Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഹൊ അപാരം തന്നെ... ചന്ദ്രനില്‍ പോകുന്നതിന്റെ ബുദ്ധിയോ കഴിവോ ഒന്നും വേണ്ടാത്ത കാര്യമാണ് 100 അടി താഴ്ചയുള്ള കുഞ്ഞിനെ രക്ഷിക്കാന്‍; ദൗത്യപ്പട നാല് ദിവസം കളഞ്ഞ് കുളിച്ചതോടെ എല്ലാ പ്രതീക്ഷയും നഷ്ടമായി; അവസാനത്തെ അടവ് പ്രയോഗിക്കാന്‍ കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍

30 OCTOBER 2019 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..

ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചത് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണ്. ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുന്ന സമയത്താണ് പിഞ്ചോമന കുഴല്‍ക്കിണറിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നത്.നാല് ദിവസത്തോളം കളഞ്ഞ് കുളിച്ച് മാരത്തോണ്‍ ചര്‍ച്ച നടത്തി മാരത്തോണ്‍ കുഴികളുമെടുത്ത് പാറ പുറത്തെടുത്തെന്നല്ലാതെ കുട്ടിയെ പുറത്തെടുക്കാനായില്ല. വലിയ പ്രതിഷേധമാണ് സാധാരണക്കാരുടെ ഇടയില്‍ നിന്ന് വരുന്നത്. നമുക്ക് കിലോമിറ്റര്‍ ടു കിലോമീറ്റര്‍ കടന്ന് ചന്ദ്രനില്‍ ചന്ദ്രയാന്‍ അയയ്ക്കാനറിയാം 100 അടിമാത്രം കുഴിയിലുള്ള കുട്ടിയെ രക്ഷിക്കാനറിയില്ല. അതിന് തലപുകയാനും സമയമില്ല. ഫലമോ അഴുകിത്തൊളിഞ്ഞ കുഞ്ഞിന്റെ പാര്‍ട്‌സുകള്‍ പുറത്തെടുത്തു. ഇത് ആദ്യത്തെ സംഭവമല്ല. എന്തൊരു ദയനീയം.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സുജിത്ത് കുഴല്‍ കിണറില്‍ വീണത്. ആദ്യം 25 അടി താഴ്ചയില്‍ തങ്ങി നിന്നിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 60 അടി താഴ്ചയിലേക്കും പിന്നീട് 100 അടിയിലേക്കും വീഴുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 4.25 ഓടെയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ കിണറില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുജിത്തിന്റെ മരണം സ്ഥിരീകരിച്ചത്.

തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ് കുട്ടി മരിച്ചതിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് കാട്ടി സുപ്രീം കോടതിയുടെ പൊതുതാല്‍പര്യ ഹര്‍ജിയും എത്തിക്കഴിഞ്ഞു. കുഴല്‍ കിണറില്‍ വീണ് അപകടമുണ്ടാകുന്നതിന് കാരണം അധികൃതരുടെ അലംഭാവമാണ്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ അധിതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ചന്ദ്രനില്‍ ആളിനെ ഇറക്കാനറിയുന്നവര്‍ക്ക് കുഴിയില്‍ നിന്നും കുട്ടിയെ രക്ഷിക്കാനറിയില്ലെന്ന് ഏതാണ്ട് ഏറ്റവും അധികം മനസിലായത് കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്കാണ്. അതിനാല്‍ തന്നെ അവര്‍ അവസാനത്തെ അടവങ്ങ് പ്രയോഗിച്ചു. ഉപയോഗ ശൂന്യമായ കുഴല്‍ കിണറുകള്‍ മൂടണം. കേള്‍ക്കുമ്പോള്‍ ചിരിവരുമെങ്കിലും അതാണ് നല്ലത്. ഇനിയും ആരെ വിശ്വസിക്കാന്‍.

സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ മൂടണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. അതേസമയം സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ ഇല്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. എങ്കിലും വിവിധ വകുപ്പുകളോടായി പരിശോധന നടത്തി ഉപയോഗ്യ ശൂന്യമായ കുഴല്‍ കിണറുകള്‍ ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യത്തില്‍ അവ മൂടണമെന്ന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ അടിസ്ഥാനത്തില്‍ പരിശോധന നടത്തി തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ ഉണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് പറഞ്ഞു.

നിലവില്‍ പാലക്കാട് ജില്ലയിലാണ് വലിയ കുഴല്‍ കിണറുകള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്. അവ കമ്പനികള്‍ക്കുള്ളിലാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിരുന്നു. കുഴല്‍ കിണറുകള്‍ മൂടുന്നത് സംബന്ധിച്ച് വ്യവസായ വകുപ്പിനും ഭൂജല തദ്ദേശ വകുപ്പുകള്‍ക്കും കത്ത് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും സമാന നിര്‍ദേശമാണ് നല്‍കുന്നത്. ഇതിനിടെ തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. നവംബര്‍ 12 ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുഴല്‍ക്കിണറുകളുടെ എണ്ണം സംബന്ധിച്ച് വിവരങ്ങളും മൂടാനുള്ള കിണറുകളുടെ എണ്ണം സംബന്ധിച്ചും സംസ്ഥാന സര്‍ക്കാരിന് വിവരമുണ്ടോയെന്ന് കോടതി ചോദിച്ചു. വാര്‍ത്തയുടെ ചൂട് മാറുമ്പോഴേക്കും മൂടാനുള്ള ശ്രമം മറന്നാല്‍ ഇനിയും ഇതുപോലുള്ള കുരുന്നുകള്‍ രക്ഷിക്കാനാരുമില്ലാതെ പിടയുമെന്ന കാര്യത്തില്‍ സംശയമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (6 minutes ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (11 minutes ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (1 hour ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (1 hour ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (1 hour ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (1 hour ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (1 hour ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (1 hour ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (2 hours ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (2 hours ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (2 hours ago)

Malayali Vartha Recommends