ബിനീഷല്ല ഏത് നടനായാലും എൻറെ നിലപാട് ഇത് തന്നെ; ജാതീയമായി താൻ അധിക്ഷേപിച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി അനില്‍ രാധാകൃഷ്ണ മേനോൻ

നടൻ ബിനീഷ് ബാസ്റ്റിന്റെ പരാതിയിൽ മറുപടിയുമായി അനില്‍ രാധാകൃഷ്ണ മേനോൻ രംഗത്ത്. തനിക്കെതിര നടന്നത് ജാതീയ വിവേചനമെന്ന് നടന്‍ ബിനീഷ് ബാസ്റ്റിൻറെ ആരോപങ്ങളോട് പ്രതികരിച്ചിരിക്കുകയായിരുന്നു അദ്ദേഹം. ജാതീയമായി താൻ ഒരിക്കലും ബിനീഷിനെ അധിക്ഷേപിച്ചിട്ടില്ല. അങ്ങനെ ചിന്തിക്കത്തക്ക രീതിയിൽ സാഹചര്യമുണ്ടായതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ബിനീഷ് എന്നല്ല ഏത് നടനായാലും തന്റെ നിലപാട് ഇങ്ങനെയാണ് എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ജാതീയമായി താൻ അധിക്ഷേപിച്ചിട്ടില്ല എന്ന കാര്യം അദ്ദേഹം എടുത്ത് പറഞ്ഞു. ഈ വിഷയത്തിൽ ഫെഫെക തന്നെ വിളിച്ചുവെന്നും തനിക്ക് പറയാനുള്ളത് മുഴുവൻ അവരോട് പറഞ്ഞിട്ടുണ്ടെന്നും അനില്‍ രാധാകൃഷ്ണ മേനോൻ പറഞ്ഞു. തന്റെ ഭാഗം അവരോട് ബോധ്യപ്പെടുത്താനായെന്നും സംവിധായകൻ വിശദീകരിച്ചു . ബിനീഷ് ബാസ്റ്റിനെ അപമാനിച്ചുവെന്ന ആരോപണത്തിൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും അദ്ദേഹം നിഷേധിച്ചു. അനിൽ രാധാകൃഷ്ണൻ മേനോൻ. താൻ മൂലം ബുദ്ധിമുട്ടുണ്ടായെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























