Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

പൊലീസിന് ആരെയും പ്രതിയാക്കാം, ഈച്ചരവാര്യര്‍ മകന്‍ രാജനെ മാത്രമല്ല നിങ്ങളെയും, പറയുന്നത് മറ്റാരുമല്ല, തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുദീപ്

29 OCTOBER 2019 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..

ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്

പൊലീസിന് ആരെയും പ്രതിയാക്കാം, ഈച്ചരവാര്യര്‍ മകന്‍ രാജനെ മാത്രമല്ല നിങ്ങളെയും. പറയുന്നത് മറ്റാരുമല്ല, തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുദീപ്. പൊലീസിന്റെ നരനായാട്ടിനെ കുറിച്ച് ഫെയിസ്ബുക്കിലൂടെയാണ് അദ്ദേഹം പറയുന്നു. പ്രതിയാക്കിയ ശേഷം നിങ്ങളെ അവര്‍ക്ക് ഉരുട്ടിക്കൊല്ലാം. പ്രതിയാക്കാതെ തന്നെ, മാവോയിസ്റ്റാക്കി വെടിവച്ചും കൊല്ലാം. ഉരുട്ടിക്കൊന്ന ശേഷം അവര്‍ തന്നെ അന്വേഷിക്കും. ഉരുട്ടിക്കൊലക്കേസിലെ പ്രതികളെ കോടതി വെറുതെ വിടുമെന്നുറപ്പാക്കുന്ന, എല്ലാ പഴുതുകളും തുറന്നിടുന്ന അന്വേഷണമെന്ന പ്രഹസനവും അവര്‍ക്കു തന്നെ നടത്താം. യഥാസമയം രജിസ്റ്റര്‍ ചെയ്ത ശരിയായ ഒരു എഫ് ഐ ആര്‍. അതിലില്ലെന്ന് ആദ്യം ഉറപ്പു വരുത്തും. ഇനി കൃത്യമായ ഒരു എഫ് ഐ ആര്‍ ഉണ്ടായിപ്പോയി എന്നു ചുമ്മാ സങ്കല്പിക്കുക. ഉടനെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റും. എന്നിട്ട് രണ്ടാമന്‍ പുതിയൊരു സാങ്കല്പിക കൂടുതല്‍ മൊഴി രേഖപ്പെടുത്തും. അതില്‍ ഫസ്റ്റ് ഇന്‍ഫോമന്റ് ഇപ്രകാരം പറയും: മരണപ്പെട്ടയാളെ ഉലക്ക വച്ച് ഉരുട്ടിക്കൊന്നു എന്ന് പ്രഥമവിവരമൊഴിയില്‍ പറഞ്ഞത് പിശകാണ്. മരണപ്പെട്ടയാള്‍ നടന്നു പോകുമ്പോള്‍ റോഡരികിലെ ഇരുട്ടില്‍ നിന്നാരോ ഉലക്ക വലിച്ചെറിഞ്ഞതാണ്. ഇരുട്ടായതിനാല്‍ എറിഞ്ഞയാളെ കണ്ടില്ല... ഇതാണ് നമ്മുടെ പൊലീസ് സംവിധാനമെന്ന് ഈ മജിസ്‌ട്രേട്ടിന്റെ പോസ്റ്റില്‍ നിന്ന് വ്യക്തമാകുന്നു.

സാക്ഷിമൊഴി പൊലീസ് രേഖപ്പെടുത്തണം. പിന്നീടവര്‍ കോടതിയില്‍ നല്‍കുന്ന മൊഴിയുമായി അതിനു പൊരുത്തം വേണം.
ഒന്നുകില്‍ കക്കയത്ത് സംഭവം നടക്കുമ്പോള്‍ കാരക്കാസില്‍ കിടന്നുറങ്ങിയവന്റേതായി ഒരു മൊഴി വച്ചു കാച്ചും. അവന്‍ കോടതിയില്‍ വന്ന് ആ മൊഴി നിഷേധിക്കും. ഇനി സംഭവം കണ്ടവന്റെ മൊഴിയാണെങ്കില്‍, അവന്‍ കണ്ടതും പറഞ്ഞതും പൊലീസ് എഴുതിയതും തമ്മില്‍ പുലബന്ധം കാണില്ല. അവന്‍ കോടതിയില്‍ വന്ന് സത്യം പറയുമ്പോള്‍, അവന്റേതായി പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ ഒരു പുണ്ണാക്കും കാണില്ല.

ഒപ്പിടാത്ത സാക്ഷിമൊഴികളാണ് ക്രിമിനല്‍ നടപടി നിയമപ്രകാരം രേഖപ്പെടുത്തുന്നത്. നിങ്ങള്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങളൊന്നും നിങ്ങളുടേതായി പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ കാണുന്നില്ലല്ലോ എന്നു പ്രതിഭാഗം വക്കീല്‍ ചോദിച്ചപ്പോള്‍, സാക്ഷി പ്രഭാകരന്‍ നായര്‍, കൊടുങ്ങല്ലൂര്‍ കോടതിയില്‍ സാക്ഷിമൊഴി എഴുതിക്കൊണ്ടിരിക്കുന്ന മജിസ്‌ട്രേട്ടിനെ ചൂണ്ടിക്കാണിച്ചു പറഞ്ഞ വാക്കുകള്‍ എന്നും പ്രസക്തം തന്നെ. ഞാനിവിടെ ഇതൊക്കെ പറയുന്നു. മജിസ്‌ട്രേട്ട് എന്തൊക്കെയോ എഴുതുന്നു. ഞാന്‍ പറഞ്ഞതാണോ അവിടെ എഴുതുന്നതെന്ന് എനിക്കറിയില്ലല്ലോ വക്കീല്‍ സാറേ... ഉടനടി പ്രതിഭാഗം വക്കീല്‍ പൊട്ടിത്തെറിക്കും. ചോദിച്ചതിന് യെസ് ഓര്‍ നോ പറഞ്ഞാല്‍ മാത്രം മതി മിഷ്ടര്‍. നിങ്ങള്‍ക്കു പ്രസംഗിക്കാനുള്ള സ്ഥലമല്ല ഇത്...

പിന്നെ ഉരുട്ടിക്കൊല സമയത്ത് മരണപ്പെട്ട അമ്പതുകാരന്‍ ധരിച്ച വസ്ത്രമെന്നു പറഞ്ഞ് ഒരു നാലു വയസുകാരിയുടെ പെറ്റിക്കോട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാക്കും. ഉലക്കയെന്നു പറഞ്ഞ് ഒരു നടരാജ് എച്ച് ബി പെന്‍സിലും. നെഞ്ചില്‍ ഉരുട്ടിക്കൊന്നവന്റെ മുറിവ് സര്‍ട്ടിഫിക്കറ്റു കാണും. അതില്‍ ഉപ്പൂറ്റിയില്‍ പൂച്ച മാന്തിയ പാടു മാത്രം കാണും. ശിക്ഷിക്കണമെന്നൊക്കെ കോടതിക്ക് ആഗ്രഹം കാണും. പക്ഷേ പൊലീസ് ഒന്നു സമ്മതിക്കണ്ടേ?

മരിച്ചവനെ ആരും കൊന്നില്ല എന്നു കണ്ടല്ല കോടതി വെറുതെ വിടുന്നത്. പ്രതി നിഷ്‌കു ആണെന്നു കണ്ടുമല്ല. പൊലീസ്, പ്രതിയുടെ മേല്‍ ആരോപിക്കുന്ന കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ വെറുതെ വിടുന്നു... എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണങ്ങളും ഇങ്ങനെയാണെന്നല്ല. ഇടതും വലതുമൊക്കെയായി ഭരണവും പൊലീസ് മന്ത്രിയുമൊക്കെ മാറിയാലും, ഒട്ടും മാറാത്ത ഒരുപാടുപേര്‍ പിന്നെയും പൊലീസ് സേനയിലുണ്ടെന്നു മാത്രമാണ് പറഞ്ഞത്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉറക്കെ ചിന്തിച്ചു പോയതാണ്.

മരണം തര്‍ക്കമറ്റ സംഗതിയാണെന്നിരിക്കെ, പ്രതിയല്ല കൊന്നതെങ്കില്‍, പിന്നെയാരു കൊന്നു എന്ന ചോദ്യം അവശേഷിക്കുന്നു. ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കോടതികള്‍ക്കു കഴിയില്ല. പ്രതിയാണോ കൊന്നത് എന്ന ചോദ്യത്തിനുത്തരം നല്‍കാനേ വിചാരണക്കോടതിക്കു കഴിയൂ. ആരു കൊന്നു എന്ന ചോദ്യത്തിനുത്തരമില്ല. ആരു കൊന്നെന്ന് വിചാരണക്കു ശേഷം ആരു കണ്ടെത്തുമെന്നതിനും ഉത്തരമില്ല.
വിചാരണക്കു ശേഷമല്ല ആരു കൊന്നെന്ന ചോദ്യം ഉയരേണ്ടത്. ശരിയായ അന്വേഷണങ്ങള്‍ നടക്കണം. വിചാരണയില്‍ ഉത്തരങ്ങള്‍ കിട്ടണം. ഓരോ വിചാരണയും വെറുതെ വിടലും പുനരന്വേഷണവുമൊക്കെയായി അനന്തമായി നീളേണ്ട ഒന്നാണോ സത്യാന്വേഷണങ്ങള്‍?

കല്ല്യാണ, മരണവീടുകളില്‍ ഓടിനടക്കുന്ന, നിയമ നിര്‍മാണ സഭയില്‍ ഉറങ്ങിപ്പോക്കും ഇറങ്ങിപ്പോക്കും നടത്തുന്ന ജനപ്രതിനിധികളോട് ചോദിക്കുക, എങ്ങനെയാണ് നൂറ്റാണ്ടു പഴക്കമുള്ള ക്രിമിനല്‍ നടപടി നിയമവും തെളിവു നിയമവുമൊക്കെ കാലാനുസൃതമായി പൊളിച്ചെഴുതാന്‍ കഴിയുകയെന്ന്. നീതിപൂര്‍വമായ അന്വേഷണം തുടക്കം മുതലേ എങ്ങനെ ഉറപ്പിക്കാന്‍ കഴിയുമെന്ന്, അടുത്തയാഴ്ച വാളയാര്‍ കഴിയും. ചോദ്യങ്ങള്‍ അവശേഷിക്കും. ഇങ്ങിനെ പറഞ്ഞാണ് മജിസ്‌ട്രേട്ട് കുറിപ്പ് അവസാനിപ്പിക്കുന്നത്. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ നേര്‍ചിത്രമാണ് ഈ കുറിപ്പ്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (20 minutes ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (23 minutes ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (33 minutes ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (38 minutes ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (39 minutes ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (53 minutes ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (56 minutes ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (59 minutes ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (1 hour ago)

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (1 hour ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (1 hour ago)

Malayali Vartha Recommends