Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കോട്ടയം ജനറല്‍ ആശുപത്രിക്കു മുകളിലായി മരം വീണ് മൂന്നു പേര്‍ക്ക് പരിക്ക്.... മരം വീണതിനു പിന്നാലെ വാര്‍ഡിലെ രോഗികളും കൂട്ടിരിപ്പുകാരും ഭയന്നു നിലവിളിച്ചു, വാര്‍ഡിന്റെ വാതില്‍ ഭാഗത്തേക്ക് മരം വീണതിനാല്‍ പുറത്തേക്ക് കടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല

01 NOVEMBER 2019 07:42 AM IST
മലയാളി വാര്‍ത്ത

കോട്ടയം ജനറല്‍ ആശുപത്രിക്കു മുകളിലായി മരം വീണ് മൂന്നു പേര്‍ക്ക് പരിക്ക്. മൂന്നു കൂട്ടിരിപ്പുകാര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലുമായിരുന്നു അപകടമുണ്ടായത്. പുരുഷന്‍മാരുടെ 11-ാം വാര്‍ഡിനു മുകളിലേക്കാണു കൂറ്റന്‍ വാക മരം വീണത്. തലയ്ക്കും കാലിനും കൈക്കും പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്കു മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണു വിവരം.
മരത്തിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം തകര്‍ന്നു. സിഎംഎസ് കോളജ് ജീവനക്കാരനായ സിജോ ജേക്കബിന്റെ വാഹനമാണ് തകര്‍ന്നത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് കടപുഴകിവീണ മരം മുറിച്ചുമാറ്റിയത്. ആശുപത്രി ചുറ്റളവിലെ മരങ്ങളുടെ ചുവട്ടിലെ മണ്ണു മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇതില്‍ ഒരു മരമാണു കടപുഴകി വീണത്. ഇത്തരത്തില്‍ മറ്റു മൂന്നു മരങ്ങള്‍ കൂടി ആശുപത്രിക്കു ഭീഷണി ഉയര്‍ത്തുന്നുണ്ട്.
മരം വീഴുന്ന ശബ്ദംകേട്ട് ഭയന്ന് ഓടുന്നതിനിടെയാണ് ഒരാള്‍ക്ക് പരിക്കേറ്റത്. രോഗിയുടെ കൂട്ടിരിപ്പിനെത്തിയ ഇയാള്‍ ശബ്ദം കേട്ട് ഓടുമ്പോള്‍ കട്ടിലില്‍ തട്ടി കാലിനു പരിക്കേല്‍ക്കുകയായിരുന്നു. മറ്റ് രണ്ട് പേര്‍ക്ക് തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

മരം വീണതിനു പിന്നാലെ വാര്‍ഡിലെ രോഗികളും കൂട്ടിരിപ്പുകാരും ഭയന്നു നിലവിളിച്ചു. പലരും ഓടിരക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ വാര്‍ഡിന്റെ വാതില്‍ ഭാഗത്തേക്ക് മരം വീണതിനാല്‍ പുറത്തേക്ക് കടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അപകടത്തെ തുടര്‍ന്ന് 11 ാം വാര്‍ഡ് കെട്ടിടം ഭാഗീകമായി നശിച്ചു. എന്നാല്‍ മേല്‍ക്കൂര തകര്‍ന്ന ഈ കെട്ടിടത്തില്‍നിന്നും രോഗികളെ മാറ്റിയിട്ടില്ല. അപകടാവസ്ഥയിലുള്ള കെട്ടിടത്തിലാണ് രോഗികള്‍ രാത്രി കഴിഞ്ഞത്. 11 ാം വാര്‍ഡിനോട് ചേര്‍ന്ന് അപകടാവസ്ഥയില്‍ നാലോളം വലിയ മരങ്ങളാണ് നില്‍ക്കുന്നത്.
ചുവട്ടില്‍നിന്ന് മണ്ണ് നീക്കം ചെയ്ത് ചെറുകുന്നിന്റെ മുകളിലെന്നപോലെയാണ് ഈ മരങ്ങള്‍ നില്‍ക്കുന്നത്. ചിലമരങ്ങളുടെ വേരുകള്‍ തെളിഞ്ഞുകാണാം. കെട്ടിടത്തിനോട് തൊട്ടടുത്തുള്ള മരം കടപുഴകിയിരുന്നെങ്കില്‍ വലിയ ദുരന്തമാണ് സംഭവിക്കുമായിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (1 hour ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (1 hour ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (1 hour ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (2 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (2 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (2 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (2 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (2 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (3 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (3 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (4 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends