ട്രഷറി നിയന്ത്രണങ്ങളില്‍ നാലിനങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം....

ട്രഷറി നിയന്ത്രണങ്ങളില്‍ നാലിനങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വെള്ളക്കരം, ടെലിഫോണ്‍ ചാര്‍ജ്, വാടക, റേഷന്‍ ഡീലര്‍മാരുടെ കമീഷന്‍ എന്നിവ വിതരണം ചെയ്യാന്‍ അനുവദിച്ചു. തിങ്കളാഴ്ച ട്രഷറി ഡയറക്ടര്‍ ഇത് സംബന്ധിച്ച നിര്‍ദേശം ട്രഷറികള്‍ക്ക് നല്‍കി. നവംബര്‍ 14നാണ് കര്‍ശന ട്രഷറി നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. തൊട്ടടുത്ത ദിവസം 31 ഇനങ്ങള്‍ ഒഴികെ ബാക്കി മുഴുവന്‍ ഇടപാടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി ഡയറക്ടര്‍ ട്രഷറികള്‍ക്ക് ഉത്തരവ് നല്‍കുകയും ചെയ്തു. അന്ന് ഇളവ് നല്‍കിയ പട്ടികയിലേക്കാണ് പുതുതായി നാല് ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയത്. മറ്റ് മുഴുവന്‍ ഇടപാടുകളും കര്‍ശനമായി തടയണമെന്നാണ് നിര്‍ദേശം.
തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കും ചെക്കുകള്‍ക്കും നിയന്ത്രണം ബാധകമാക്കി. ഈ നിയന്ത്രണം തദ്ദേശ പദ്ധതികളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. എച്ച്.ആര്‍ ക്ലയിമുകള്‍, സ്വകാര്യ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍, സര്‍ക്കാരിന്റെ സ്റ്റാറ്റിയൂട്ടറി പേമന്റെുകള്‍, ദുരന്തങ്ങളുമായി ബന്ധപ്പെട്ട ആശ്വാസ നടപടികള്‍, സ്‌റ്റൈപന്‍ഡുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, കോടതിവിധി പ്രകാരമുള്ള പേമന്റെുകള്‍, ഇന്ധന-വൈദ്യുതി-ചാര്‍ജ്, മെസ് ചാര്‍ജ്, മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡി, മരുന്ന് വിതരണം, മെഡിക്കല്‍ റീഇംബേഴ്‌സ്മന്റെ്, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്കുള്ള ഡീസല്‍ സബ്‌സിഡി, ലൈഫ് മിഷന്‍, ശബരിമലയുമായി ബന്ധപ്പെട്ട ചെലവുകള്‍, തദ്ദേശ സ്ഥാപനങ്ങളുടെ ജനറല്‍ പര്‍പ്പസ് ഫണ്ട് അടക്കം 35 ഇനങ്ങള്‍ക്കാണ് ട്രഷറി നിയന്ത്രണം ബാധകമല്ലാത്തത്.
https://www.facebook.com/Malayalivartha

























