Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഇനിയല്ലേ പുതിയ കളികള്‍... കുത്ത് കേസ് പ്രതികളും പി.എസ്.സിയെ തോല്‍പ്പിച്ച് റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയ ശിവരഞ്ജിത്തും നസീമും ജാമ്യം നേടി ഇറങ്ങിയപ്പോള്‍ പ്രതിഷേധിക്കാന്‍ ആരുമില്ല; പരീക്ഷാ തട്ടിപ്പില്‍ അടി കൊണ്ടവരും ജലപീരങ്കിയേറ്റവരും ചാനല്‍ ചര്‍ച്ച നയിച്ചവരും ഒളിവില്‍

30 OCTOBER 2019 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..

ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

എത്ര വേഗമാ മലയാളികള്‍ എല്ലാം മറക്കുന്നത്. യൂണിവേഴ്‌സിറ്റി കുത്തുകേസിലും തുടര്‍ന്നുണ്ടായ പി.എസ്.സി മാര്‍ക്ക് തട്ടിപ്പിലും പ്രതിഷേധിച്ച് എത്ര ലാത്തിച്ചാര്‍ജുകളും ജലപീരങ്കിയേറും ചാനല്‍ ചര്‍ച്ചകളുമാ നമ്മള്‍ ഏറ്റുവാങ്ങിയത്. എല്ലാത്തിനും നേതൃത്വം നല്‍കുന്നുവെന്ന മട്ടില്‍ രമേശ് ചെന്നിത്തലയുടെ സമയാസമയങ്ങളിലുള്ള ഉശിരന്‍ പത്രസമ്മേളനവും. മാര്‍ക്ക് തട്ടിപ്പ് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ ചാരി ഉപതെരഞ്ഞെടുപ്പുവരെ കൊണ്ടുപോയി. അതിനിടയ്ക്ക് ഇന്റര്‍വ്യൂവില്‍ ഏറെ പിന്നിലായ ചെന്നിത്തലയുടെ പ്രിയ പുത്രന്‍ റാങ്കില്‍ ഒന്നാം സ്ഥാനത്ത് വന്നതും ചര്‍ച്ചയായി. സ്വന്തം കാര്യം വരുമ്പോള്‍ അത് മറക്കുക എന്നത് നമ്മുടെ ശീലമായതിനാല്‍ മുഖം രക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് വരെ ജലീല്‍ വിഷയം പിടിച്ചുനിര്‍ത്തി. തെരഞ്ഞെടുപ്പിന് ശേഷം പാവം പിള്ളേര്‍ ഒന്നോ രണ്ടോ മാര്‍ക്ക് നേടി ജയിച്ചെങ്കില്‍ ജയിച്ചോട്ടെ എന്നായി. വെറുതേ അതിന്റെ പുറകേ പോയി കുട്ടി സഖാക്കള്‍ തന്റെ മകന്റെ മാര്‍ക്ക് ചരിത്രവും അന്നത്തെ കോള്‍ ലിസ്റ്റും പരിശോധിക്കേണ്ട. മറക്കുന്നതാണ് നല്ലതെന്ന സാരോപദേശവും കിട്ടി. ദേ പുതിയ വിഷയമായി വാളയാര്‍ പീഡനം. മതി ധാരാളം മതി. മാര്‍ക്കില്‍ ക്ലച്ച് പിടിക്കാത്തത് വാളയാറില്‍ ഏറ്റു.

അതിനിടയ്ക്ക് ആരാരുമറിയാതെ യൂണിവേഴ്‌സിറ്റിി കോളേജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലും റിമാന്‍ഡിലായിരുന്ന ശിവരഞ്ജിത്തിനും നസീമിനും ജാമ്യം ലഭിച്ച് പുറത്തിറങ്ങി. പ്രതികള്‍ അറസ്റ്രിലായി 90 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം നല്‍കാത്തതിനാലാണ് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. കൊള്ളാം സബാഷ്. എങ്കിലും തത്ക്കാലം വാളയാര്‍ മതി, നേതാക്കള്‍ക്കും ചാനലുകാര്‍ക്കും. ഇതോടെ ജയിലില്‍ നിന്നും ഇറങ്ങിയ കുട്ടി നേതാക്കള്‍ക്ക് വലിയ മാനസിക സ്വീകരണമാണ് കിട്ടിയത്.

ഏറെ വിവാദമായതായിരുന്നു യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത് കേസ്. കോളേജ് കാന്റീനില്‍ കൊട്ടി പാടിയതിന് അഖിലിന്റെ സുഹൃത്തിനെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ മര്‍ദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന പ്രതികള്‍ അഖിലിനെ കുത്തിവീഴ്ത്തിയത്.പൊലീസ് നടത്തിയ തുടര്‍ അന്വേഷണത്തിലാണ് ഉത്തരക്കടലാസ് മോഷ്ടിച്ച കേസില്‍ ശിവരഞ്ജിത്തും നസീമും പ്രതികളായത്.

പി.എസ്.സി നടത്തിയ പൊലീസ് കോണ്‍സ്റ്രബിള്‍ ടെസ്റ്രില്‍ ഇരുവര്‍ക്കും ഉയര്‍ന്ന റാങ്ക് ഉള്ളതായും കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. പൊലീസ് അന്വേഷണത്തില്‍ പ്രതികള്‍ പുറത്തുനിന്നുള്ളവരുടെ സഹായത്താല്‍ പരീക്ഷാ ക്രമക്കേടിലൂടെയാണ് ഉന്നത റാങ്ക് നേടിയതെന്ന് കണ്ടെത്തി. ശിവരഞ്ജിത്തിന്റെ ബി.എസ്‌സി ബിരുദവും പരീക്ഷയും സംശയത്തിന്റെ നിഴലിലാണ്. നാല് തവണയാണ് ശിവരഞ്ജിത്ത് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയത്. ഇതില്‍ 2014 ജനുവരിയില്‍ ആദ്യതവണ പരീക്ഷ എഴുതിയപ്പോള്‍ ആറ് വിഷയങ്ങളില്‍ ഒന്നില്‍ മാത്രമാണ് വിജയിച്ചത്. രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതിയത് മൂന്ന് തവണയും. മിക്ക വിഷയങ്ങള്‍ക്കും തോറ്റ് പലതവണ പരീക്ഷ എഴുതി കഷ്ടിച്ച് വിജയിച്ച ശിവരഞ്ജിത്ത്, പക്ഷേ അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷകളില്‍ നേടിയ മാര്‍ക്കാണ് സംശയത്തിനിടയാക്കിയത്.

അതേസമയം സര്‍ക്കാര്‍ പി.എസ്.സി പരീക്ഷാതട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയും ചെയ്തു. എന്നാല്‍, വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ലോക്കല്‍ പൊലീസും പരീക്ഷാതട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചും കോടതിയില്‍ കുറ്റപത്രം നല്‍കാന്‍ കാര്യമായി ശ്രമിച്ചില്ല. പൊലീസിന്റെ വീഴ്ച കാരണമാണ് ഇപ്പോള്‍ പ്രതികള്‍ ജയില്‍ മോചിതരായത്. പക്ഷെ ഇവിടെ ചോദിക്കാനും പറയാനും ഒന്നു പ്രതിഷേധിക്കാനും അന്ന് തല്ല് കൊണ്ടവനോ ജലപീരങ്കിയേറ്റ് കുളിച്ചവനോ വെളുക്കെ പ്രസംഗിച്ചവരോ ചാനല്‍ ചര്‍ച്ചക്കാരോ ആരുമില്ല. കുത്തു കൊണ്ടവനും മറന്നു കിട്ടിയവനും മറന്നു. പിന്നെ നമ്മളെന്തിന് മറക്കാതിരിക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (6 minutes ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (11 minutes ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (1 hour ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (1 hour ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (1 hour ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (1 hour ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (1 hour ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (1 hour ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (2 hours ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (2 hours ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (2 hours ago)

Malayali Vartha Recommends