശയാണ് ചെറിയ പലിശ എന്ന് മുഖ്യമന്ത്രി പറയുന്നത്.

മസാലാ ബോണ്ട് പബ്ളിക് ഇഷ്യൂ ആയാണ് വിറ്റതെന്നതാണ് മറ്റൊരു കള്ളം. ലണ്ടന്‍ സ്റ്റോക്ക് എക്സചേഞ്ചില്‍ ഏപ്രില്‍ ഒന്നിന് പബ്ളിക്കായി ലിസ്റ്റ് ചെയ്യുന്നതിന് മുന്‍പ് തന്നെ കാനഡയിലെ ക്യുബക് പ്രവിശ്യയില്‍ പ്രൈവറ്റായി പ്ളേസ്മെന്റ് നടത്തിയിരുന്നു എന്നതാണ് സത്യം. അവിടെ നിന്നാണ് സി.ഡി.പി.ക്യൂ വാങ്ങിയത്. ഇത് പരമ രഹസ്യമായി മൂടി വച്ചിരിക്കുകയായിരുന്നു. എന്നിട്ടാണ് എല്ലാം സുതാര്യമായി നടത്തിയെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്.

മസാലാ ബോണ്ട് പ്രൈവറ്റ് പ്ലേസ്മെന്റ് നടത്തിയിരുന്നു എന്ന പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് ശരിയാണെന്ന് ധനമന്ത്രി തോമസ് ഐസക്കും ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. അദ്ദേഹം ചില സാങ്കേതിക കാര്യങ്ങളാണ് ഇപ്പോള്‍ ന്യായീകരണമായി പറയുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്സചേഞ്ചിലെ രേഖകള്‍ അനുസരിച്ച് മാര്‍ച്ച് 26ന് ഓപ്പണ്‍ ചെയ്ത ബോണ്ടുകള്‍ മാര്‍ച്ച് 29ന് മുന്‍പ് സി.ഡി.പി.ക്യൂ വാങ്ങി എന്നാണ് കാണുന്നത്. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിലും ഇതേ സൂചനയുണ്ട്. അപ്പോള്‍ ഏപ്രില്‍ ഒന്നിന് മാത്രം ലണ്ടന്‍ സ്റ്റോക്ക് എക്സചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ബോണ്ടുകള്‍ അതിന് മുന്‍പ് എങ്ങനെ ലാവ്ലിന്‍ ബന്ധമുള്ള കമ്പനിക്ക് വിറ്റു എന്ന് തോമസ് ഐസക്ക് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (10 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (10 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (11 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (11 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (11 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (12 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (12 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (13 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (13 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (13 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (14 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (14 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (14 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (14 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (15 hours ago)

Malayali Vartha Recommends