Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

വാളയാര്‍ കേസ് എന്തുകൊണ്ട് പൊലീസ് അന്വേഷിച്ചില്ല എന്നതാണ് അന്വേഷിക്കേണ്ടതെന്ന് , വിധി വായിച്ച ശേഷം ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പൊട്ടിത്തെറിക്കുന്നു

29 OCTOBER 2019 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..

ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

വാളയാര്‍ കേസ് എന്തുകൊണ്ട് പൊലീസ് അന്വേഷിച്ചില്ല എന്നതാണ് അന്വേഷിക്കേണ്ടതെന്ന് , വിധി വായിച്ച ശേഷം ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പൊട്ടിത്തെറിക്കുന്നു. രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസാണ് പോലീസ് അന്വേഷിച്ചതും കോടതി വിചാരണ നടത്തിയതും. അതില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാനുള്ള തീവ്രമായ ഒരു ശ്രമവും പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്ന് ഉണ്ടായില്ല. വീഴ്ചകളാണ് മുഴുവന്‍. ക്രിമിനലുകളായ പൊലീസുകാരാണ് ഈ കേസ് അന്വേഷിച്ചതെന്നു തോന്നും. വെറും അപ്പീല്‍ കൊണ്ടൊന്നും കാര്യമുണ്ടാവില്ല.

പെണ്‍കുട്ടികളെ 'കൊന്ന കേസ്' ഇതുവരെ ആരും അന്വേഷിച്ചില്ല. അതെന്തുകൊണ്ടന്വേഷിച്ചില്ല. അതാണ് ഇനി അന്വേഷിക്കേണ്ടത്. അതുകഴിഞ്ഞു കൊന്നതും. അതിനുള്ള ശക്തമായ പുതിയ തെളിവ് സംഘടിപ്പിക്കണം. ശക്തമായ മൊഴികള്‍ വേണം. അത് സംഘടിപ്പാക്കാം. ഭയപ്പെടേണ്ട സാഹചര്യമില്ല( ഡബിള്‍ ജെപ്പാഡി). ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുമ്പോലെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശ്രമകരമാണ്. പക്ഷെ, അത് ക്രിമിനല്‍ ലോയില്‍ അസാധ്യമായ ഒന്നല്ല. ശ്രമിക്കും, ശ്രമിക്കും, ശ്രമിക്കും. ഇല്ലെങ്കില്‍ ഒരു ജനത ആ രണ്ടു കുഞ്ഞുങ്ങളുടെ മുന്‍പില്‍ തോറ്റുപോകും എന്നാണ് ഹരീഷ് വാസുദേവന്‍ പറയുന്നത്. പ്രതികളെ പൊലീസ് സ്റ്റേഷനില്‍ നിന്ന്, സി.പി.എം പ്രാദേശിക നേതാക്കള്‍ ഇറക്കിക്കൊണ്ട് പോവുകയായിരുന്നെന്ന് കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു. അതുപോലെ അവരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തയ്യാറായില്ല.

മൂത്ത പെണ്‍കുട്ടിയുടെ സുഹൃത്തുകളുടെയും മൊഴി രേഖപ്പെടുത്തിയില്ല. പ്രദേശവാസിയായും സാക്ഷിയുമായ അബുവിനെ കോടതിയില്‍ വിസ്തരിച്ചില്ല. പ്രതികള്‍ക്ക് വേണ്ടി പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനായ രാജേഷ് വക്കാലത്ത് ഏറ്റെടുത്തിരുന്നു. അതിനെതിരെ ശാലിനി എന്ന സാമൂഹ്യപ്രവര്‍ത്തക പരാതി നല്‍കിയപ്പോള്‍ അയാള്‍വക്കാലത്തൊഴിഞ്ഞു, ഇനി നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നാണ് ഡിവൈ.എസ്.പി ചോദിച്ചത്. പെണ്‍കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘവും കോടതിയും പാടെ അവഗണിച്ചെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകും. ആദ്യം മരിച്ച പെണ്‍കുട്ടി നിരവധി തവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. പക്ഷെ, അത് ആത്മഹത്യയാക്കി ഒതുക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് എഫ്.ഐ.ആറില്‍ നിന്ന് മനസ്സിലാക്കാം.

പ്രതികളില്‍ ഒരാളെ കണ്ട് മൂത്ത കുട്ടി ഒളിച്ചിരുന്നെന്ന് കൂട്ടുകാരികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അവര്‍ കാര്യം തിരക്കിയപ്പോള്‍ അയാളെന്നെ ഉപദ്രിവിക്കാറുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടും പൊലീസ് കടുത്ത അനാസ്ഥകാട്ടി. ഇളയ പെണ്‍കുട്ടി കട്ടിലില്‍ കയറി കഴുത്തി കയറിട്ട് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് പറയന്നത്. എന്നാല്‍ ആ പ്രായത്തിലുള്ള പെണ്‍കുട്ടിക്ക് അങ്ങനെ ചെയ്യാനാവില്ലെന്ന് നാട്ടുകാരും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്്ടറും പറയുന്നു. രണ്ടാമത്തെ കുട്ടിയും നിരവധി തവണ ലൈംഗിക അതിക്രമണത്തിന് ഇരയായെന്ന് , ശരീര ഭാഗത്തിന്റെ ഫോട്ടോ സഹിതം ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. അതൊന്നും കോടതിക്ക് മുന്നിലെത്തിയില്ലേ? ഒന്‍പത് വയസുള്ള കുട്ടിക്ക് ഇത് ചെയ്യാനാകില്ലെന്നും പരാതി കൊടുക്കുമെന്ന ഭയത്തെ തുടര്‍ന്ന് തൂക്കി കൊന്നതാകാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് ഹരീഷ് വാസുദേവന്റെ പോസ്റ്റ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (7 minutes ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (12 minutes ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (1 hour ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (1 hour ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (1 hour ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (1 hour ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (1 hour ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (1 hour ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (2 hours ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (2 hours ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (2 hours ago)

Malayali Vartha Recommends