Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിര്‍മിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റിയിലെ വിദഗ്ധ സംഘം ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

30 OCTOBER 2019 08:19 AM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റിയിലെ വിദഗ്ധ സംഘം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി. ബിര്‍മിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് ഡീന്‍ പ്രൊഫസര്‍ ലൂയിസ് ടോണര്‍, സോഷ്യല്‍ സൈക്കോളജി വിഭാഗത്തിലെ അസോ. പ്രൊഫസറും ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ആന്റ് റിക്രൂട്ട്മെന്റ് ഡയറക്ടറുമായ ഡോ. പനഗിയോട്ടിസ് റെന്‍സലസ്, വെര്‍ച്ച്വല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഫെലോ ഡോ. വെങ്കിടേഷ് ചെന്നം വിജയ് എന്നിവരടങ്ങുന്ന സംഘമാണ് ചര്‍ച്ച നടത്തിയത്. ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളും സംരംഭങ്ങളും സംഘം ചര്‍ച്ച ചെയ്തു.

നഴ്സിംഗ്, മാനസികാരോഗ്യം, ആയുര്‍വേദം എന്നീ മേഖലകളുമായുള്ള സഹകരണത്തിന്റെ സാധ്യതകളാണ് ചര്‍ച്ച ചെയ്തത്. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രോഗ്രാം, സൈക്കോളജി സ്‌കൂളിലൂടെ അമിതവണ്ണവും ലഹരി ഉപയോഗവും നിയന്ത്രിക്കുക, ആഗ്മെന്റഡ് റിയാലിറ്റിയുടെ വളര്‍ച്ചയും ഗവേഷണവും എന്നിവ ചര്‍ച്ചയായി. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സ്പാകള്‍ക്ക്

സ്റ്റാന്‍ഡേര്‍ഡും ഗുണനിലവാരവും ഉറപ്പാക്കാന്‍ കേരളം സാങ്കേതിക സഹായം ഉറപ്പ് നല്‍കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (6 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (38 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (46 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends