യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പി.എസ്.സി പരീക്ഷ തിരിമറി കേസിലും മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി

യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പി.എസ്.സി പരീക്ഷ തിരിമറി കേസിലും മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. രണ്ടു കേസുകളിലും പൊലീസ് കുറ്റപത്രം നല്‍കാനുണ്ടായ കാലതാമസമാണ് സ്വാഭാവികമായി പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്നു. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും കന്‍േറാണ്‍മന്റെ് പൊലീസും പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസില്‍ രണ്ട് മാസത്തിലേറെയായിട്ടും ക്രൈംബ്രാഞ്ചും കുറ്റപത്രം സമര്‍പ്പിക്കാത്തതും എല്ലാ കേസിലും ജാമ്യം ലഭിച്ചതിനാലുമാണ് ശിവരഞ്ജിത്തും നസീമും സെന്‍ട്രല്‍ ജയില്‍മോചിതരായത്.
കേസിലെ മറ്റ് പ്രതികളായ പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. നേരത്തേ യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ ഭൂരിപക്ഷം പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, പി.എസ്.സി തട്ടിപ്പ് കേസില്‍ ജാമ്യം ലഭിക്കാത്തതിനാലാണ് ശിവരഞ്ജിത്തിനും നസീമിനും ജയില്‍ മോചിതരാകാന്‍ സാധിക്കാതിരുന്നത്. കഴിഞ്ഞദിവസം പി.എസ്.സി തട്ടിപ്പ് കേസില്‍ ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചതിനെതുടര്‍ന്നാണ് പുറത്തിറങ്ങിയത്. പ്രതികളില്‍ ചിലര്‍കൂടി പിടിയിലാവാനുള്ളതാണ് യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകാനുള്ള കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം. പി.എസ്.സി കേസില്‍ അന്വേഷണം വൈകിയാണ് തുടങ്ങിയതെന്നും അതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാനായിട്ടില്ലെന്നും ഈ കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങളും വിശദീകരിക്കുന്നു. യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ ആകെ 19 പ്രതികളാണുള്ളത്. ഇതില്‍ ഒരാള്‍കൂടിയേ ഇനി പിടിയിലാകാനുള്ളൂ. എന്നാല്‍, ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ അവസരം ഒരുക്കുന്നതിനാണെന്ന ആരോപണം ശക്തമാണ്.
https://www.facebook.com/Malayalivartha



























