സംസ്ഥാന ശമ്പളക്കമ്മീഷനെ ഇന്ന് പ്രഖ്യാപിക്കും... സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാനുദ്ദേശിച്ചാണ് ശമ്പളക്കമ്മീഷനെ നിയമിക്കുന്നത്...

സംസ്ഥാന ശമ്പളക്കമ്മീഷനെ ഇന്ന് പ്രഖ്യാപിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാനുദ്ദേശിച്ചാണ് ശമ്ബളക്കമ്മീഷനെ നിയമിക്കുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗമാണ് തീരുമാനം എടുക്കുക എന്നാണറിയാന്‍ കഴിയുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്‍ സെക്രട്ടറി കെ. മോഹന്‍ദാസിനെ കമ്മിഷന്‍ അധ്യക്ഷനായി പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും.ഒരു സാമ്പത്തികവിദഗ്ധനും അഭിഭാഷകനും അടങ്ങുന്ന മൂന്നംഗകമ്മീഷനാണ് നിലവില്‍വരിക.
സംസ്ഥാനത്തെ പതിനൊന്നാം ശമ്പളക്കമ്മീഷനാണ് നിലവില്‍ വരാനിരിക്കുന്നത്. ഇതിന് മുന്‍പ് രൂപീകരിച്ച ശമ്പളക്കമ്മീഷനുകളില്‍ നാലെണ്ണം നയിച്ച അധ്യക്ഷന്മാരെല്ലാം വിരമിച്ച ജഡ്ജിമാരായിരുന്നു. ബാക്കിയുള്ളവ നയിച്ചത് വിരമിച്ച സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാരുമായിരുന്നു. ഇത്തവണ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം മുന്‍ സെക്രട്ടറി കെ.മോഹന്‍ദാസിനെ പരിഗണിക്കുന്നതായും സൂചനയുണ്ട്. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ശമ്പളക്കമ്മീഷനെ തീരുമാനിക്കുക.
വരും വര്‍ഷം ജൂലൈ മുതലാണ് പുതുക്കിയ ശമ്പളം നല്‍കേണ്ടത്. അതിനാല്‍ കമ്മീഷന്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നാണറിയുന്നത്. ഇത്തവണ സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുന്നുണ്ട്. പ്രകൃതിദുരന്തങ്ങളും സാമ്പത്തികമാന്ദ്യവും വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ഈസാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതികൂടി കണക്കിലെടുത്തുള്ള ശുപാര്‍ശവേണം നല്‍കാനെന്ന് സര്‍ക്കാര്‍ കമ്മിഷനോട് നിര്‍ദേശിക്കും.
https://www.facebook.com/Malayalivartha



























