നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും.... വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളം പൂര്‍ണമായും പുറത്തേക്കൊഴുക്കി വിട്ടു

മഴ കുറഞ്ഞതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും. വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളം പൂര്‍ണമായും പുറത്തേക്കൊഴുക്കി വിട്ട് നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. . ഉച്ചക്ക് മൂന്ന് മണിക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.
പ്രതികൂല സാഹചര്യമില്ലാത്തതിനാല്‍ നേരത്തെ തുറക്കാന്‍ സിയാല്‍ തീരുമാനിക്കുകയായിരുന്നു. ഇവിടെ നിന്നുള്ള എയര്‍ ഇന്ത്യയുടെ 12 സര്‍വീസുകള്‍ തിരുവനന്തപുരത്ത് നിന്ന് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ആഭ്യന്തര സര്‍വീസുകള്‍ക്ക് കൊച്ചി നാവിക സേനയുടെ വിമാനത്താവളം ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇവിടെ നിന്ന് സര്‍വീസ് നടത്താന്‍ നേവി അനുമതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























