Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലന്ന് ബന്ധുക്കൾ; എന്നാൽ മഞ്ചിക്കണ്ടി വനത്തിൽ നടന്നത് മാവോവാദികൾ കൊല്ലപ്പെട്ടത്​​ വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന്​​ ആദിവാസി ആക്​ഷൻ കൗൺസിൽ നേതാവ്

30 OCTOBER 2019 04:18 PM IST
മലയാളി വാര്‍ത്ത

അട്ടപ്പാടി മേലേ മഞ്ചക്കണ്ടി വനത്തിൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്ന് മാവോയിസ്റ്റുകളായ കാർത്തിക്കിന്റെയും കബനീദളം നേതാവ് മണിവാസകത്തിന്റെയും ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് മുൻപ് മൃതദേഹം തിരിച്ചറിയാൻ അവസരം നൽകുമെന്നു പോലീസ് പറഞ്ഞിരുന്നെങ്കിലും ബന്ധുക്കളെ കാണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണു നടപടി.

അട്ടപ്പാടി വനത്തിലെ മഞ്ചിക്കണ്ടിയില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടത് രൂക്ഷമായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണെന്ന് പാലക്കാട് എസ്.പി ശിവവിക്രം ഐ.പി.എസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ നിന്ന് എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായും എസ്.പി മാധ്യമങ്ങളോട് വിശദീകരിച്ചു.

എന്നാൽ മഞ്ചിക്കണ്ടി വനത്തിൽ നടന്നത് മാവോവാദികൾ കൊല്ലപ്പെട്ടത്​​ വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന്​​ ആദിവാസി ആക്​ഷൻ കൗൺസിൽ നേതാവ്​ മുരുകൻ പ്രതികരിച്ചു. പൊലീസിൽ കീഴടങ്ങാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ്​ മാ​വോവാദികളെ കൊലപ്പെടുത്തിയത്​. വനത്തിൽ ഉണ്ടായിരുന്നവർ തണ്ടർബോൾട്ടിനെതിരെ വെടിവെപ്പ്​ നടത്തിയിട്ടില്ല. ആദിവാസികളെ ഭീഷണിപ്പെടുത്തി മാവോവാദികളുള്ള സ്ഥലം കണ്ടുപിടിച്ച്​ തണ്ടർബോൾട്ട്​ ആക്രമണം നടത്തുകയായിരുന്നുവെന്നും മുരുകൻ വെളിപ്പെടുത്തി.

അഗളിയിൽ നവനീത്​ ശർമ ഡി.വൈ.എസ്​.പിയായിരുന്നപ്പോൾ മാവോയിസ്​റ്റുകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ശ്രമം നടത്തിയിരുന്നു. ആദിവാസികളെ ദൂതൻമാരായി അയച്ച്​ ചർച്ച നടത്തുകയും ചെയ്​തു. നിയമ സംരക്ഷണവും പുനരധിവാസവും നൽകാൻ തയാറാണെങ്കിൽ കീഴടങ്ങാമെന്ന്​ മാവോവാദികൾ അറിയിക്കുകയും ചെയ്​തു. എന്നാൽ പിന്നീട്​ ഇദ്ദേഹം സ്ഥലം മാറിയതോടെ പൊലീസ്​ വകുപ്പിൽ നിന്നും സഹായം ലഭിച്ചില്ല. നിയമം സംരക്ഷിക്കേണ്ടവർ തന്നെ അവരെ ക്രൂരമായി കൊലപ്പെടുത്തുകയാണുണ്ടായതെന്നും മുരുകൻ ആരോപിച്ചു.

അതേസമയം മഞ്ചിക്കണ്ടി ഊരിനടുത്ത്​ വനമേഖലയിൽ എത്തിയ മാവേവാദികളെ തണ്ടർബോൾട്ട്​ സംഘം തമ്പ്​ വളഞ്ഞ്​ വെടിവെക്കുകയായിരുന്നുവെന്ന്​ ആദിവാസി മാതൃസംഘം നേതാവ്​ ശിവാനി ആരോപിച്ചു. അപ്രതീക്ഷതമായ സംഭവത്തിൽ ദുരൂഹതയുണ്ട്​. കീഴടങ്ങാൻ തയാറായ സംഘമാണ്​ കൊലചെയ്യപ്പെട്ടത്​. അവർ പൊലീസിനെതിരെ വെടിവെക്കുമെന്ന്​ കരുതുന്നില്ല. കൊല്ലപ്പെട്ട മണിവാസകം ആരോഗ്യപ്രശ്​നങ്ങളാൽ അവശനായിരുന്നു. കുഞ്ഞുള്ളതിനാൽ കീഴടങ്ങാൻ ശ്രീമതിയും ഭർത്താവും താൽപര്യപ്പെട്ടിരുന്നതായും ശിവാനി പറഞ്ഞു.

മാവോവാദികൾ ആദിവാസി ഊരുകളിലെത്തി ആക്രമണം നടത്തുകയോ ഉപദ്രവിക്കുകയോ ഭൂമി കയ്യേറുകയോ ചെയ്​തിട്ടില്ല. ഡി.വൈ.എസ്​.പി നവനീത്​ ശർമ ആദിവാസികൾ മുഖേന മാവോവാദികളുമായി നടത്തിയിരുന്നു. ഇതി​​െൻറയൊക്കെ ഫലമായാണ്​ മാവോവാദികൾ ആദിവാസി ഊരുകൾക്ക്​ സമീപം തമ്പടിച്ച്​ തുടങ്ങിയത്​. പൊലീസ് അവർക്ക്​​ സംരക്ഷണവും പുനഃരധിവാസവും നൽകിയില്ല. തമ്പിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ തണ്ടര്‍ബോള്‍ട്ട് ഏകപക്ഷീയമായാണ് വെടിവെച്ചതെന്നും ശിവാനി ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (16 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (20 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (25 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (31 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (39 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (48 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (1 hour ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 hours ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends