Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

മഹാ ' ദുരിത പെയ്ത്ത് 2 ബോട്ടുകൾ എവിടെ ?കേരളം നിഛലമാകുന്നു ,നാളത്തെ അവധികളിങ്ങനെ !മഴക്കെടുതിയിൽ കേരളം വിറയ്ക്കുന്നു !

31 OCTOBER 2019 10:24 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ പലയിടത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മഴയിലും ചുഴലിക്കാറ്റിലും കനത്ത നാശനഷ്ടം സംഭവിക്കാൻ സാധ്യതയുള്ള ലക്ഷദ്വീപിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിലെ തീരപ്രദേശങ്ങളായ ചെല്ലാനം, എടവനക്കാട്, ഞാറയ്ക്കൽ, ഫോർട്ട് കൊച്ചി തീരങ്ങളിൽ കടലാക്രമണം ഉണ്ടായി. കടല്‍ക്ഷോഭത്തില്‍പ്പെട്ട് വടകര അഴിത്തലയില്‍ നിന്ന് കാണാതായ തൗഫീക്ക് ബോട്ട് കണ്ണൂര്‍ ഏഴിമല ഭാഗത്ത് ,ഇതില്‍ രണ്ടു മല്‍സ്യത്തൊഴിലാളികളാണുള്ളത്.ഇവരെ കരക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.അതേ സമയം ചോംബാലയില്‍ നിന്ന് പോയ നാലു മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി..തൃശൂര്‍ ചാവക്കാടു നിന്നുപോയ ബോട്ട് പൊന്നാനിക്കടുത്ത് തിരയില്‍പെട്ട് തകര്‍ന്നു.ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല..

തിരുവനന്തപുരം പുല്ലുവിള സ്വദേശി ആന്റണിയേയാണ് കാണാതായത്.രക്ഷപ്പെട്ട അഞ്ചുപേരെ മട്ടാഞ്ചേരി വാര്‍ഫില്‍ എത്തിച്ചു.മലപ്പുറത്തിന്റെ തീരദേശ മേഖലകളായ പൊന്നാനി, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.പൊന്നാനിയില്‍ മാത്രം 100 വീടുകളില്‍ വെള്ളം കയറി.50 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൊയിലാണ്ടി പാറപ്പള്ളി ബീച്ചിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 7 കുടുംബങ്ങളെ തൊട്ടടുത്ത മദ്രസയിസലേക്ക് മാറ്റിയിട്ടുണ്ട്.കണ്ണൂര്‍ ആയിക്കരയില്‍ നിന്ന് 20 ഉം കാസര്‍ക്കോട് ഉപ്പളയില്‍ നിന്ന് 10 കുടുംബങ്ങളേയും മാറ്റി. കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കാസർകോട് ജില്ലയിലെ അങ്കണവാടികൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് കലക്ടർ ഡി.സജിത് ബാബു അറിയിച്ചു. പരീക്ഷകൾ മാറ്റമുണ്ടാകില്ല.

മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളിൽ (പൊന്നാനി, തിരൂർ, തിരൂരങ്ങാടി) പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കൊച്ചി, കണയന്നൂര്‍ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു അതേസമയം കണ്ണൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂര്‍ , ചാവക്കാട് താലൂക്കുകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. ഓറഞ്ച് മഴ അലർട്ട് മുന്നറിയിപ്പുണ്ടായിരുന്ന ഇന്നും ഈ താലൂക്കുകൾക്ക് അവധിയായിരുന്നു. എം.ജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കടലാക്രമണം രൂക്ഷമായ എല്ലാ ജില്ലകളിലും ജില്ലാ ഭരണകൂടം പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കുകയും ക്യാംപുകള്‍ ആരംഭിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രുപം കൊണ്ട മഹ ചുഴലിക്കാറ്റ് രാത്രിയോടെ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടൽ തുടർന്നും പ്രക്ഷുബ്ധമായിരിക്കും. അതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവരും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (1 hour ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (1 hour ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (1 hour ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (2 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (2 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (2 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (2 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (2 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (3 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (3 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (4 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends