നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി വച്ചു... സ്വകാര്യ ബസ്സുടമകളുമായി മന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്

നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി വച്ചു. സ്വകാര്യ ബസ്സുടമകളുമായി മന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്തുമെന്ന് ബസ്സുടമകള്‍ക്ക് ഉറപ്പ് മന്ത്രി നല്‍കിയിട്ടുണ്ട്. മിനിമം നിരക്ക് 10 രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് 5 രൂപയാക്കുക എന്നിവയാണ് സ്വകാര്യ ബസ്സുടമകളുടെ ആവശ്യം.
ബസ്സുടമകളുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍ നടപടി ഇല്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ ബസ്സുടമകള്‍ സമരം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha

























