Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇവിടെ പിഞ്ചു കുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്... മക്കൾ ഉണ്ടാകരുത് എന്നാണ് ഇപ്പോൾ ആഗ്രഹം. മക്കളുണ്ടായാൽ അവർ ക്ക് ഈ നാട്ടിൽ സ്വസ്ഥമായി ഉറങ്ങാൻ സാധിക്കില്ല. ഇപ്പോൾ ഇല്ലെന്നൊരു സങ്കടമുണ്ട്. നമ്മുടെ കേരളത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കുഞ്ഞുങ്ങൾ ജനിക്കാതിരിക്കുന്നതാണ് നല്ലത് സാജു വ്യക്തമാക്കി

30 OCTOBER 2019 11:51 AM IST
മലയാളി വാര്‍ത്ത

നടൻ സാജു നവോദയ വാളയാര്‍ സംഭവത്തില്‍ പ്രതികരിച്ചിരിക്കുന്നത് ഏറെ രൂക്ഷമായാണ് .കുഞ്ഞുങ്ങളില്ലാത്ത സാജു ഏറെ കാലമായി ഒരു കുഞ്ഞിക്കൽ കാണാൻ കൊതിച്ചിരിക്കുകയാണ് . എന്നാൽ വാളയാർ സംഭവത്തിലെ നീതികേട് കണ്ടതോടെ തന്റെ ആ ആഗ്രഹം വേണ്ടെന്നുവെക്കുകയാണ് എന്നാണ് താരം പ്രതികരിച്ചത് .. ആ കുട്ടികള്‍ക്ക് നീതിലഭിക്കണമെന്നും ഇനി തനിക്ക് മക്കള്‍ വേണ്ട എന്നും സാജു പറഞ്ഞു. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെയാണ് ഇവർ ചെയ്യുന്നത്. ഇവരൊക്കെ മനുഷ്യന്മാരായി ജനിച്ചത് തന്നെ കഷ്‍ടമെന്നും സാജു നവോദയ പറഞ്ഞു. പ്രതികരണത്തിനിടെ സാജു നവോദ വീകാരാധീനനായി

വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് ഞാൻ. അതില്‍ വലിയ വിഷമമുണ്ട്. ഇനി എനിക്ക് മക്കള്‍ വേണ്ട. അത്രയ്ക്കു വിഷമമുണ്ട്. ഇതൊന്നും നിര്‍ത്താന്‍ പറ്റില്ല. ഇതെല്ലാം കേട്ട് ഒരാളെങ്കിലും ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന് ചിന്തിച്ചാല്‍ മതി.

ഇവിടെ പിഞ്ചു കുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മക്കൾ ഉണ്ടാകരുത് എന്നാണ് ഇപ്പോൾ ആഗ്രഹം. മക്കളുണ്ടായാൽ അവർ ക്ക് ഈ നാട്ടിൽ സ്വസ്ഥമായി ഉറങ്ങാൻ സാധിക്കില്ല. ഇപ്പോൾ ഇല്ലെന്നൊരു സങ്കടമുണ്ട്. നമ്മുടെ കേരളത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കുഞ്ഞുങ്ങൾ ജനിക്കാതിരിക്കുന്നതാണ് നല്ലത് സാജു വ്യക്തമാക്കി.

വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ള ആളാണ് ഞാൻ. ഒരു രാഷ്ട്രീയപാർട്ടിക്കും എതിരല്ല. പക്ഷേ ആ കുട്ടികൾക്കു നീതി ലഭിക്കണം. കലാകാരന്‍ എന്ന നിലയില്‍ തനിക്കു ചെയ്യാന്‍ കഴിയുന്ന കാര്യമാണ് പ്രതിഷേധ കൂട്ടായ്‍മയില്‍ പങ്കെടുത്തത്.

ഇത് മാധ്യമങ്ങള്‍ വഴി അറിഞ്ഞ കാര്യമാണ്. അറിയാത്ത കാര്യങ്ങള്‍ നിരവധിയുണ്ടാകും. ഇതിനെയൊക്കെ നേരിടാൻ ഒരാൾ വരും. ഇതുപോലെ ചെയ്യുന്നവന്മാർക്ക് മറുപടിയുമായി അവൻ വരും- സാജു നവോദയ പറഞ്ഞു.

വാളയാറിലെ പെൺകുട്ടികൾക്ക് നീതി നിഷേധിച്ചതിനെതിരെ ചെറുപ്പക്കാർ തെരുവ് നാടകം നടത്തിയപ്പോഴായിരുന്നു സാജു നവോദയുടെ പ്രതികരണം. നവജിത്ത് നാരായണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതേസമയം വാളയാര്‍ പീഡനക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്

വിചാരണ പൂർത്തിയാക്കിയ കേസ് ആണെങ്കിലും പുതിയ തെളിവുകളുടെ വെളിച്ചത്തിൽ വാളയാർ പെൺകുട്ടികളുടെ അസ്വാഭാവിക മരണം സിബിഐ അന്വേഷിക്കുന്നതിൽ തടസ്സമില്ലെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി .

സാധാരണ ക്രിമിനൽ നടപടി ചട്ടം അനുസരിച്ചു വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ കേസിൽ അതേ കുറ്റത്തിനു പ്രതികളെ വീണ്ടും വിചാരണ ചെയ്യാൻ വ്യവസ്ഥയില്ല... എന്നാൽ അന്വേഷണം, കുറ്റപത്രം, വിചാരണ എന്നിവ നീതിയുക്തമല്ലെന്നു സർക്കാരിനോ കേസിലെ ഇരകളുടെ അടുത്ത ബന്ധുക്കൾക്കോ പിന്നീടു ബോധ്യപ്പെട്ടാൽ മേൽക്കോടതിയെ സമീപിച്ചു വിധി റദ്ദാക്കാൻ അവസരമുണ്ട്.

വിധി റദ്ദാക്കപ്പെടുന്നതോടെ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത മജിസ്ട്രേട്ട് കോടതിയിൽ പ്രതികളെ വീണ്ടും ഹാജരാക്കി റിമാൻഡ് ചെയ്യാവുന്നതാണ്. സർക്കാരിന്റെയോ ഇരകളുടെ ബന്ധുക്കളുടെയോ ഹർജിയിൽ ആവശ്യമെന്നു തോന്നിയാൽ പുതിയ അന്വേഷണ ഏജൻസിയെ നിയോഗിക്കാൻ ഹൈക്കോടതികൾക്കും അധികാരമുണ്ട്. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (6 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (38 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (46 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends