രാഹുല്‍ ഗാന്ധി ഇന്ന് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും... ജില്ലതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും

വയനാട് എം.പി രാഹുല്‍ ഗാന്ധി മണ്ഡലത്തിലെ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഞായറാഴ്ച 2.30ന് കരിപ്പൂരിലെത്തുന്ന അദ്ദേഹം ഉരുള്‍പൊട്ടി നിരവധി മരണങ്ങള്‍ നടന്ന കവളപ്പാറയിലേക്കു പോകും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിക്കും.നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് പ്രദേശങ്ങളിലും രാഹുല്‍ എത്തും.
തിങ്കളാഴ്ച വയനാട്ടിലെത്തുന്ന അദ്ദേഹം ഉരുള്‍പൊട്ടി നിരവധി പേര്‍ മണ്ണിനടിയിലായ പുത്തുമല പച്ചക്കാട് പ്രദേശത്തെത്തും. വയനാട്ടിലെ മറ്റു പ്രദേശങ്ങളിലെ കാലവര്‍ഷക്കെടുതികളും അദ്ദേഹം കാണും. ജില്ലതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. മണ്ഡലത്തിലെ ദുരിതബാധിതര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ രാഹുല്‍ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ട് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
"
https://www.facebook.com/Malayalivartha

























