Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പിണറായി സർക്കാരിനെ വലിച്ചുകീറി വി മുരളീധരൻ; കഴിഞ്ഞ മഹാപ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ 2047 കോടി രൂപയില്‍ 1,400 കോടി രൂപ പിണറായി സര്‍ക്കാര്‍ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍

11 AUGUST 2019 11:04 AM IST
മലയാളി വാര്‍ത്ത

വി മുരളീധരൻ മുഖമടച്ചു കൊടുത്തു. ഇനി കേന്ദ്ര അവഗണനയെ പറ്റി മിണ്ടാൻ പറ്റില്ല സർക്കാരിന്. വെറുതെയല്ല കൈയിൽ നിറയെ കണക്കുമായാണ് മുരളീധരന്റെ വരവ്. വന്ന മാത്രയിൽ കണക്കിന് കൊടുത്തു.ഇനി മിണ്ടാൻ പറ്റില്ല. ഒരു വശത്ത് ഇ ശ്രീധരൻ വാളെടുത്തപ്പോഴാണ് മുരളീധരന്റെ വരവ്. കഴിഞ്ഞ മഹാപ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ 2047 കോടി രൂപയില്‍ 1,400 കോടി രൂപ പിണറായി സര്‍ക്കാര്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ആരോപിച്ചത്.

ഇത്രയധികം കോടി രൂപ കേരളത്തിന്റെ പക്കല്‍ ബാക്കിയുണ്ട്. അടിയന്തിര സഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അപേക്ഷകളൊന്നും വന്നിട്ടില്ലെന്നും വി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.സർക്കാറിനിത് ഇരുട്ടടി കൊടുത്ത് പ്രളയ വെള്ളത്തിൽ തട്ടിയിട്ടതുപോലെയായി. എപ്പോഴും കേന്ദ്രത്തെ കുറ്റപ്പെടുത്താറുള്ള ഐസക്കും പോയ വഴിയേ പുല്ലു കിളുത്തിട്ടില്ല.

ഇത്രയധികം തുക കേരളത്തിന്റെ പക്കല്‍ ബാക്കിയുണ്ടായിട്ടും അടിയന്തിര ധനസഹായമായി 52.27 കോടി രൂപ ഇത്തവണയും കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയിട്ടുണ്ട്. നിലവില്‍ കേരളത്തിന് സാമ്പത്തിക പരാധീനതകളില്ലെന്ന് വ്യക്തമാണ്. ഇത്രയും തുക ചെലവഴിക്കാതെ കയ്യിലുള്ളതിനാലാവാം ഇത്തവണ കേന്ദ്രത്തിന് അപേക്ഷ നല്‍കാത്തത്. സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹം അവിടുത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച് വിവരം നല്‍കുന്നുണ്ട്. കേന്ദ്രആഭ്യന്തരവകുപ്പിനെ ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുമുണ്ട്. കേരളത്തിനുള്ള സഹായങ്ങള്‍ക്കായി കേന്ദ്ര ദുരിതനിവാരണ വിഭാഗവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിക്കാണ് പ്രളയ ബാധിത സംസ്ഥാനങ്ങളുടെ ചുമതല. അദ്ദേഹവുമായി എല്ലാ ദിവസവും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടത്തുന്നുണ്ട്.

കേരളത്തില്‍ എന്‍ഡിആര്‍എഫിന്റെ 13 ടീമുകളിലായി 300 പേരും ആര്‍മിയുടെ 35 പേര്‍ വീതമുള്ള ആറു കോളവും ഇരുപത് പേര്‍ വീതമുള്ള മൂന്ന് എമര്‍ജന്‍സി ടാസ്‌ക് ഫോഴ്‌സും വ്യോമസേനയുടെ ഒരു ഹെലികോപ്റ്ററും തീരസംരക്ഷണ സേനയുടെ മൂന്നു ടീമുകളും മെഡിക്കല്‍ സര്‍വ്വീസ് കോറിലെ രണ്ടു ടീമുകളുമുണ്ടെന്നും സൈന്യത്തിന്റെ അധിക സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടില്ലെന്നും വി. മുരളീധരന്‍ വ്യക്തമാക്കി. എന്തായാലും കേരളത്തിലെ സ്ഥിതിഗതികൾ അമിത് ഷാ തന്നെയാണ് നേരിട്ട് നിരീക്ഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (35 minutes ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (49 minutes ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (56 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (4 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (6 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (7 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (8 hours ago)

Malayali Vartha Recommends