Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ വീർപ്പുമുട്ടികേരളം..വാളയാറിലെ പെണ്‍കുട്ടികളെപ്പറ്റി അശ്ലീലം പറഞ്ഞ ഡിവൈഎസ്പി മുഖ്യമന്ത്രിയ്ക്കു പ്രിയപ്പെട്ടവനായതെങ്ങനെ..?യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസിലെ പ്രതിയായ സോജന്‍ ഇപ്പോഴും പോലീസ് സേനയില്‍ വിലസുന്നതെങ്ങനെ ?

30 OCTOBER 2019 12:57 PM IST
മലയാളി വാര്‍ത്ത

ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ വീർപ്പുമുട്ടികേരളം..വാളയാറിലെ പെണ്‍കുട്ടികളെപ്പറ്റി അശ്ലീലം പറഞ്ഞ ഡിവൈഎസ്പി മുഖ്യമന്ത്രിയ്ക്കു പ്രിയപ്പെട്ടവനായതെങ്ങനെ..?യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസിലെ പ്രതിയായ സോജന്‍ ഇപ്പോഴും പോലീസ് സേനയില്‍ വിലസുന്നതെങ്ങനെ ?

വെറും പതിനൊന്നു വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടി ഉഭയകക്ഷിസമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വാദിച്ച ഡിവൈഎസ്പി മുഖ്യമന്ത്രി പിണറായി വിജയന് പ്രിയപ്പെട്ടവനായത് എങ്ങനെ എന്നതാണ് കേരള ജനത ചോദിക്കുന്ന ചോദ്യം .കൊച്ചുകുട്ടികളെ കുറിച്ച് അശ്ലീലം പറയാന്‍ മാത്രം അധപതിച്ച മനോനിലയുള്ള വ്യക്തി ഇപ്പോഴും പോലീസ് സേനയുടെ തലപ്പത്തുതന്നെയുണ്ട്. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു എന്ന് മാത്രമല്ല ആ വ്യക്തി മുഖ്യമത്രിക്ക് ഏറെ പ്രിയപ്പെട്ടവനെന്നും സംസാരമുണ്ട്.

ഇരകൾക്ക് നീതി ലഭിക്കാൻ പോരാടേണ്ട ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പ്രതികളെ സംരക്ഷിക്കാന്‍ ഇയാള്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നാരായണന്‍ നായര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ 2011ല്‍ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ഈ ഡിവൈഎസ്പി പ്രതിയായിരുന്നു. കേസില്‍ എഫ്.ഐ.ആറിന്‍ മേല്‍ വിചാരണ പോലും വേണ്ടെന്ന് തീരുമാനിച്ച്, വിചാരണാനുമതി നിഷേധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. വിചാരണ നടത്തി അയാള്‍ കുറ്റക്കാരനാണോ എന്നു കോടതി പരിശോധിക്കുന്നതിന് ആഭ്യന്തര വകുപ്പ് തടസ്സം നിന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.

പോലീസിലെ ക്രിമിനലുകളെ നീക്കുമെന്ന് നാഴികയ്ക്കു നാല്‍പ്പതു വട്ടം പറയുന്ന മുഖ്യമന്ത്രി അണിഞ്ഞിരിക്കുന്നത് ഒന്നാന്തരം മുഖംമൂടിയാണെന്നും ആക്ഷേപമുണ്ട്. വിചാരണ നടത്താനുള്ള അനുമതി ചോദിച്ച് ഇരകള്‍ കോടതി കയറുമ്പോള്‍, അത് പോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നാണ് ഈ ഉത്തരവ് വ്യക്തമാക്കുന്നത്.

11 വയസുള്ള ലൈംഗികപീഡന കേസിലെ ഇരയെപ്പറ്റി അശ്ലീലം പറയുന്ന ഡിവൈഎസ്പി പോലീസ് സേനയില്‍ തുടരുന്നതും ദുരൂഹമാണ്. ഒന്‍പതും പതിമൂന്നും വയസ്സായ രണ്ട് പിഞ്ചു പൈതങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി കൊന്ന് തള്ളിയിട്ടും ടിവി മാധ്യമങ്ങളിൽ വന്ന് അത് ആത്മഹത്യയാണെന്ന് പറഞ്ഞു കേസ് അവസാനിപ്പിച്ച ഡിവൈഎസ്പിക്ക്‌ പെണ്‍മക്കള്‍ ഉണ്ടോയെന്നാണ് കേരളത്തിലെ മാതാപിതാക്കളെല്ലാം ചോദിക്കുന്നത്.

സ്വകാര്യ ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് വാളയാറിലെ പെണ്‍കുട്ടികളെ അപമാനിച്ച് സോജന്‍ സംസാരിച്ചത്. ഒന്നര വര്‍ഷം ജയിലില്‍ കിടന്നതാണ് പ്രതികള്‍ക്കുളള ഏറ്റവും വലിയ ശിക്ഷ. പ്രതികള്‍ കുറ്റം സമ്മതിച്ചതിന് തെളിവല്ല. കുട്ടികളുടെ സമ്മതമുണ്ടായിരുന്നു. അതില്‍ സംശയമില്ല. സോജന്‍ പറഞ്ഞു. നിയമപ്രകാരം ആ പ്രായത്തിലെ സമ്മതം സമ്മതമായി കണക്കാക്കില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സോജന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ, ഒന്നും നടന്നില്ല.പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് ശാസ്ത്രീയമായി അന്വേഷിക്കാന്‍ ഡിവൈഎസ്പി തയ്യാറായില്ല എന്നതും ഏവരെയും ഞെട്ടിക്കുന്ന വസ്തുതയാണ്.

കേസിൽ പൊലീസ് തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കുകയാണ് എന്ന ആരോപണം ഉയർന്നിരുന്നു. കോടതി വെറുതെ വിട്ട മൂന്ന് പ്രതികൾക്കും രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും അതുപയോഗിച്ച് കേസ് അട്ടിമറിച്ചു എന്നുമാണ് ആരോപണം ഉയരുന്നത്. പെൺകുട്ടികളുടെ അമ്മയും പൊലീസിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (15 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (19 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (24 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (30 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (38 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (1 hour ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 hours ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends