Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

വച്ചടി വച്ചടി കയറ്റം... ചിത്തിര ആട്ട വിശേഷത്തിന് ശേഷം ശബരിമലയിലേക്ക് പോയ കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് തടഞ്ഞ് യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്തിട്ട് ഒരു വര്‍ഷം; ഇത്തവണ യതീഷ് ചന്ദ്രയെ ശബരിമലയില്‍ അടുപ്പിച്ചില്ല; പകരം ബിജെപി പ്രസിഡന്റായി സുരേന്ദ്രന്‍ രാജകീയമായി മലകയറും; സുരേന്ദ്രനെ തേടി മകരജ്യോതി പുരസ്‌കാരവും

19 NOVEMBER 2019 10:10 AM IST
മലയാളി വാര്‍ത്ത

വിധിയുടെ വിളയാട്ടം അങ്ങനെയാണ്. കലിയുഗ വരദനായ അയ്യപ്പന്റെ പല മായാലീലകളും നമുക്ക് കാണിച്ചു തന്നു. അതും ഒരു വര്‍ഷത്തിനുള്ളില്‍. കഴിഞ്ഞ വര്‍ഷത്തെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ യുവതികളെ കയറ്റാന്‍ ശ്രമിച്ച സിപിഎമ്മും മുഖ്യമന്ത്രിയും നവോത്ഥാന സമിതിയുമെല്ലാം എത്ര പെട്ടന്നാണ് മാറിയത്. അയ്യപ്പ സന്നിധിയില്‍ യുവതികളെ കയറ്റാന്‍ ശ്രമിച്ചവര്‍ക്കെല്ലാം തന്നെ ഷോക്ക് ട്രീറ്റ്‌മെന്റ് കിട്ടി. നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇപ്പോള്‍ മിണ്ടാട്ടമില്ല. മാത്രമല്ല കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരി യുവതിയുടെ പരാതിയില്‍ മേല്‍ നട്ടം തരിഞ്ഞപ്പോള്‍ എത്തി സങ്കടപ്പെട്ടതും ഈ അയ്യപ്പ സന്നിധിയിലാണ്.നവോത്ഥാന സമിതിക്കാരാകട്ടെ തമ്മില്‍ തല്ലി കാലം നീക്കുകയാണ്. മാത്രമല്ല ഒരു യുവതിയേയും ശബരിമലയിലേക്ക് കയറ്റി വിടേണ്ടെന്നാണ് പോലീസിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ശബരിമല നട തുറന്ന് രണ്ടു ദിവസം ആയിട്ടും ഓരോ ദിവസവും യുവതികള്‍ ദര്‍ശനത്തിനെത്തിയിരുന്നു. പക്ഷെ ഒരു കര്‍മ്മസമിതി പ്രവര്‍ത്തകനും തടയാന്‍ വന്നില്ല. പകരം പോലീസുകാര്‍ തന്നെയാണ് തടഞ്ഞത്. അന്ന് ശബരിമല കര്‍മ്മ സമിതിക്കാര്‍ ചെയ്തത് ഇന്ന് പോലീസും പാര്‍ട്ടിയും ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷഭരിതമായ ചിത്തിര ആട്ട വിശേഷത്തിന് ശേഷം ശബരിമലയ്ക്ക് പോകാന്‍ വന്ന സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് എസ്.പി. യതീഷ് ചന്ദ്ര പൊക്കി അകത്താക്കിയിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍ 2018 നവംബര്‍ 17 ന്. ശബരിമലയില്‍ ദര്‍ശനത്തിനു പോയ കെ സുരേന്ദ്രനെയും കൂടയുണ്ടായിരുന്നവരെയും നിലയ്ക്കലില്‍ വച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യതീഷ് ചന്ദ്ര സുരേന്ദ്രനെ ആറസ്റ്റ് ചെയ്യ്തത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിരുന്നു ഈ ആറസ്റ്റ് എന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്. പക്ഷെ ആ അറസ്റ്റ് സുരേന്ദ്രന് വലിയ ഇമേജ് നേടിക്കൊടുത്തു. ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ച കേസുകളിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട സുരേന്ദ്രന് ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം അനുവധിച്ചത്.

സുരേന്ദ്രന്റെ അറസ്റ്റോടെ എസ്.പി. യതീഷ് ചന്ദ്രയും സുരേന്ദ്രനും ഒന്നു പോലെ തിളങ്ങി. യതീഷ് ചന്ദ്ര ശബരിമല കര്‍മ്മ സമിതിയുടെ കടുത്ത ശത്രുവായിമാറി. സുരേന്ദ്രനാകട്ടെ കണ്ണിലുണ്ണിയും. ഇതിനിടെ യതീഷ് ചന്ദ്ര അയ്യപ്പനെ കണ്ട് തൊഴുത് സങ്കടം പറയുന്ന ഫോട്ടോകള്‍ കര്‍മ്മ സമിതിക്കാര്‍ ആഘോഷിക്കുകയും ചെയ്തു. കാലം മാറി യതീഷ് ചന്ദ്രയ്ക്ക് പഴയ എസ്പിയായി തൃശൂര്‍ ഭാഗത്തുണ്ട്. അതേസമയം ഇത്തവണത്തെ ശബരിമല ഡ്യൂട്ടിയില്‍ ഇട്ടിട്ടുമില്ല. മാത്രമല്ല അന്ന് കര്‍മ്മസമിതിക്കാരെ തടഞ്ഞ പോലീസുകാരെ സന്നിധാനം ഡ്യൂട്ടിക്കും ഇട്ടിട്ടില്ല.

സുരേന്ദ്രനാകട്ടെ ഇപ്പോഴും ശബരിമലയുമായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ശബരിമല നല്‍കിയ ഇമേജാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിലും സുരേന്ദ്രന് വന്‍ വോട്ട് കിട്ടാന്‍ സഹായിച്ചത്. മാത്രമല്ല സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനുള്ള ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. സുരേന്ദ്രന്‍ ബിജെപി പ്രസിഡന്റായാല്‍ ആദ്യം ചെയ്യുക പഴയ വാശി തീര്‍ക്കാന്‍ ശബരിമലയില്‍ പോകുകയായിരിക്കും. ഒരു യതീഷ് ചന്ദ്രയ്ക്കും തടയാനാകില്ല. അങ്ങനെയുണ്ടായാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നോക്കിയിരിക്കില്ല. മാത്രമല്ല ബിജെപി അത് സുവര്‍ണാവസരവുമാക്കി മാറ്റുകയും ചെയ്യും.

കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ സുരേന്ദ്രനനെ തേടി വലിയൊരു പുരസ്‌കാരം എത്തുകയാണ്. അതും അയ്യപ്പനുമായി ബന്ധമുള്ള മകര ജ്യോതിയുടെ പേരില്‍. ഭാരതീയ ആചാര്യ സമിതിയുടെ 2019 ലെ മകരജ്യോതി പുരസ്‌കാരമാണ് കെ സുരേന്ദ്രനെ തേടിയെത്തിയത്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. 25,000 രൂപയും അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊച്ചിയില്‍ വച്ച് നടക്കുന്ന അയ്യപ്പ സംഗമത്തില്‍ ഡിസംബറിലാവും പുരസ്‌കാരം കൈമാറുന്നത്. എങ്ങനെയുണ്ട് ഇതാണ് അയ്യപ്പന്റെ ഓരോരോ കളികള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (6 minutes ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (19 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (21 minutes ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (37 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (59 minutes ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (1 hour ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (1 hour ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (1 hour ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (1 hour ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (1 hour ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (1 hour ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (1 hour ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (1 hour ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (1 hour ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (1 hour ago)

Malayali Vartha Recommends