തണ്ടര്‍ബോള്‍ട്ട് സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം തുടങ്ങി...തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്

അട്ടപ്പാടി മേലെ മഞ്ചിക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം തുടങ്ങി.. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്. പ്രമുഖ മാവോവാദി നേതാവ് കര്‍ണാടക സ്വദേശി മണിവാസകന്‍, ചിക്മഗളൂരു സ്വദേശികളായ സുരേഷ്, ശ്രീമതി, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് മോര്‍ച്ചറിക്കും പരിസരത്തും ഒരുക്കിയിരിക്കുന്നത്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്. കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി ഇന്നലെ രാത്രി ആശുപത്രിയിലെത്തിച്ചിരുന്നു. അതേസമയം, മഞ്ചിക്കണ്ടി വനത്തില്‍ രക്ഷപ്പെട്ട മാവോവാദികള്‍ക്കായി തണ്ടര്‍ബോള്‍ട്ട് ബുധനാഴ്ചയും തിരച്ചില്‍ തുടരും.
"
https://www.facebook.com/Malayalivartha



























