Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ജാഗ്രതക്കുറവ് കൊണ്ടെത്തിക്കുന്നത്... വാളയാര്‍ പീഡന കേസില്‍ വീഴ്ച പരിഹരിച്ച് ശക്തമായ നടപടിയ്‌ക്കൊരുങ്ങി സര്‍ക്കാര്‍; പ്രാദേശിക നേതൃത്വം കാണിച്ച ബുദ്ധിശൂന്യത വിനയായത് സര്‍ക്കാരിന്; സിബിഐയെ വിളിച്ചെങ്കിലും പ്രശ്‌നം അവസാനിപ്പിക്കാന്‍ നീക്കം

30 OCTOBER 2019 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..

ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

വാളയാര്‍ അട്ടപ്പള്ളം പീഡനക്കേസ് സിബിഐ അന്വേഷണത്തിന് വഴിയൊരുങ്ങുന്നു. ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയിട്ടും വാളയാര്‍ സംഭവം ഭരണപക്ഷത്തെ വല്ലാത്ത പ്രതിസന്ധിയിലാക്കിയിരുന്നു. യുഡിഎഫും ബിജെപിയും ഇത് വലിയ ആയുധമാക്കിയതോടെ പ്രശ്‌നം അവസാനിപ്പിക്കാന്‍ സിബിഐ അന്വേണം നടത്താനുള്ള ശ്രമത്തിലാണ്. പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലുകളാണ് പ്രശ്‌നം വഷളാക്കിയതെന്നും സിപിഎം കരുതുന്നുണ്ട്.

അതേമയം തെളിവില്ലെന്നു പറഞ്ഞു പ്രതികളെ വിട്ടയയ്ക്കാന്‍ കാരണം പ്രോസിക്യൂഷന്റെ ജാഗ്രതക്കുറവാണെന്ന ആക്ഷേപം ശരിവച്ചു സര്‍ക്കാരും രംഗത്തെത്തി. കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്തെ വീഴ്ച അന്വേഷിക്കുമെന്നു പറഞ്ഞ നിയമ മന്ത്രി എ.കെ. ബാലന്‍ അപ്പീല്‍ നല്‍കാനുള്ള നടപടി തുടങ്ങിയതായി അറിയിച്ചു. പ്രോസിക്യൂഷന്റെ വീഴ്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും പൊലീസ് അന്വേഷണത്തിലെ വീഴ്ച ഡിഐജിയും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, പൊലീസിനാണോ പ്രോസിക്യൂഷനാണോ വീഴ്ച പറ്റിയതെന്ന് അന്വേഷിക്കണമെന്നാണു സിപിഎം ജില്ലാ കമ്മിറ്റിയുടെ പക്ഷം.

സര്‍ക്കാരിനു വേണ്ടി വാദിച്ച സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ജാഗ്രതക്കുറവ് പൊലീസ് പലതവണ ചൂണ്ടിക്കാണിച്ചിരുന്നു. പ്രമാദമായ കേസായതിനാല്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അന്വേഷണ സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.

വേണ്ടത്ര തെളിവുകളോ സാക്ഷികളോ രേഖകളോ ഇല്ലാത്ത സാഹചര്യത്തില്‍ വിചാരണ തുടങ്ങും മുന്‍പു പുനരന്വേഷണത്തിനു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കാമായിരുന്നു. അത് ഉണ്ടായില്ല.

വേണ്ടത്ര രേഖകളും തെളിവുകളും ഉറപ്പാക്കാനുള്ള ശ്രമം ഉണ്ടായില്ല.
കേസ് അന്വേഷിക്കുന്ന പൊലീസ് സംഘവും പ്രോസിക്യൂഷനും തമ്മില്‍ കൃത്യമായ ആശയവിനിമയം ഉണ്ടായില്ല. പ്രോസിക്യൂഷനെ സഹായിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ സേവനം നല്‍കാമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചെങ്കിലും അതു വേണ്ടെന്നായിരുന്നു പ്രോസിക്യൂട്ടറുടെ നിലപാട്. പൊലീസ് കൊണ്ടുവന്ന ഇരുപത്തഞ്ചോളം സാക്ഷികളെ കേസില്‍ ഉള്‍പ്പെടുത്തിയില്ല. സാഹചര്യത്തെളിവുകള്‍ നിര്‍ണായകമായ കേസില്‍ ഓരോ സാക്ഷിയും പ്രധാനമായിരുന്നു.

അതേസമയം വാളയാര്‍ പീഡനക്കേസില്‍ വിചാരണയ്ക്കു തൊട്ടുമുന്‍പു പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ എതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍ തയാറായില്ലെന്നാണു കുട്ടികളുടെ ബന്ധുക്കളുടെ ആരോപണം. സാക്ഷികളായ പലരെയും ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ഇതു കാരണമായി. വിചാരണയ്ക്കു തൊട്ടുമുന്‍പു ജാമ്യം നല്‍കിയാല്‍ കേസില്‍ അട്ടിമറിയുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും അപേക്ഷ വന്നപ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല.

ഇതോടെ പ്രതികള്‍ക്കു ജാമ്യം കിട്ടി. എന്നാല്‍ ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നേരിട്ടു ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി അനുകൂല വിധി നേടിയെടുത്തു. ഇതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒരു പ്രതിയെ വാളയാര്‍ പൊലീസാണു പിടികൂടി ഹാജരാക്കിയത്.

വാളയാര്‍ പീഡനക്കേസ് അന്വേഷണത്തിലും കോടതിയില്‍നിന്നു നീതി നേടിക്കൊടുക്കുന്നതിലും വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ട്. പോക്‌സോ കേസുകളുടെ നടത്തിപ്പും നടപടികളും നിരീക്ഷിക്കാനും പരിശോധിക്കാനും കമ്മിഷനുള്ള അധികാരത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

തുടര്‍ നടപടികള്‍ക്കു നിര്‍ദേശം നല്‍കാന്‍ കമ്മിഷനും അധികാരമുണ്ട്. വാളയാര്‍ കേസില്‍ പ്രതികളെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അതീവ ഗൗരവമായാണു കാണുന്നതെന്നു കമ്മിഷന്‍ അധ്യക്ഷന്‍പറഞ്ഞു. അന്വേഷണത്തിന്റെ തുടക്കംമുതല്‍ പൊലീസിനു വീഴ്ച സംഭവിച്ചെന്ന ആക്ഷേപം പ്രത്യേകം പരിശോധിക്കപ്പെടേണ്ടതാണ്. വാളയാര്‍ കേസ് വിധി പകര്‍പ്പ് പരിശോധിച്ചശേഷം നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (5 minutes ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (10 minutes ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (1 hour ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (1 hour ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (1 hour ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (1 hour ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (1 hour ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (1 hour ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (2 hours ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (2 hours ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (2 hours ago)

Malayali Vartha Recommends