ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം: വിശദീകരണത്തിനായി കോളജ് പ്രിന്‍സിപ്പല്‍ തിരുവനന്തപുരത്ത്; സംഭവം വിവാദമായത് കൊണ്ട് നേരിട്ട് കണ്ട് വിശദീകരിക്കാനാണ്എത്തിയതെന്ന് പ്രിന്‍സിപ്പല്‍ ഡോ.ടി.ബി.കുലാസ്

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചെന്ന ആരോപണം വളരെയധികം പ്രതിഷേധങ്ങൾക്ക് കാര ണമാകുകയാണ്.
ഈ സംഭവം മന്ത്രിയോട് വിശദീകരിക്കാന്‍ കോളജ് പ്രിന്‍സിപ്പല്‍ തിരുവനന്തപുരത്തെത്തി. എന്നാൽ ഈ സംഭവം വിവാദമായത് കൊണ്ട് മന്ത്രിയെ നേരിട്ട് കണ്ട് വിശദീകരിക്കാനും, മന്ത്രി ആവശ്യപ്പെട്ടിട്ടല്ല താനെത്തിയതെന്നും പ്രിന്‍സിപ്പല്‍ ഡോ.ടി.ബി.കുലാസ് പറഞ്ഞു.
താൻ ജീവിതത്തിൽ ഏറ്റവും അപമാനിക്കപ്പെട്ട ദിവസമാണ് കഴിഞ്ഞുപോയതെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ പ്രതികരിച്ചു. തനിക്കൊപ്പം വേദി പങ്കിടാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ വിശദീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























