''എന്നെ ഫെഫ്ക വിളിച്ചു; മറുപടി താൻ അവരോട് അറിയിച്ചിട്ടുണ്ട്'' പ്രതികരണവുമായി അനില്‍ രാധാകൃഷ്ണ മേനോൻ

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചുവെന്ന സംഭവത്തില്‍ അനിലിനോട് ഫെഫ്ക വിശദീകരണം തേടി. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ഈ കാര്യം വ്യക്തമാക്കിയിരുന്നു. മാത്രമല്ല അനില്‍ രാധാകൃഷ്ണ മേനോനെതിരെ നടപടി എടുക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ അറിയിക്കുകയുണ്ടായി.
തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാന്‍ സാധിക്കില്ലെന്നായിരുന്നുഅനില്‍ രാധാകൃഷ്ണ മേനോന്‍ സംഘാടകരോട് അറിയിച്ചത്. എന്നാൽ ഫെഫ്ക തന്നെ വിളിച്ചുവെന്നും ഈ കാര്യം തന്നോട് ചോദിച്ചെന്നും അതിനുള്ള മറുപടി താൻ അറിയിച്ചിട്ടുണ്ടെന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. കൃത്യമായി താൻ മറുപടി അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു ഇത്തരത്തിലുള്ള ഒരു കാര്യം താൻ പറഞ്ഞിട്ടില്ല എന്നാണ് അനില്‍ രാധാകൃഷ്ണ മേനോൻ പറഞ്ഞത്.
https://www.facebook.com/Malayalivartha
























