Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

തലയൂരാൻ സർക്കാർ ; പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാൻ സ്ഥാനത്ത് നിന്നും സർക്കാർ നീക്കം ചെയ്ത അഡ്വ. രാജേഷിനെതിരെ സർക്കാർ കേസെടുക്കാൻ ആലോചിക്കുന്നു

30 OCTOBER 2019 02:18 PM IST
മലയാളി വാര്‍ത്ത

പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാൻ സ്ഥാനത്ത് നിന്നും സർക്കാർ നീക്കം ചെയ്ത അഡ്വ. രാജേഷിനെതിരെ സർക്കാർ കേസെടുക്കാൻ ആലോചിക്കുന്നു. രാജേഷിന്റെ തലയിൽ വാളയാർ പിടിപ്പുകേട് ചാരി രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമം. രാജേഷിനെ മാത്രമാണ് സർക്കാർ പ്രതി സ്ഥാനത്ത് നിർത്തിയിരിക്കുന്നത്.

ശിശുക്ഷേമ സമിതി അധ്യക്ഷൻ മനുഷ്യാവകാശങ്ങളും ബാലാവകാശങ്ങളും ലംഘിക്കരുതെന്നാണ് നിയമം. ഇക്കാര്യം വ്യക്തമാക്കി അധ്യക്ഷനാകുന്ന വ്യക്തി സർക്കാരിൽ സത്യവാങ്മൂലം നൽകണം. രാജേഷ് ഇപ്രകാരം സത്യവാങ്മൂലം നൽകിയിട്ടുണ്ട്. എന്നാൽ സത്യവാങ്മൂലത്തിൽ പറഞ്ഞതിന് വിരുദ്ധമായി വാളയാർ പോസ്കോ കേസിലെ ഇരകളുടെ കേസ് രാജേഷ് വാദിച്ചിരുന്നു. എന്നാൽ ഇക്കാര്യം സത്യവാങ്മൂലത്തിൽ രാജേഷ് മറച്ചുവയ്ക്കുകയാണ് ചെയ്തത്. ഇത് ഗുരുതര കൃത്യവിലോപമാണ്.

സർക്കാരിന്റെ ഉന്നതമായ ഒരു തസ്തികയിൽ നിയമിക്കപ്പെട്ടയാൾ ഇത്തരത്തിൽ തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചത് യഥാർത്ഥ വസ്തുതകൾ മറച്ചു വച്ച് സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ്. വാളയാർ പോലൊരു പ്രമാദമായ കേസിൽ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായ വ്യക്തി ഇത്തരത്തിൽ നിയമിക്കപ്പെട്ടത് സർക്കാരിന് വലിയ നാണക്കേടുണ്ടാക്കി. സർക്കാരിലെ ഉന്നതർ ഇക്കാര്യം നേരത്തെ മനസിലാക്കിയിരുന്നില്ല എന്നാണ് വിവരം.

ചെയർമാൻ സ്ഥാനം ഏറ്റതിന് ശേഷവും കേസിലെ മൂന്നാം പ്രതിയുടെ വക്കാലത്ത് രാജേഷ് തന്നെയാണ് തുടർന്നത്. മേയിൽ കോടതി കേസ് പരിഗണിച്ചപ്പോൾ തനിക്ക് ശിശുക്ഷേമ സമിതി യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ അവധി നൽകണമെന്നാണ് രാജേഷ് ആവശ്യപ്പെട്ടത്. അങ്ങനെയാണ് അധ്യക്ഷനായ ശേഷവും രാജേഷ് വക്കാലത്ത് തുടരുന്നുണ്ടെന്ന കാര്യം പുറത്തായത്. ഇക്കാര്യം പലരും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും പരാതികൾ നൽകുകയും ചെയ്തെങ്കിലും സർക്കാർ അതെല്ലാം അവഗണിച്ചു. സി പി എമ്മിൽ രാജേഷിനുള്ള സ്വാധീനമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത് രാജേഷിന് നിയമമന്ത്രി എ.കെ. ബാലനുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ആരോപിച്ചു.

വാളയാറിൽ രണ്ട് പെൺകുട്ടികൾ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച കേസിൽ സർക്കാർ പുനരന്വേഷണം നടത്തും. കേസിൽ അപ്പീൽ പോകാൻ തീരുമാനിച്ചെങ്കിലും അത് വേണ്ടത്ര പ്രയോജനം ചെയ്യില്ലെന്ന പ്രോസിക്യൂഷൻ സയറകടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. സംഭവം സർക്കാരിന്റെ ഇമേജ് ഇല്ലാതാക്കിയതായി മുഖ്യമന്ത്രി കരുതുന്നു. അദ്ദേഹം ഇക്കാര്യം പ്രോസിക്യൂഷൻ സയറക്ടറെ അറിയിക്കുകയും ചെയ്തു. രാജേഷും സംഘവും എത്ര ഉന്നതരായാലും കേസിൽ നടപടി വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായതാണ് വിവരം.

എന്നാൽ ഇത്രയധികം ഉപദേശകരുള്ള മുഖ്യമന്ത്രിയെ ഇക്കാര്യം ആരും ഉപദേശിക്കാത്തത് എന്തു കൊണ്ടാണെന്ന് പല സി പി എം നേതാക്കളും ചോദിക്കുന്നത്. നിയമ പ്രശനങ്ങളിൽ സർക്കാരിനെ ഉപദേശിക്കേണ്ടത് നിയമ വിദഗദധനായ ഡോ. ജയകുമാറാണ്. എന്നാൽ അദ്ദേഹം ഉൾപ്പെടെ ആരും യഥാർത്ഥ വസ്തുത മുഖ്യമന്ത്രിയെ അറിയിച്ചില്ല. അപ്പീൽ കൊടുക്കാതിരുന്നാൽ അത് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്ന ചിന്തയിലാണ് സർക്കാർ. ഉപതെരഞ്ഞടുപ്പ് ഫലത്തിൽതിളങ്ങി നിന്ന സർക്കാരിന്റെ എല്ലാ യശസും ഇല്ലാതായി.

അർധ ജുഡിഷ്യൽ സ്ഥാപനമായ ശിശുക്ഷമ സമിതി യുടെ തലപ്പത്ത് നിയമിക്കപ്പെട്ടവരെല്ലാം സിപിഎം നേതാക്കളാണ്. ഇവരുടെ മുൻകാല ചരിത്രം സർക്കാർ പരിശോധിക്കും. ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾക്കെതിരെ വ്യാപകമായ പരാതികളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ബിരുദാനന്തര ബിരുദവും ബാലാവകാശത്തിൽ പ്രവ്യത്തി പരിചയവുമാണ് അധ്യക്ഷനാവാനുള്ള യോഗ്യത. എന്നാൽ ഇടതു സർക്കാർ ഇതിൽ ഏതെങ്കിലും ഒൻ മതിയെന്ന തരത്തിൽ നിയമ ഭേദഗതി വരുത്തി. ഇത്തരത്തിലാണ് രാജേഷും സമിതി അധ്യക്ഷനായത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (15 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (19 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (24 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (30 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (38 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (1 hour ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 hours ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends