Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

വാളയാർ കേസിൽ മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയിരിക്കുന്നു; എന്തിനാണ് ആർക്ക് വേണ്ടിയാണ്, ഇങ്ങനെ ഒരു സർക്കാർ.... വാളയാർ കേസ് വലിയ ഗുഢാലോചനയുടെ ഫലമായി അട്ടിമറിക്കപ്പെട്ടു; എംഎൽഎ അനൂപ് ജേക്കബ്

30 OCTOBER 2019 03:21 PM IST
മലയാളി വാര്‍ത്ത

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മരണത്തില്‍ പ്രതികളെ കോടതി കോടതി വെറുതേ വിട്ടതിൽ വൻ പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. വാളയാർ കേസ് വലിയ ഗുഢാലോചനയുടെ ഫലമായി അട്ടിമറിക്കപ്പെടുന്നുവെന്ന് എം എൽ എ അനൂപ് ജേക്കബ്. മലയാളിവാ ർത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാളയാർ കേസ് നിയമസഭയിൽ ഞങ്ങൾ ഉന്നയിച്ചിരുന്നു. ഈ കേസിൽ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും, കൃത്യമായ നടപടികൾ ഉണ്ടാവുമെന്നാണ് അന്ന് മുഖ്യ മന്ത്രി പറഞ്ഞത്. എന്നാൽ കേസ് ഗവണ്മെന്റ് ഗൗരവമായി എടുക്കാത്തത് കൊണ്ട് തെളിവുകളുടെ അഭാവത്തിൽ കോടതി പ്രതികളെ കുറ്റ വിമുക്തരാക്കുകയായിരുന്നു. പെൺകുട്ടികളുടെ അമ്മ കേസിൽ സിപിഎംന്റെ അപാകതകളും ഇടപെടലുകളും ചൂണ്ടികാണിച്ചിട്ടുണ്ട്. ആ അമ്മയുടെ ശബ്ദവും പ്രയാസവും വികാരവും ഉൾകൊള്ളാൻ ഗവണ്‍മെന്റിന്‌ കഴിയുന്നില്ല എന്നതാണ് സത്യാവസ്ഥ.

തെളിവുകൾ ഹാജരാകുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപെട്ടുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിന് ശേഷം പ്രതികൾ ജയിലിൽ എത്തുന്നതിന് മുൻപ് തന്നെ ലോക്കൽ പാർട്ടി നേതാക്കന്മാർ ഇടപെട്ട് അവരെ ഇറക്കിയിരുന്നു. ഗൂഢാലോചനയുടെ ഫലമായി ഇവിടെ കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു എന്ന കാര്യത്തിൽ സംശയം ഇല്ല. ഗവണ്മെന്റ് വേട്ടക്കാരോടൊപ്പമാണ് നിൽക്കുന്നത്. പ്രതിഭാഗം വക്കീലിനെ സിഡബ്ലിയുസി യുടെ അധ്യക്ഷനാക്കുകയും എന്നാൽ ഇതിനെ ന്യായീകരിച്ച് കൊണ്ട് ആരോഗ്യ മന്ത്രിയും. കേസിൽ മന്ത്രി സത്യപ്രതിജ്ഞ ലംഘനമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇത് തന്നെ ഗവണ്മെന്റിന്റെ വലിയ വീഴ്ചയായി കാണുന്നു . സിബിഐ അന്വേഷിക്കുന്നതിലൂടെ മാത്രമാണ് കേസിന്റെ യഥാർത്ഥ വസ്തുത കൊണ്ടുവരാൻ കഴിയുകയുള്ളു. അത് ഞങ്ങളും , പെൺകുട്ടികളുടെ കുടുംബവും പൊതുസമൂഹവും വിശ്വസിക്കുന്നു. ഗവണ്മെന്റിന്റെ കീഴിലുള്ള ഏജൻസി അന്വേഷിച്ചാൽ ഇതിലെ പ്രതികൾ പുറത്തുവരുമെന്ന് കരുതുന്നില്ല . സത്യസന്ധമായ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ യുഡിഫ് സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അനൂപ് പറയുന്നു

 ഇവിടെ  പാർട്ടിയും പോലീസും ഒത്ത് കളിച്ചിരിക്കുകയാണ്. ഈ ഗവണ്മെന്റ് അധികാരത്തിൽ വന്നതിന് ശേഷം 32 മത്തെ രാഷ്ട്രീയ കൊലപാതകമാണ് കേരളത്തിൽ നടക്കുന്നതെങ്കിൽ ഒൻ പതിനായിരത്തിൽ പരം പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. എന്നാൽ അതിൽ 15 ശതമാനം കേസുകളിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. പോക്‌സോ കേസ് കൂടുതലും കടന്നുവരുന്നത് ക്രമാസമാദാന നിരയിലെ വീഴ്ചയെയാണ് ചൂണ്ടികാണിക്കുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് ഭരിക്കുന്ന ഗവൺമെൻ്റ്റെ ഉത്തരവാദിത്തമാണെന്നും അനൂപ് പറഞ്ഞു.

കേരളത്തിലെ ക്രമാസമാദാന നില പരിപൂർണ്ണമായും തകർന്നിരിക്കുകയാണ്. ഒരു പോലീസിനെ പരിപൂർണ്ണമായും രാഷ്ട്രീയ വൽക്കരിച്ച കൊണ്ട് പോകുന്നുവെന്നുള്ള ആക്ഷേപം ഉയർന്നുവരുന്നു.  തെറ്റുകൾ തിരുത്താൻ ഗവണ്മെന്റ് തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (15 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (19 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (24 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (30 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (38 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (1 hour ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 hours ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends