വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രി എ.കെ ബാലന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി... തിരുവനന്തപുരം നഗരസഭാമന്ദിരത്തിന് മുന്നിലെ റോഡില്‍ വെച്ചായിരുന്നു മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്

വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രി എ.കെ ബാലന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. രാവിലെ ഒമ്പതുമണിയോടെ തിരുവനന്തപുരം നഗരസഭാമന്ദിരത്തിന് മുന്നിലെ റോഡില്‍ വെച്ചായിരുന്നു മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്.
നിയമസഭാസമ്മേളനത്തിന് പോവുകായിരുന്ന മന്ത്രിക്ക് നേരെ അഞ്ച് കെ. എസ്. യു പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കരിങ്കൊടി കാണിച്ചത്.
പൊലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി. വാളയാര്‍ സംഭവത്തില്‍ മന്ത്രി എ.കെ ബാലന് നേരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























