Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പ്രളയത്തില്‍ വിറങ്ങലിച്ച് കുട്ടനാട്... കുട്ടനാടില്‍ ജലനിരപ്പ് ഉയര്‍ന്നു, പ്രധാന റോഡുകളും ഇടറോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി, ജനജീവിതം ദുസ്സഹമാക്കി കനത്ത മഴയും കുത്തൊഴുക്കും

11 AUGUST 2019 09:20 AM IST
മലയാളി വാര്‍ത്ത

തോരാ മഴയും, കിഴക്കന്‍ വെള്ളത്തിന്റെ വരവും, കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. പ്രധാന റോഡുകളും ഇടറോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഇന്ന് അപകടകരമായ രീതിയില്‍ വെള്ളം ഉയരുമെന്ന് സൂചന വന്നതോടെ നെഞ്ചിടിപ്പിലാണ് കുട്ടനാട്ടുകാര്‍. സംസ്ഥാനപാതയേയും എസി റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നീരേറ്റുപുറംമുട്ടാര്‍കിടങ്ങറ, എടത്വതായങ്കരികൊടുപ്പുന്ന റോഡുകളില്‍ വെള്ളം കയറി. മുട്ടാര്‍കിടങ്ങറ റൂട്ടില്‍ കുമരംചിറപ്പള്ളി, തായങ്കരികൊടുപ്പുന്ന റോഡില്‍ പഴുതി ഭാഗത്തുമാണ് റോഡില്‍ വെള്ളം കയറിയിട്ടുള്ളത്. മുട്ടാര്‍കിടങ്ങറ റൂട്ടില്‍ വാഹനഗതാഗതം പൂര്‍ണമായി നിലച്ചു. നിരവധി ഗ്രാമീണ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. ജല നിരപ്പ് ഉയരുന്നത് പാടശേഖരങ്ങള്‍ക്കും ഭീഷണിയായി.

മുട്ടാര്‍, നീരേറ്റുപുറം, കുന്നുമാടി കുതിരച്ചാല്‍ പുതുവല്‍ കോളനി, ചക്കുളം, തലവടി തെക്ക്, മണലേല്‍, പൂന്തുരുത്തി, തോട്ടടി, വട്ടടി, നിരണം പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി കയറിയിട്ടുള്ളത്. പുതുവല്‍ കോളനി പ്രദേശത്തെ താമസക്കാരുടെ വീട്ടുമുറ്റങ്ങളില്‍ അരയറ്റം വെള്ളം കയറി. അമ്പ്രയില്‍ ഭാഗങ്ങളിലെ കിണറുകള്‍ക്ക് മുകളില്‍ വെള്ളം കയറാന്‍ തുടങ്ങി. കഴിഞ്ഞ പ്രളയശേഷം വൃത്തിയാക്കി ഉപയോഗിച്ചിരുന്ന കിണറുകളാണ് പഴയ അവസ്ഥയില്‍ എത്തിച്ചേരുന്നത്. പ്രദേശത്ത് കുടിവെള്ള ലഭ്യതയും നിലച്ചു. കലങ്ങിമറിഞ്ഞ നദിയിലെ ജലവും മഴവെള്ളവുമാണ് പ്രദേത്തെ താമസക്കാര്‍ ഉപയോഗിക്കുന്നത്.

കഴിഞ്ഞ രണ്ടുദിവസം വീശിയടിച്ച ചുഴലികാറ്റില്‍ എടത്വാ, തലവടി, തകഴി പഞ്ചായത്തുകളില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞും കമ്പികള്‍ പൊട്ടിയും കിടക്കുന്നതിനാല്‍ പലസ്ഥലങ്ങളിലും മൂന്ന് ദിവസമായി വൈദ്യുതിബന്ധം നിലച്ച അവസ്ഥയാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ മഴപെയ്ത് പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളം പമ്പു ചെയ്ത് കളയാനും കഴിയാത്ത അവസ്ഥയാണ്. പമ്പയിലും തോടുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. ചക്കുളത്തുകാവ് ക്ഷേത്രവും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. വെള്ളത്തിലൂടെ നീന്തിയാണ് ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് വഴിപാടുകള്‍ നടത്തുന്നത്.

ആലപ്പുഴ ജില്ലയില്‍ ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ 27 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 372 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ഔദ്യോഗിക കണക്ക്. ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. നഗരത്തില്‍ വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെട്ട നിലയിലാണ്. ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ ഓടുകള്‍ പറന്നു പോയി. പല വീടുകളുടെയും മേല്‍ക്കൂരകള്‍ക്ക് ഭാഗികമായ നാശവുമുണ്ടായി.

മഴ കുറഞ്ഞെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിച്ചതോടെകുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീഷണയില്‍. ശക്തമായ മഴ ഇന്നും തുടര്‍ന്നാല്‍ ജലനിരപ്പ് ഉയരാനിടയുണ്ട്. ഇതിനിടെ ഡാമുകള്‍ തുറന്നത് കുട്ടനാട്ടിലേക്ക് വെള്ളം ഒഴുകിയെത്താനും ജലനിരപ്പ് വലിയ തോതില്‍ ഉയരാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇതോടൊപ്പം മേഖലയില്‍ കനത്ത മഴ പെയ്യുന്നതും വെള്ളത്തിന്റെ അളവ് കൂട്ടും. മഴ ശക്തമായതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വില്ലേജ് ഓഫീസര്‍മാര്‍ക്ക് തഹസില്‍ദാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (32 minutes ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (46 minutes ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (53 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (59 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (4 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (6 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (8 hours ago)

Malayali Vartha Recommends