Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ ഒളിവിലായിട്ട് ഇന്നേക്ക് 10-ാം ദിവസമാകുന്നു.... രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും....


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...


രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...


ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ്പ് രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ നീക്കം...

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി

20 JULY 2019 05:44 PM IST
മലയാളി വാര്‍ത്ത

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി

ഒറ്റപ്പാലം നഗരസഭയിലെ മോഷണവുമായി ബന്ധപ്പെട്ട് സിപിഐഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത എസ്ഐക്ക് സ്ഥലം മാറ്റി. എസ്‌ഐ വിപിന്‍ കെ. വേണുഗോപാലിനെയാണ് രാഷ്ട്രീയ ഇടപെടലില്‍ ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയത്. ഇദ്ദേഹത്തോട് ജില്ലാ പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂൺ 20-നാണ് നഗരസഭയിൽ മോഷണം നടന്നത്.ഒരു വർഷത്തിനിടെ നഗരസഭാ ഓഫിസിൽ നടന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. കൗൺസിലർമാർ , ജീവനക്കാർ സന്ദർശകർ എന്നിവരിൽ നിന്നായി 1.70 ലക്ഷം രൂപയും സ്വര്ണനാണയവും മോഷണം പോയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഈ കേസിലും അറസ്റ്റ് ഉണ്ടാകില്ലെന്നും കേസ് ഒതുക്കി തീർക്കാൻ സി പി ഐ എം നേതൃത്വം ശ്രമിക്കുന്നുണ്ട് എന്നുമാണ് റിപ്പോർട്ടുകൾ

മോഷണക്കേസിൽ നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷ ബി. സുജാതയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയതിന് പിന്നാലെയാണ് എസ്‌ഐ.യ്ക്ക് സ്ഥലംമാറ്റം. പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ കൗൺസിലറുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യരുതെന്നു സിപിഎം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ രാഷ്ട്രീയ ഇടപെടലിനെ ഗൗനിക്കാതിരുന്നതാണ് ഈ സ്ഥലം മാറ്റത്തിന് പിന്നിൽ എന്നാണ് അറിയുന്നത്

രാത്രി എട്ടുമണിക്ക് ശേഷം വീട്ടിൽ പരിശോധന നടത്തിയതിൽ പ്രാദേശിക സിപിഎം നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാണ് സ്ഥലംമാറ്റത്തിന് കാരണം. സുജാതയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെ നഗരസഭയിൽനിന്ന് കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കവെയാണ് എസ്.ഐയെ സ്ഥലം മാറ്റിയിരിക്കുന്നത്.

ഒറ്റപ്പാലം എസ്‌ഐ.യായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളിലാണ് എസ്‌ഐ വിപിന്‍ കെ. വേണുഗോപാലിനെ സ്ഥലംമാറ്റുന്നത് . ഭരണകക്ഷിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ കേസ് ഒതുക്കാൻ കൂട്ടു നിൽക്കാത്തതുകൊണ്ടാണ് ഈ ഉദ്യോഗസ്ഥനോട് പ്രതികാരനടപടിക്ക് പിണറായി സർക്കാർ തുനിയുന്നത്
നഗരസഭ കൗണ്‍സിലര്‍ ബി. സുജാതയ്‌ക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ തന്നെ എസ്‌ഐക്ക് സ്ഥലം മാറ്റ ഉത്തരവ് അയയ്ക്കുകയായിരുന്നു.

മോഷണ കേസില്‍ പ്രതിയായതോടെ പിന്നാലെ സുജാതയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ജൂണ്‍ ഇരുപതിനായിരുന്നു ഒറ്റപ്പാലം നഗരസഭയിലെ സിപിഐഎം കൗണ്‍സിലറും സ്ഥിരം സമിതി അധ്യക്ഷയുമായ ലതയുടെ ബാഗില്‍നിന്നും 38,000 രൂപ മോഷണം പോയത് .

ഇതുസംബന്ധിച്ച് പരാതിപ്പെട്ടതോടെ പോലീസ് സ്ഥലത്തെ ത്തി അന്വേഷിക്കുകയും നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്സണായ സുജാതയാണ് പ്രതിയെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതോടെ പോലീസ് ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഉള്‍പ്പെട്ടത് അറിഞ്ഞതോടെ സുജാതയെ പാര്‍ട്ടിയില്‍ നിന്നും പുറാത്തക്കണമെന്ന ലോക്കല്‍ കമ്മറ്റിയുടെ ശുപാര്‍ശ പാലക്കാട് ജില്ലാ കമ്മറ്റി അംഗീകാരം നല്‍കുകയായിരുന്നു.

പിടിക്കപ്പെടുമെന്നു ഉറപ്പായ ഘട്ടത്തിലാണ് ഒറ്റപ്പാലം നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷയുടെ പണം താന്‍ മോഷ്ടിച്ചതായി സ്ഥിരംസമിതി അധ്യക്ഷ സുജാത കുറ്റസമ്മതം നടത്തിയത് . അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ എല്ലാ തെളിവുകളും സുജാതയ്ക്ക് എതിരായിരുന്നു.

. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായ ടി. ലതയുടെ ബാഗില്‍ നിന്നും മോഷ്ടിച്ച 38,000 രൂപ തന്റെ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു എന്നാണു സുജാത പൊലീസിനോട് പറഞ്ഞത് . എല്ലാ കൗണ്‍സിലര്‍മാരും അന്വേഷണ പരിധിയില്‍ വരുമെന്ന ഘട്ടത്തിലാണ് സുജാത കുറ്റസമ്മതം നടത്തിയത്.


സുജാതയെ അറസ്റ്റ് ചെയ്‌താൽ പൊലീസിനോട് സുജാത നടത്താന്‍ പോകുന്ന വെളിപ്പെടുത്തലുകളെ സി പി എം ഭയപ്പെടുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം തന്നെയാണ് ഈ സ്ഥലം മാറ്റത്തിന് പിന്നിൽ.ഒറ്റപ്പാലം നഗരസഭയില്‍ ചീഞ്ഞു നാറുന്ന സിപിഎം രാഷ്ട്രീയത്തിനെക്കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും സുജാത നടത്തിയാല്‍ അത് സിപിഎമ്മിന് തലവേദനയാകും.

സുജാതയ്ക്ക് അറിയാവുന്ന കാര്യങ്ങൾ അതേ രീതിയില്‍ ഈ കളവു കേസുമായി ബന്ധപ്പെട്ട് സുജാത വെളിപ്പെടുത്തിയാല്‍ അത് സിപിഎമ്മിന് ക്ഷീണം ചെയ്യും എന്നുറപ്പാണ് . ഇതാണ് സിപിഎം സുജാതയേയും സുജാതയുടെ വെളിപ്പെടുത്തലുകളെയും ഭയക്കുന്നത്.

കളവു കേസ് തെളിഞ്ഞപ്പോള്‍ തന്നെ സുജാതയെ എങ്ങിനെയും രക്ഷിക്കുന്നതിന്റെ ഭാഗമായി പരാതി നല്‍കിയ നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷ ലതയോട് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എസ്‌ഐ വിപിന്‍ കെ. വേണുഗോപാൽ കേസുമായി മുന്നോട്ട് പോകുകയായിരുന്നു.

സിപിഎം. നേതൃത്വം നല്‍കുന്ന നഗരസഭാ ഭരണസമിതിയില്‍ കഴിഞ്ഞ നാലുവര്‍ഷമായി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയാണ് സുജാത. സിഐടിയുവിന്റേയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും ചുമതലയുള്ള നേതാവ് കൂടിയാണ് സുജാത.

ഒറ്റപ്പാലം നഗരസഭയിലെ വരോട് മൂന്നാംവാര്‍ഡായ ചേരിക്കുന്നില്‍നിന്ന് സിപിഎം. സ്ഥാനാര്‍ത്ഥിയായി വിജയിച്ചാണ് സുജാത കൗണ്‍സിലറായത്. സിപിഎം. നേതൃത്വം നല്‍കുന്ന നഗരസഭാ ഭരണസമിതിയില്‍ കഴിഞ്ഞ നാലുവര്‍ഷമായി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. നിലവിലെ കൗണ്‍സില്‍ ഉള്‍പ്പെടെ മൂന്ന് തവണയാണ് നഗരസഭാ കൗണ്‍സിലറായി വിജയിച്ചിട്ടുള്ളത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള തീയതി ഡിസംബർ 18 വരെ നീട്ടിയതായി കമ്മീഷൻ  (3 minutes ago)

പാലക്കാടും തമിഴ്നാട്ടിലും കർണാടകയിലും രാഹുലിനായി ഊർജിത അന്വേഷണം നടത്തുകയാണ് പൊലീസ്....  (20 minutes ago)

ചാവേറാകാൻ വനിതകൾക്ക് ട്രെയിനിങ് ; ഫീസ് 500 രൂപ... സംസാരം ഭര്‍ത്താവിനോട് മാത്രം... ഞെട്ടിക്കുന്ന വാർത്ത ‘ജെയ്ഷെ സ്ത്രീകള്‍ നമുക്കിടയിലും  (9 hours ago)

ദേശീയപാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍  (9 hours ago)

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു  (10 hours ago)

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു  (10 hours ago)

ഭാഗ്യദേവത വിളിച്ചിട്ടും ഫോൺ എടുത്തില്ല!! big ടിക്കറ്റിൽ ഇന്ത്യക്കാരന് 57 കോടിയിലേറെ സമ്മാനം ടിക്കറ്റ് എടുത്തത് സഹപ്രവർത്തകന്റെ നിർബന്ധത്തിൽ  (10 hours ago)

കോളടിച്ച് പ്രവാസികൾ ബോട്ടിം ആപ് വഴി പണം കൊയ്യാം ഒമാൻ റിയാൽ കുതിച്ചുയർന്നു .. ബഹ്റൈനും കുവൈത്തും ഒപ്പം !!  (11 hours ago)

ഷാംപൂ കുപ്പിയിൽ ഒളിപ്പിച്ചത്!! യാത്രക്കാരനെ തൂക്കിയെടുത്ത് കസ്റ്റംസ് ..ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചു..തൂങ്ങി പിന്നിൽ വൻ സംഘം  (11 hours ago)

പ്രവാസികൾ പിടിയിൽ താമസ വിലാസ രേഖ തിരുത്തി മൂന്നംഗ സംഘം കുവൈത്തിൽ അറസ്റ്റിൽ  (11 hours ago)

സ്വന്തം വിവാഹസല്‍ക്കാരത്തിന് വീഡിയോ കോളിലൂടെ പങ്കെടുത്ത് നവദമ്പതികള്‍  (12 hours ago)

ശബരിമലയില്‍ ഇനി കേരള സദ്യയൊരുക്കുമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനം  (12 hours ago)

വേണു ഗോപാലകൃഷ്ണനെതിരെയുള്ള ലൈംഗികപീഡന പരാതി മദ്ധ്യസ്ഥതയിലൂടെ തീര്‍ത്തുകൂടെയെന്ന് സുപ്രീംകോടതി  (12 hours ago)

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു  (12 hours ago)

Malayali Vartha Recommends