അട്ടപ്പാടി വനത്തിലെ ഏറ്റുമുട്ടലിൽ വിശദീകരണവുമായി എസ്. പി ;'കീഴടങ്ങാന്‍ എത്തുന്നവര്‍ എന്തിന് മാരകായുധങ്ങള്‍ കൊണ്ടുവരണം';

അട്ടപ്പാടി വനത്തിലെ മഞ്ചിക്കണ്ടിയില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടത് രൂക്ഷമായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണെന്ന് പാലക്കാട് എസ്.പി ശിവവിക്രം ഐ.പി.എസ് മാധ്യമങ്ങളോട് വിശദീകരിച്ചു. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് എസ്.പി ശിവവിക്രം വ്യക്തമാക്കി . ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും മാവോയിസ്റ്റുകള്‍ വെടിവെച്ചതുകൊണ്ടാണ് തങ്ങള്‍ തിരിച്ചുവെടിവെച്ചതെന്നും എസ്.പി പറഞ്ഞു. ഏറ്റുമുട്ടല്‍ രണ്ട് മണിക്കൂര്‍ നീണ്ടെന്നും മണിവാസകം, അരവിന്ദ്, രമ, കാര്‍ത്തി എന്നിവരാണ് മരിച്ചതെന്നും എസ്.പി പറഞ്ഞു.
മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായതായി അറിയില്ല. കീഴടങ്ങാന്‍ എത്തുന്നവര്‍ എന്തിന് മാരകായുധങ്ങള്‍ കൊണ്ടുവരണം. എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ അവരുടെ കൈയിലുണ്ടായിരുന്നെന്നും എസ്.പി ശിവവിക്രം കൂട്ടിച്ചേർത്തു. എന്നാല്‍ മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ആദിവാസി പ്രവര്‍ത്തകര്‍ മുഖേന പൊലീസിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ കീഴടങ്ങല്‍ ധാരണ തെറ്റിച്ചത് പൊലീസാണെന്നുമായിരുന്നു ആദിവാസി പ്രവര്‍ത്തകയും മധ്യസ്ഥയുമായ ശിവാനി പറഞ്ഞത്.
മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെങ്കില്‍ പൊലീസിനും പരിക്കേല്‍ക്കേണ്ടതല്ലേയെയും ശിവാനി ചോദിച്ചിരുന്നു. എന്തായാലും പോലീസിന്റെ വിശദീകരണം മറ്റൊന്നാണ്. തണ്ടര്‍ബോള്‍ട്ട് സംഘം പട്രോളിങ് നടത്തവേ മഞ്ചക്കണ്ടിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ വനമേഖലയില്‍ വെച്ച് മാവോവാദികളുടെ സങ്കേതം കാണുകയായിരുന്നു. അതിന് സമീപത്തേക്ക് തണ്ടര്‍ബോള്‍ട്ട് സംഘം നീങ്ങിയപ്പോള്‍ മാവോവാദികള്‍ വെടിയുതിര്‍ത്തു. അപ്പോള്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചടിച്ചു. ഇതില്‍ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെടുകയായിരുന്നു. കീഴടങ്ങാൻ എത്തിയവരായിരുന്നു മാവോവാദികളെങ്കിൽ അവർ എന്തിന് വലിയ ആയുധങ്ങളുമായി വന്നു എന്നും എസ്.പി ശിവവിക്രം ചോദിക്കുന്നു !
https://www.facebook.com/Malayalivartha



























