Widgets Magazine
12
Dec / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി അടുത്തു വരുന്നു... അവസാന തീയതി ഡിസംബർ 31.. ആധാറും പാനും ബന്ധിപ്പിക്കേണ്ടതിങ്ങനെ


കേരളത്തിൽ സ്വർണം വാങ്ങാൻ ഇന്ന് ഏറ്റവും നല്ല ദിവസം ....സ്വർണ വിലയിൽ ആറാം ദിവസവും ഇടിവ്


ഫെബ്രുവരിയിൽ തുടങ്ങുന്ന കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് പരീക്ഷയുടെ പ്രീലിമിനറി പരീക്ഷക്കു തയ്യാറെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ


അഭിനയ മോഹം തോന്നിയപ്പോൾ കിട്ടിയ നല്ല ജോലിവരെ കളഞ്ഞു... ശ്രീനിഷ് അരവിന്ദിനെ സീരിയല്‍ രംഗത്തേക്ക് കൊണ്ട് വന്നത് ആ പ്രശസ്ത സിനിമാ സീരിയല്‍ നടി; തുറന്ന് പറഞ്ഞ് താരം


പ്രണയം അസ്ഥിക്ക് പിടിച്ചതോടെ ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യായ യുവതിയെയും കൊണ്ട് നാടുവിട്ടത് വിവാഹം കഴിഞ്ഞ യുവാവ്... ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ വി​റ്റ പ​ണ​മു​ള്‍​പ്പെ​ടെ നാ​ലു ല​ക്ഷം രൂ​പ​യും സ​ഹോ​ദ​ര​ന്‍റെ കാ​റു​മാ​യി പുതിയ ജീവിതം ആരംഭിക്കാൻ പ്ലാനിട്ടപ്പോൾ പ​യ്യ​ന്നൂ​ര്‍ പോലീസിന്റെ വലയിൽ വീണു... പിന്നെ സംഭവിച്ചത്...

ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് തർക്കം നിലനിന്നതിന് പിന്നാലെ ഭതൃ വീട്ടിൽ മകളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ്‌; ഭര്‍ത്താവും വീട്ടുകാരും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിരുന്നുവെന്ന് മകള്‍ പറഞ്ഞിരുന്നതായി അമ്മയുടെ വെളിപ്പെടുത്തൽ; തുണി ഇസ്തിരി ഇടുന്നതിനിടയില്‍ ഇസ്തിരിപ്പെട്ടി ദേഹത്ത് വച്ച്‌ പൊള്ളിച്ചു; ജോലിക്കായി കോച്ചിങ് ക്ലാസില്‍ പോകാന്‍ പോലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നും അമ്മ

16 NOVEMBER 2019 04:46 PM IST
മലയാളി വാര്‍ത്ത

പൊലീസുകാരന്റെ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മകളുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യയാക്കി കേസ് ഒതുക്കാനുള്ള ശ്രമം തടഞ്ഞ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. നിയമസഭയിലെ പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ ഭാര്യയും ബാലരാമപുരം സ്വദേശിയുമായ അ‍ഞ്ജുവിനെയാണ് ഭര്‍ത്ത‍ൃവീട്ടില്‍ മരിച്ച നിലയിൽ കഴിഞ്ഞ 5ന് കണ്ടെത്തിയത്.

2016 നവംബര്‍ 11നായിരുന്നു ബാലരാമപുരം പരുത്തിച്ചക്കോണം ഏആര്‍ ഹൗസില്‍ രാധാകൃഷ്ണന്റെ മകള്‍ ബിടെക് ബിരുദധാരി അഞ്ജുവും സുരേഷ്കുമാറുമായുള്ള വിവാഹം. ഭര്‍ത്താവ് സുരേഷ്കുമാറിനും അയാളുടെ രക്ഷിതാക്കള്‍ക്കും ഒപ്പമായിരുന്നു താമസം. തുടക്കം മുതല്‍ ഭര്‍ത്താവും വീട്ടുകാരും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിരുന്നുവെന്ന് മകള്‍ പറഞ്ഞിരുന്നതായി അഞ്ജുവിന്റെ അമ്മ അനിത  പരാതിയില്‍ വ്യക്തമാക്കുന്നു. ഒരിക്കല്‍ തുണി ഇസ്തിരി ഇടുന്നതിനിടയില്‍ ഇസ്തിരിപ്പെട്ടി ദേഹത്തു വച്ച്‌ പൊള്ളിച്ച സംഭവമുണ്ടായി.

ജോലിക്കായി കോച്ചിങ് ക്ലാസില്‍ പോകാന്‍പോലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നും അനിത കുറ്റപ്പെടുത്തുന്നു. കെഎപി പാലക്കാട് ബറ്റാലിയനിലെ കോണ്‍സ്റ്റബിളായ സുരേഷ്കുമാര്‍ ഡപ്യൂട്ടേഷനില്‍ അടുത്തിടയായി നിയമസഭാ സമുച്ചയത്തില്‍ വാച്ച്‌ ആന്‍ഡ് വാര്‍ഡ് വിഭാഗത്തിലാണ്. ആ സ്വാധീനത്തില്‍, പൊലീസ് എടുത്ത മൊഴിയില്‍ പോലും കൃത്രിമം നടന്നുവെന്നും ലോക്കല്‍ പൊലീസില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും അതിനാലാണ് അന്വഷണം മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറണെന്ന് അഭ്യര്‍ഥിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൗരത്വ ബില്ലിന്റെ രണ്ട് തലങ്ങൾ അസം കത്തുമ്പോൾ ഡൽഹിയിൽ ആഘോഷം !  (3 minutes ago)

കാസര്‍കോട് ജില്ലയിൽ ചെറുവിമാനത്താവളം ഒരുങ്ങുന്നു ..!  (12 minutes ago)

"അമിത്ഷായുടെ ആ ആഗ്രഹം കേരളത്തില്‍ നടക്കില്ല വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി"  (1 hour ago)

ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട യുവിയ്ക്ക് പിറന്നാൾ ആശംസകൾ !  (1 hour ago)

രജനികാന്ത് എന്ന വിസ്മയം പിറന്നാൾ നിറവിൽ ..!  (1 hour ago)

പുത്തൻ ചുവട് വെയ്പ്പുമായി ആഷിക് അബുവും ശ്യാം പുഷ്‌കരനും ബോളിവുഡിലേക്ക്....!  (1 hour ago)

ശ്വേതാ മേനോന്‍ ചിത്രം പറുദീസ വൈറലാകുന്നു  (1 hour ago)

പൗരത്വ ഭേദഗതി ബില്ലിനെതിരെ നിലപാട് വ്യക്തമാക്കി ബെന്ന്യാമിന്‍....!  (1 hour ago)

ബലാത്സംഗ ഇരയ്ക്ക് പ്രതിയുടെ ഭീഷണി....കേസുമായി മുന്നോട്ട് പോയാല്‍ ഉന്നാവില്‍ സംഭവിച്ചതിനെക്കാള്‍ ഭീകരമായിരിക്കും  (1 hour ago)

റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം... ഉത്തരവാദി പൊതുമരാമത്ത് വകുപ്പെന്ന് ജല അതോറിറ്റി  (2 hours ago)

ബിഹാറില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയായി; പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി  (2 hours ago)

ആ സത്യം ആരാധകർക്കായി തുറന്നു പറഞ്ഞ് ദുൽഖർ 'പ്രണയരംഗങ്ങളില്‍ കൈവിറയ്ക്കും, നടിയുടെ മുടിയിഴയില്‍ കൈകോര്‍ത്ത് പിടിക്കും !  (2 hours ago)

മൊബൈൽ കണക്ഷൻ എടുത്തിട്ട് മൂന്ന് മാസം; ബിൽഡിംഗ് പേര് അഡ്രസ്സിൽ ചേർത്തിട്ടില്ല; ആരോപണവുമായി യുവാവ് രംഗത്ത്  (3 hours ago)

പൗരത്വ ഭേ​ദ​ഗ​തി ബിൽ  (3 hours ago)

ആധാറും പാനും ബന്ധിപ്പിക്കേണ്ടതിങ്ങനെ  (4 hours ago)

Malayali Vartha Recommends