ഏങ്കളെ കൊത്തിയാലും ഈങ്കളെ കൊത്തിയാലും ഒന്നല്ലെ ചോര... പിന്നെ നാങ്കളും ഈങ്കളും തമ്മിൽ എന്താ... വ്യത്യാസം, കേരള പിറവി ദിനത്തിൽ സവർണ്ണമേനോനോട് പുച്ഛം; നടൻബിനീഷ്ബാസ്റ്റിന് പിന്തുണയുമായി സന്തോഷ് കീഴാറ്റൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പാലക്കാട് മെഡിക്കല്‍ കൊളേജില്‍ കൊളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ചതില്‍ സംവിധായകനെ രൂക്ഷമായി വിമർശിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. കേരള പിറവി ദിനത്തിൽ സവർണ്ണമേനോനോട് പുച്ഛമെന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.
മൂന്നാം കിട നടനായ ബിനീഷിനൊപ്പം വേദി പങ്കിടില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ഇതേ തുർന്ന് പരിപാടി നടക്കുന്നതിന്റെ ഒരു മണിക്കൂർ മുൻപ് പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിക്കുന്ന ഹോട്ടലിൽ എത്തുകയായായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം എത്തിയാൽ മതിയെന്നും ബിനീഷിനോട് പറയുകയായിരുന്നു. എന്നാൽ നേരെ വേദിയിൽ എത്തിയ ബിനീഷ് നിലത്ത് കുത്തിയിരുന്ന് പ്രതിഷേധം അറിയിച്ചു. വേദി വിട്ട ബിനീഷിനെ വലിയ കയ്യടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.
ഫേസ്ബുക് പോസ്റ്റ് ന്റെ പൂർണ്ണ രൂപം
കേരള പിറവി ദിനത്തിൽ സവർണ്ണമേനോനോട് പുച്ഛം....... ജീവിക്കാൻ നടക്കുന്ന ബിനീഷിനോട് സ്നേഹം... ഏങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര ഈങ്കളെ കൊത്തിയാലും ഒന്നല്ലെ ചോര പിന്നെ നാങ്കളും ഈങ്കളും തമ്മിൽ എന്താ... വ്യത്യാസം..... ... #നടൻബിനീഷ്ബാസ്റ്റിന്റെകൂടെ #...
https://www.facebook.com/Malayalivartha

























