മാവോയിസ്റ്റ് രമയുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്തത് അഞ്ച് വെടിയുണ്ടകൾ, തലയിലും വെടിയേറ്റിരുന്നു: ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്!

പാലക്കാട് അട്ടപ്പായിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് രമയുടെ തലയിലും വെടിയേറ്റിരുന്നതായി പോസ്റ്റ്മോർട്ട റിപ്പോർട്ടിൽ നിന്നും വ്യക്തമായി. രമയുടെ ശരീരത്തിൽ നിന്ന് 5 വെടിയുണ്ടകൾ കണ്ടെടുത്തു. അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്ന് ആദിവാസി പ്രവര്‍ത്തകയും മധ്യസ്ഥയുമായ ശിവാനി വെളിപ്പെടുത്തി. മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ആദിവാസി പ്രവര്‍ത്തകര്‍ മുഖേന പൊലീസിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ കീഴടങ്ങല്‍ ധാരണ തെറ്റിച്ചത് പൊലീസാണെന്നും ശിവാനി പറഞ്ഞു. മാവോയിസ്റ്റുകളുടെ പോസ്റ്റ്മോർട്ടം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുരോഗമിക്കുകയാണ്.
സുരേഷ്, മണി വാസകം എന്നിവരുടെ പോസ്റ്റുമോർട്ടം ആണ് നിലവിൽ നടക്കുന്നത്.
കാർത്തി, മണി വാസകം എന്നിവരുടെ ബന്ധുക്കൾ തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിയിട്ടുണ്ട്. മൃതദേഹം വിട്ടു കിട്ടണമെന്ന ഇവരുടെ അപേക്ഷയിൽ പൊലീസ് പരിശോധിച്ച് നടപടി സ്വീകരിക്കും. കനത്ത സുരക്ഷയാണ് മോർച്ചറിയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. കൈക്കുഞ്ഞുള്ള രമ കീഴടങ്ങാൻ താൽപര്യം എടുത്തിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളുള്ള മണി വാസകം ഏറ്റുമുട്ടലിന് മുതിരില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മാവോയിസ്റ്റുകൾ ആക്രമിച്ചെങ്കിൽ തണ്ടർ ബോൾട്ടിനു പരിക്കേൽക്കേണ്ടേയെന്നാണ് ഇവർ ഉന്നയിക്കുന്ന സംശയം.
https://www.facebook.com/Malayalivartha



























